ലോട്ടറി ഭാഗ്യം തൊട്ടടുത്ത്, കൈ നിറയെ പണം... പുത്തന്‍വീട്ടില്‍ താമസം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം ദോഷകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വഴി വലിയ ഭാഗ്യമായിരിക്കും ലഭിക്കുക.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുന്നത് വഴി രാജയോഗങ്ങള്‍ രൂപപ്പെടും. വ്യക്തികളെ സംബന്ധിച്ച് അവരുടെ ജാതകത്തിലെ ഏറ്റവും മികച്ച സമയമായിരിക്കും ഇത്. ഇത്തരത്തില്‍ ഒരു രാജയോഗമാണ് ചിങ്ങം രാശിയില്‍ രൂപപ്പെട്ടിരിക്കുന്നത്. ചൊവ്വയും ശുക്രനും ചിങ്ങം രാശിയിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഇത് വഴി കേന്ദ്ര ത്രികോണ രാജയോഗമാണ് രൂപപ്പെട്ടിരിക്കുന്നത്.

ഇത് വഴി ചില രാശിക്കാരെ കാത്ത് വലിയ ഭാഗ്യമാണ് സംജാതമായിരിക്കുന്നത്. എല്ലാ കാര്യത്തിലും ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പമുണ്ടായിരിക്കും. കേന്ദ്ര ത്രികോണ രാജയോഗം മൂലം മൂന്ന് രാശിക്കാര്‍ക്കാണ് ഭാഗ്യം വരാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ആ ഭാഗ്യം ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
മേടം
ചിങ്ങം രാശിയിലെ ചൊവ്വ-ശുക്രന്‍ സംയോഗം വഴി രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങികിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറാന്‍ സാധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. വിദേശത്ത് ജോലി ലഭിക്കാനുള്ള സാധ്യത കാണുന്നു.
ചിങ്ങം
ചിങ്ങം രാശിയിലെ ചൊവ്വ-ശുക്രന്‍ സംയോഗം വഴി രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ചിങ്ങം രാശിക്കാര്‍ക്കും ശുഭകരമാണ്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. ബിസിനസ് ഉന്നത നിലവാരം പുലര്‍ത്തുകയും ലാഭത്തിലാകുകയും ചെയ്യും. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കും. ഏറെ നാളായി വിവാഹാലോചനയുമായി നടക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഏറെ നാളത്തെ പ്രണയം വിവാഹത്തിലേക്ക് നയിക്കാനും സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാനുള്ള അവസരം ലഭിക്കും.
ധനു
ചിങ്ങം രാശിയിലെ ചൊവ്വ-ശുക്രന്‍ സംയോഗം വഴി രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ധനു രാശിക്കാര്‍ക്ക് വലിയ ഭാഗ്യം സമ്മാനിക്കും. എന്ത് ചെയ്താലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതാക്കും.












Click it and Unblock the Notifications