ആശിച്ചതെന്തും സ്വന്തമാക്കും.. രാജാവിനെ പോലെ വാഴാം; ഇവര്‍ക്കിനി രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിമാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായെന്നും വരാം.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ബുധന്‍. ഗ്രഹങ്ങളുടെ അധിപനും ബുദ്ധിയുടെ കാരകനുമാണ് ബുധന്‍. നിലവില്‍ മേട രാശിയുടെ ലഗ്‌നഭാവത്തില്‍ സ്ഥിതി ചെയ്യുന്ന ബുധന്‍ മകരത്തിന്റെ നാലാം ഭാവത്തില്‍ അതായത് കേന്ദ്ര ഭാവത്തില്‍ സഞ്ചരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ജ്യോതിഷത്തില്‍ ഈ രാജയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്.

ഏപ്രില്‍ 9 വരെ ഈ രാജയോഗം ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഇതിന്റെ ഫലമായി ഭാഗ്യം, കരിയറില്‍ പുരോഗതി എന്നിവയാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ നേട്ടം ലഭിക്കാന്‍ പോകുന്നത് എന്ന് അറിയാം.
കന്നി
ബുധന്റെ രാശിമാറ്റത്തിലൂടെ രൂപപ്പെട്ട കേന്ദ്ര ത്രികോണ രാജയോഗം കന്നി രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ ഇതിന്റെ ഭാഗമായി സംഭവിക്കും. ബിസിനസില്‍ വലിയ നേട്ടം കൊയ്യാനാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകാം. സമൂഹത്തില്‍ ആദരവും ബഹുമാനവും ലഭിക്കും.
മകരം
ബുധന്റെ രാശിമാറ്റത്തിലൂടെ രൂപപ്പെട്ട കേന്ദ്ര ത്രികോണ രാജയോഗം മകരം രാശിക്കാര്‍ക്ക് മികച്ച നേട്ടമായിരിക്കും സമ്മാനിക്കുക. സാമ്പത്തികമായി ഉന്നതസ്ഥാനത്തെത്താന്‍ സാധിക്കും. പുതിയ വീടോ വാഹനമോ വാങ്ങാന്‍ യോഗം കാണുന്നു. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കോടതി വ്യവഹാരങ്ങളില്‍ വിജയം ലഭിക്കും. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും.
ഇടവം
ബുധന്റെ രാശിമാറ്റത്തിലൂടെ രൂപപ്പെട്ട കേന്ദ്ര ത്രികോണ രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര വേണ്ടി വന്നേക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. ഏറെ നാളായ മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം












Click it and Unblock the Notifications