Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? മേയ് 15 മുതല്‍ അപൂര്‍വ രാജയോഗം, അളവറ്റ ധനം കൈയിലേക്ക്...

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാരമാറ്റത്തെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഇത് എല്ലാ വ്യക്തികളേയും ബാധിക്കും.

ഡോളറും എണ്ണയും വീണു.. സ്വര്‍ണത്തിന് ഗള്‍ഫിലും കുതിപ്പ്; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ പൊന്ന്
ഡോളറും എണ്ണയും വീണു.. സ്വര്‍ണത്തിന് ഗള്‍ഫിലും കുതിപ്പ്; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ പൊന്ന്

എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായിത്തീരും. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Kendra Trikona Rajayoga

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളും ഉണ്ട്.

വിജയിയെ തടയാന്‍ ഡിഎംകെ-എഐഎഡിഎംകെ സഖ്യം? ബിജെപി പുറത്ത്, കോണ്‍ഗ്രസ് അകത്ത്; വന്‍ ട്വിസ്റ്റ്!
വിജയിയെ തടയാന്‍ ഡിഎംകെ-എഐഎഡിഎംകെ സഖ്യം? ബിജെപി പുറത്ത്, കോണ്‍ഗ്രസ് അകത്ത്; വന്‍ ട്വിസ്റ്റ്!

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ബുദ്ധിയുടേയും അറിവിന്റേയും ജ്ഞാനത്തിന്റേയും കാരകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നും വിളിക്കാറുണ്ട്. നിലവില്‍ ബുധന്‍ സൂര്യനോടൊപ്പം മേട രാശിയിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ മേയ് 15 ന് ഇടവം രാശിയിലേക്ക് ബുധന്‍ ചേക്കേറും. ശുക്രന്റെ രാശിയാണ് ഇടവം.

മെയ് 15 വെള്ളിയാഴ്ച പുലര്‍ച്ചെ 12:34 നാണ് ബുധന്‍ ഇടവ രാശിയില്‍ പ്രവേശിക്കുന്നത്. മെയ് 29 വരെ അവിടെ തുടരുകയും ചെയ്യും. ഇതിനുശേഷം അത് സ്വന്തം രാശിയായ മിഥുന രാശിയില്‍ പ്രവേശിക്കും. ഇടവം രാശിയിലേക്കുള്ള ബുധന്റെ വരവ് കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കും. ജന്മനക്ഷത്രത്തിലെ കേന്ദ്ര ഗ്രഹങ്ങളുടെ (1, 4, 7, 10) അധിപന്മാരും ത്രികോണ ഗ്രഹങ്ങളുടെ (1, 5, 9) അധിപന്മാരും തമ്മില്‍ സംയോജനം നടക്കുമ്പോഴാണ് ഈ രാജയോഗം രൂപപ്പെടുന്നത്.

പെട്രോള്‍, ഡീസല്‍ വില വര്‍ധന് ഉടന്‍..!? ഇന്ധനവില കൂട്ടിയെ തീരൂ എന്ന് ഐഎംഎഫ്
പെട്രോള്‍, ഡീസല്‍ വില വര്‍ധന് ഉടന്‍..!? ഇന്ധനവില കൂട്ടിയെ തീരൂ എന്ന് ഐഎംഎഫ്

ജ്യോതിഷത്തിലെ അപൂര്‍വും ശക്തവുമായ രാജയോഗങ്ങളിലൊന്നാണ് ഇത്. ഇത് എല്ലാ രാശിക്കാരിലും നക്ഷത്രക്കാരിലും വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം...

ഇടവം

ഇടവം രാശിയിലെ ബുധ സംക്രമണം നിമിത്തം രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ലഗ്‌ന ഭാവത്തില്‍ ആണ് ബുധന്‍ വസിക്കുന്നത്. അതിനാല്‍ ഈ രാശിക്കാരുടെ ജീവിതത്തില്‍ സാമ്പത്തികമായി ഉയര്‍ച്ച കൈവരിക്കാനാകും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും.

കുംഭം

ഇടവം രാശിയിലെ ബുധ സംക്രമണം നിമിത്തം രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ നാലാം ഭാവത്തില്‍ ആണ് ബുധന്‍ വസിക്കുന്നത്. അതിനാല്‍ എന്ത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങളെ തേടിയെത്തും. കരിയറില്‍ വലിയ വിജയങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. മാത്രമല്ല ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും വര്‍ധിച്ചേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+