Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീട്, വാഹനം... ശമ്പളവും ആസ്തിയും ഇരട്ടിക്കാന്‍ പോകുന്നു; ഇതാണ് രാജയോഗം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

astrology

ഗ്രഹങ്ങള്‍ രാശിയിലേക്ക് സഞ്ചരിക്കുന്നത് പോലെ നിശ്ചിത ഇടവേളകളില്‍ നക്ഷത്രങ്ങളിലേക്കും സഞ്ചരിക്കാറുണ്ട്. ഇത്തരത്തില്‍ ഗ്രഹങ്ങള്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും സഞ്ചരിക്കുന്നതിനെയാണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തേയും പ്രപഞ്ചത്തെ ആകേയും സ്വാധീനിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

ചില വ്യക്തികള്‍ക്ക് ഗ്രഹ സംക്രമണം വഴി അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. രാശി ചക്രങ്ങളില്‍ ശനിയുടെ സ്വാധീനം വളരെയധികം മാറ്റങ്ങള്‍ കൊണ്ടുവരും.

നിലവില്‍ മീനം രാശിയിലാണ് ശനിയുടെ സഞ്ചാരം. 2027 വരെ ശനി മീനം രാശിയില്‍ തന്നെ സ്ഥിതി ചെയ്യും. ഈ സമയം ബുധനും ശനിയുമായി ചേരും. അതിന്റെ ഫലമായി കേന്ദ്രത്രികോണ രാജയോഗം സൃഷ്ടിക്കപ്പെടുന്നു. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.

മിഥുനം

മീനം രാശിയിലെ ശനി - ബുധ സംയോഗം വഴി രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇത് നിങ്ങളുടെ സമ്പത്തില്‍ മുതല്‍ക്കൂട്ടാകും.

ധനു

മീനം രാശിയിലെ ശനി - ബുധ സംയോഗം വഴി രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. ദാമ്പത്യ ജീവിതത്തിലും അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സന്താനലബ്ധി കൈവരും.

മീനം

മീനം രാശിക്കാര്‍ക്ക് മീനം രാശിയിലെ ശനി - ബുധ സംയോഗം വഴി രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതാകും. ബിസിനസ് രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കും. ഇത് നിങ്ങള്‍ക്ക് സമൂഹത്തില്‍ ആദരവും ബഹുമാനവും നേടിത്തരും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+