Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗത്തിന് ഇത്രയും പവറോ? മറ്റന്നാള്‍ മുതല്‍ ഈ രാശിക്കാര്‍ക്ക് കേന്ദ്ര ത്രികോണരാജയോഗം!!

ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ഇന്ന് മഴയില്ല.. നാളെ മുതല്‍ വീണ്ടും മഴ കനക്കും, ഒപ്പം ഇടിമിന്നലും കാറ്റും!!
ഇന്ന് മഴയില്ല.. നാളെ മുതല്‍ വീണ്ടും മഴ കനക്കും, ഒപ്പം ഇടിമിന്നലും കാറ്റും!!

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Kendra Trikona Rajayoga

ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ പറയുന്നത് ഗ്രഹ സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും.

ജൂണ്‍ പിറന്നാല്‍ ഈ രാശിക്കാര്‍ക്കിനി തിരിഞ്ഞുനോക്കേണ്ട..! വെറുതെയിരുന്നാലും പണം!!
ജൂണ്‍ പിറന്നാല്‍ ഈ രാശിക്കാര്‍ക്കിനി തിരിഞ്ഞുനോക്കേണ്ട..! വെറുതെയിരുന്നാലും പണം!!

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായിരിക്കും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായെന്നും വരാം. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ബുദ്ധിയുടേയും അറിവിന്റേയും കാരകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരനാണ്. നിലവില്‍ ബുധന്‍ സൂര്യനോടൊപ്പം മേട രാശിയിലാണ്. എന്നാല്‍ മെയ് 15 ന് ഇടവം രാശിയില്‍ പ്രവേശിക്കും.

ബുധന്റെ ഇടവം രാശിയിലേക്കുള്ള പ്രവേശനം കേന്ദ്ര ത്രികോണ രാജയോഗത്തിന് കാരണമാകും. ബുധന്‍ മെയ് 15 വെള്ളിയാഴ്ച പുലര്‍ച്ചെ 12:34 ന് ഇടവ രാശിയില്‍ പ്രവേശിക്കുകയും മെയ് 29 വരെ അവിടെ തുടരുകയും ചെയ്യും. ജന്മനക്ഷത്രത്തിലെ കേന്ദ്ര ഗ്രഹങ്ങളുടെ (1, 4, 7, 10) അധിപന്മാരും ത്രികോണ ഗ്രഹങ്ങളുടെ (1, 5, 9) അധിപന്മാരും തമ്മില്‍ സംയോജനം നടക്കുമ്പോഴാണ് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നത്.

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം; 7 ദിവസം നീളും, കാരണം?
കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം; 7 ദിവസം നീളും, കാരണം?

ഈ രാജയോഗം 12 രാശികളുടെയും ജീവിതത്തെ സ്വാധീനിക്കും. ഇവര്‍ക്ക് ഇതുവഴി സന്തോഷം, സമൃദ്ധി, തൊഴില്‍ പുരോഗതി, ഗണ്യമായ ബിസിനസ്സ് നേട്ടങ്ങള്‍ എന്നിവ ആര്‍ജ്ജിക്കാനാകും. ഏതൊക്കെ രാശിക്കാര്‍ക്കാണ് കേന്ദ്ര ത്രികോണ രാജയോഗം ഗുണകരമാകുക എന്ന് നോക്കാം.

ഇടവം

ബുധന്റെ ഇടവം രാശിയിലേക്കുള്ള പ്രവേശനം മൂലം രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വിദേശ പഠനം സ്വപ്‌നം കാണുന്നവര്‍ക്ക് ആഗ്രഹം സാധിക്കുന്നതാണ്. എല്ലാ കാര്യത്തിലും സാമ്പത്തിക ചെലവുകള്‍ നിയന്ത്രിച്ച് മുന്നോട്ട് പോകാനാകും. കര്‍മരംഗത്ത് പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകും. ആഗ്രഹിക്കുന്ന സ്ഥലത്തേക്കുള്ള സ്ഥലംമാറ്റം, ശമ്പള വര്‍ധനവ് എന്നിവ പ്രതീക്ഷിക്കാം. അടുത്ത മാസം തൊട്ട് ശമ്പളവും വര്‍ധിക്കും.

കുംഭം

കുംഭം രാശിക്കാര്‍ക്ക് ബുധന്റെ ഇടവം രാശിയിലേക്കുള്ള പ്രവേശനം മൂലം രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. അമ്മയില്‍ നിന്നും അമ്മയുടെ ബന്ധുക്കളില്‍ നിന്നോ സഹായങ്ങള്‍ പ്രതീക്ഷിക്കാം. തര്‍ക്കങ്ങളേതുമില്ലാതെ പിതൃ സ്വത്ത് ലഭിക്കുന്നതാണ്. ഏറെ നാളത്തെ കടബാധ്യതകളെല്ലാം വീട്ടി തീര്‍ക്കാന്‍ ആകും.

വൃശ്ചികം

ബുധന്റെ ഇടവം രാശിയിലേക്കുള്ള പ്രവേശനം മൂലം രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കര്‍മരംഗത്ത് നിന്നായാലും ബിസിനസില്‍ നിന്നായാലും പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. വിവാഹാലോചനകള്‍ നടന്നുകൊണ്ടിരിക്കുന്നവര്‍ക്ക് അനുകൂലമായ ആലോചനകള്‍ വന്നുചേരുന്നതിനും കുടുംബത്ത് മംഗള കര്‍മങ്ങള്‍ നടന്നു കിട്ടുന്നതിനും ഇടയാകും. ബിസിനസില്‍ ലാഭവര്‍ധനവ് ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+