Get Updates
Get notified of breaking news, exclusive insights, and must-see stories!

കുന്നോളം പൊന്നും പണവും.. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതവും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും ഇത് രാശിക്കാരില്‍ സ്വാധീനം ചെലുത്തുക.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ജീവിതത്തില്‍ ശുഭകരമായ നേട്ടങ്ങള്‍ ലഭിക്കും എന്നാണ് വിശ്വാസം.

astrology

ജാതകത്തില്‍ ശുക്രന്‍ തെളിഞ്ഞ് നിന്നാല്‍ അയാള്‍ക്ക് ജീവിതത്തില്‍ വലിയ സൗഭാഗ്യങ്ങള്‍ നിറയും. നല്ലകാലം തുടങ്ങുന്നതിന് ശുക്രനുദിച്ചു എന്ന പ്രയോഗം വരുന്നത് പോലും ഇക്കാരണത്താലാണ്. അതിനാല്‍ തന്നെ ജ്യോതിഷ പ്രകാരം ശുക്രന്റെ രാശി മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. ശുക്രന്‍ ജൂണില്‍ സ്വന്തം രാശിയായ ഇടവത്തില്‍ സംക്രമിക്കും. ഇതുവഴി കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുകയാണ്.

ഇത് പന്ത്രണ്ട് രാശിക്കാരേയും കാര്യമായി സ്വാധീനിക്കും. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. കരിയര്‍, സാമ്പത്തികം, അങ്ങനെ എല്ലാ മേഖലയിലും ഇവര്‍ക്ക് നേട്ടങ്ങളുണ്ടാകും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തില്‍ ആണ് കേന്ദ്ര ത്രികോണ രാജയോഗം അനുഗ്രഹം ചൊരിയുക എന്ന് നമുക്ക് നോക്കാം.

ഇടവം

ശുക്രന്‍ സ്വന്തം രാശിയായ ഇടവം രാശിയില്‍ സംക്രമിക്കുന്നത് വഴി രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കാണുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളില്‍ എത്തിച്ചേരും.

ഏറെ നാളത്തെ പ്രണയബന്ധം വിവാഹത്തില്‍ കലാശിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സന്താനങ്ങളില്‍ നിന്ന് ശുഭവാര്‍ത്ത കേള്‍ക്കാനിടയാകും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്താന്‍ അവസരം ലഭിക്കും.

തുലാം

ശുക്രന്‍ സ്വന്തം രാശിയായ ഇടവം രാശിയില്‍ സംക്രമിക്കുന്നത് വഴി രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ ലഭിക്കും. തങ്ങളുടെ കഴിവുകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ ഈ കാലയളവില്‍ ഇവര്‍ക്ക് സാധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാന്‍ സാധിക്കും.

മീനം

ശുക്രന്‍ സ്വന്തം രാശിയായ ഇടവം രാശിയില്‍ സംക്രമിക്കുന്നത് വഴി രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുന്നോളം സ്വര്‍ണവും പണവും കൈയിലെത്തും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് വിജയം വരിക്കാനാകും.

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. പുതിയ ജോലി ലഭിക്കാനുള്ള അവസരമുണ്ടാകും. ഈ രാശിക്കാരുടെ ആരോഗ്യം തൃപ്തികരമായിരിക്കും. നിക്ഷേപങ്ങളില്‍ നിന്ന് ദീര്‍ഘകാലത്തേക്ക് ലാഭം നേടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+