ഈ രാശിക്കാരാണോ? ഡബിള്‍ രാജയോഗം അത്ഭുതങ്ങള്‍ കാണിക്കും, സമ്പത്തും വെച്ചടി കയറ്റവുമുണ്ടാവും
ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ് രാശിമാറ്റം. ഏതൊരാളുടെ ജീവിതവും ഇതിലൂടെ മാറി മറിയും. സൗഭാഗ്യങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നതിനും വരെ ഇത് വഴിയൊരുക്കും. ബുധന്റെ രാശിമാറ്റം അതുപോലെ ഏല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ എതെങ്കിലും തരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും. ബുധന്‍ അറിയപ്പെടുന്ന തന്നെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ്. ബുധന്‍ ഇപ്പോള്‍ മീനരാശിയിലൂടെയാണ് സഞ്ചരിക്കുന്നത്.
മെയ് പത്തിന് ബുധന്‍ മേട രാശിയില്‍ പ്രവേശിക്കും. ശുക്രന്‍ നേരത്തെ തന്നെ ഈ രാശിയില്‍ ഉണ്ടാവും. ഇതിലൂടെ ബുധ ശുക്ര സംയോഗം വഴി ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നു. ഇതിന് പുമേ കേന്ദ്ര ത്രികോണ രാജയോഗവും ഉണ്ടാകും. 9 ദിവസത്തോളം ഇതിലൂടെ നേട്ടങ്ങള്‍ കൈവരിക്കാനാവും. ഈ ഇരട്ട രാജയോഗത്തിലൂടെ ആര്‍ക്കെല്ലാം നേട്ടങ്ങളുണ്ടാവുമെന്ന് നോക്കാം.

മേടം: കൈനിറയെ നേട്ടങ്ങളാണ് ലക്ഷ്മി നാരായണ യോഗത്താല്‍ മേടം രാശിക്കാര്‍ക്ക് ലഭിക്കുക. കാരണം മേട രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം സൃഷ്ടിക്കപ്പെടുന്നത്. ത്രികോണ രാജയോഗം കൂടി ചേരുന്നതോടെ ഈ രാശിക്കാരുടെ ജീവിതം വേറെ ലെവലാകും. ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ഇവരുടെ ജീവിതത്തില്‍ നിറഞ്ഞ് നില്‍ക്കും.
വലിയ ലാഭങ്ങള്‍ ഇവരെ തേടിയെത്തും. വരുമാനത്തിന്റെ പുതിയ സ്രോതസ്സ് തുറക്കും. ജോലിയിലും വലിയ നേട്ടങ്ങള്‍ കൈവരിക്കും. പ്രമോഷനും ശമ്പള വര്‍ധനവും തേടിയെത്തും. ബിസിനസുകാരാണെങ്കില്‍ അവര്‍ക്ക് വലിയ ലാഭം സ്വന്തമാക്കാന്‍ സാധിക്കും. കിട്ടില്ലെന്ന് കരുതിയ പണം തിരിച്ചുലഭിക്കും.
മിഥുനം: ഈ രാശിക്കാരില്‍ ബുധ ശുക്രന്റെ പ്രത്യേക അനുഗ്രഹം തന്നെ ലഭിക്കും. എന്ത് കാര്യത്തിലും മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാവും. അതുകൊണ്ട് നേട്ടങ്ങള്‍ തുടര്‍ച്ചയായി ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കും. തടസ്സങ്ങള്‍ കാരണം ഒരുപാട് കാലമായി മുടങ്ങി കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
വലിയ വിജയങ്ങള്‍ നിങ്ങളുടെ പ്രയത്‌നത്താല്‍ ലഭിക്കും. കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ നിങ്ങള്‍ക്ക് എപ്പോഴും ലഭിക്കും. ജോലിയുള്ളവരാണെങ്കില്‍ കാത്തിരിക്കുന്നത് സ്ഥാനക്കയറ്റമാണ്. സാമ്പത്തിക അടിത്തറയും ശക്തമാകും. ആരോഗ്യവും മെച്ചപ്പെടും. ഏറ്റവും മികച്ച സമയം ജീവിതത്തില്‍ നിങ്ങളുടെ അനുഭവിക്കുന്നതിനും ഈ സമയം സാക്ഷിയാവും.
തുലാം: ബുധ ശുക്രന്റെ പ്രത്യേക അനുഗ്രഹത്താല്‍ ജീവിതത്തില്‍ സുവര്‍ണകാലം ആരംഭിക്കും. ഭാഗ്യത്തിന്റെ അകമ്പടി എന്തുകാര്യത്തിലും ഉണ്ടാവും. ത്രികോണ രാജയോഗത്തിലൂടെ തുലാം രാശിക്കാര്‍ക്ക് അടിപൊളി നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. തുലാം രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്.
അതുകൊണ്ട് ധനനേട്ടങ്ങളുടെ വലിയൊരു നിര തന്നെ ജീവിതത്തിലേക്ക് കടന്നുവരും. തൊട്ടതെല്ലാം പൊന്നായി മാറുന്നതും കാണാനാവും. സമ്പത്തില്‍ വലിയ രീതിയിലുള്ള പുരോഗതിയുണ്ടാവും. ജോലിയുള്ളവരാണെങ്കില്‍ ഇവര്‍ക്ക് ഏറ്റവും വലിയ നേട്ടങ്ങള്‍ ലഭിക്കും. അവിവാഹിതരാണെങ്കില്‍ നല്ല ബന്ധങ്ങള്‍ ലഭിക്കും. പ്രണയ ജീവിതത്തിലും വിജയം കൈവരിക്കും. അതുപോലെ സന്തോഷവും നിറയും.












Click it and Unblock the Notifications