Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്തി രണ്ടിരട്ടി കൂടും.. സ്വര്‍ണം കൊണ്ട് മൂടും, എന്തൊരു ഭാഗ്യം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം മോശം ഫലമാണ് സമ്മാനിക്കുന്നത് എങ്കില്‍ മറ്റ് ചിലര്‍ക്ക് ഇത് ഏറെ ശുഭകരമായിരിക്കും.

ഒരു രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുമ്പോഴോ ഗ്രഹങ്ങള്‍ സ്വന്തം രാശിയില്‍ ഏറ്റവും ശുഭകരമായ സമയങ്ങളില്‍ പ്രവേശിക്കുമ്പോഴോ ഒക്കെയാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശുക്രന്‍. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനായാണ് ശുക്രന്‍ അറിയപ്പെടുന്നത്. ശുക്രന്റെ രാശി മാറ്റം വലിയ ഭാഗ്യമാണ് സമ്മാനിക്കുക.

astrology

മാര്‍ച്ച് മാസം ആദ്യം തന്നെ ശുക്രന്‍ അതിന്റെ ഉയര്‍ന്ന രാശിയായ മീന രാശിയില്‍ പ്രവേശിക്കാന്‍ പോകുകയാണ്. ഇതുമൂലം കേന്ദ്ര ത്രികോണരാജയോഗമാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. ഈ രാജയോഗത്തിന്റെ ഫലം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. എന്നാല്‍ മൂന്ന് രാശിക്കാര്‍ക്ക് ഇത് അനിതരസാധാരണമായ ഭാഗ്യമാണ് സമ്മാനിക്കുക. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നോക്കാം.

മിഥുനം

ശുക്രന്റെ മീനം രാശിയിലേക്കുള്ള പ്രവേശനം മൂലം രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും സ്ഥലം മാറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഇക്കാലയളവില്‍ സാമ്പത്തിക സ്ഥിതി ഏറെ മെച്ചപ്പെടും. ഏറെ നാളായി മുടങ്ങിക്കിടന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും. ബിസിനസ് രംഗത്ത് വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും.

കര്‍ക്കിടകം

ശുക്രന്റെ മീനം രാശിയിലേക്കുള്ള പ്രവേശനം മൂലം രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഇക്കാലയളവില്‍ ഇവരുടെ ഭാഗ്യം തിളങ്ങും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ബംബര്‍ സമ്മാനം തന്നെ നേടാന്‍ സാധ്യത കാണുന്നു. ജോലി, പഠനം എന്നിവയുടെ ആവശ്യാര്‍ത്ഥം ഒരു ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാനാകും.

കുംഭം

ശുക്രന്റെ മീനം രാശിയിലേക്കുള്ള പ്രവേശനം മൂലം രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആസ്തിയില്‍ വലിയ വര്‍ധനവുണ്ടാകും. പിതൃസ്വത്ത് കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാക്കും. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+