100 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന രാജയോഗം; ഈ രാശിക്കാര്‍ക്ക് കോളടിച്ചു.. ഇനി കോടീശ്വരന്‍മാരാകും
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. പ്രപഞ്ചത്തിലെ ഏതൊരു ജീവജാലത്തിന്റേയും സൃഷ്ടിക്ക് പിന്നില്‍ ഒരു നിയോഗം ഉണ്ട് എന്നാണ് ജ്യോതിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കും. ഗ്രഹ നില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് ഗണിക്കുന്നത്.
ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്ക് നക്ഷത്രത്തിലേക്കും ഉള്ള മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറാറുണ്ട്. ഇതിനെയാണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തെ സ്വാധീനിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.
ചില വ്യക്തികള്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. എന്നാല്‍ മറ്റ് ചിലരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ഗ്രഹങ്ങളുടെ അധിപനായ വ്യാഴം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ 12 വര്‍ഷത്തെ സമയമെടുക്കും. ഇതിനെയാണ് ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത്.
നിലവില്‍ മിഥുനം രാശിയിലുള്ള വ്യാഴം കര്‍ക്കടകം രാശിയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്. ഒക്ടോബര്‍ 18 നാണ് വ്യാഴം കര്‍ക്കിടകത്തിലേക്ക് പ്രവേശിക്കുക. വ്യാഴം ഉച്ചരാശിയായ കര്‍ക്കിടകത്തില്‍ പ്രവേശിക്കുന്നതോടെ അത് കേന്ദ്രത്രികോണ രാജയോഗം രൂപപ്പെടുന്നു. ഇത് ചില രാശിക്കാരില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നല്‍കുന്നതോടൊപ്പം തന്നെ ജീവിതത്തില്‍ സാമ്പത്തിക നേട്ടവും സമ്മാനിക്കുന്നു. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
കന്നി
വ്യാഴത്തിന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള പ്രവേശനം വഴി രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ വരുമാനത്തില്‍ വലിയ വര്‍ധനവിന് സാധ്യത കാണും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും സന്തോഷവും സമാധാനവും ഉണ്ടാവുകയും ചെയ്യും
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള പ്രവേശനം വഴി രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാം. പലവഴിക്ക് പണം കൈയിലെത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ മാറും.
തുലാം
വ്യാഴത്തിന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള പ്രവേശനം വഴി രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോല വിലപിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യും. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തും.












Click it and Unblock the Notifications