ഒറ്റരാത്രി കൊണ്ട് സമ്പന്നനായി മാറും, അപ്രതീക്ഷിത ധനലാഭം; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണപരമായിരിക്കും. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഇത് വിപരീതഫലമായിരിക്കും സമ്മാനിക്കും.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനിയും ശുക്രനും. നിലവില്‍ ശനി സ്വന്തം രാശിയായ കുംഭത്തിലാണ് സഞ്ചരിക്കുന്നത്. ഇത് വഴി കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെട്ടിരുന്നു. ഒക്ടോബര്‍ രണ്ടിന് ശുക്രന്‍ ചിങ്ങം രാശിയില്‍ പ്രവേശിച്ചതോടെ ശനിയും ശുക്രനും മുഖാമുഖം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതുവഴി സമസപ്തക യോഗവും രൂപപ്പെട്ടിരിക്കുകയുമാണ്.

ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. രണ്ട് രാജയോഗങ്ങളും ചേര്‍ന്ന് അസുലഭമായ ഭാഗ്യമാണ് ചില രാശിക്കാര്‍ക്ക് സമ്മാനിക്കാന്‍ പോകുന്നത്. സാമ്പത്തികമായി വലിയ നേട്ടമാണ് ഈ രാശിക്കാര്‍ക്ക് വന്ന് ചേരാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും നേട്ടമായി മാറുക എന്ന് നോക്കാം.
മേടം
കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും മേട രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മേട രാശിയുടെ ഏഴാം ഭാവാധിപനായ ശുക്രന്‍ അഞ്ചാം ഭാവത്തിലും ശനി പതിനൊന്നാം ഭാവത്തിലുമാണ്. ഇതിനാല്‍ മേടം രാശിക്കാരുടെ ബിസിനസ് നാലിരട്ടിയായി വര്‍ധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തും.
ഇടവം
കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും ഇടവം രാശിക്കാര്‍ക്കും വളരെയധികം നേട്ടങ്ങള്‍ സമ്മാനിക്കും. ഇടവം രാശിക്കാരുടെ അധിപനാണ് ശുക്രന്‍. ത്രികോണ രാജയോഗത്തിന്റെ അധിപനാണ്. ഈ രണ്ട് ഗ്രഹങ്ങളും മുഖാമുഖം വരുന്നതിനാല്‍ ഇടവം രാശിക്കാരുടെ ഭാഗ്യം തെളിയും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. വസ്തു സംബന്ധമായ ഇടപാട് നടത്തുന്നവര്‍ക്ക് അനുകൂല സമയം.
മിഥുനം
കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം നിങ്ങള്‍ക്ക് ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവരെ സംബന്ധിച്ച് അനുകൂല സമയമാണ്. ആകര്‍ഷകമായ ശമ്പളത്തില്‍ വിദേശത്ത് ജോലി ലഭിക്കും.
കര്‍ക്കടകം
കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും കര്‍ക്കടക രാശിക്കാര്‍ക്ക് മികച്ചതായിരിക്കും. കര്‍ക്കടക രാശിയുടെ നാലാമത്തെ അധിപനായ ശുക്രനും ഏഴാം അധിപനായ ശനിയുമാണ് മുഖാമുഖം വരുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് അപ്രതീക്ഷിത ധന നേട്ടമാണ് കൈവരാന്‍ പോകുന്നത്. സാമ്പത്തികമായി വലിയ അഭിവൃദ്ധി നേടാന്‍ സാധിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകാന്‍ സാധ്യത കാണുന്നു.












Click it and Unblock the Notifications