Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംപര്‍ സമ്മാനം ലഭിക്കാന്‍ സാധ്യത.. രാജയോഗം തുടങ്ങി; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കന്നത്. ഗ്രഹങ്ങള്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നതിനെയാണ് സംക്രമണം എന്ന് പറയുന്നത്.

സംക്രമണം പലവിധത്തിലായിരിക്കും മനുഷ്യ ജീവനെ സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും നേടാനാകുക. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ.

Kendra Trikona Yoga 2026

ഇവയില്‍ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നിങ്ങനെ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. മലയാള മാസത്തിന് അനുസരിച്ച് ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളെ കുറിച്ചും ജ്യോതിഷത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ജ്യോതിശാസ്ത്ര പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനിയും ബുധനും.

കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനി അറിയപ്പെടുന്നത്. ഒരാളുടെ ജാതകത്തില്‍ ശനി ശുഭസ്ഥാനത്താണെങ്കില്‍ അയാളുടെ ജീവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും എന്നാണ് വിശ്വാസം. ബുധനാകട്ടെ ഗ്രഹങ്ങളുടെ രാജകുമാരാനാണ്. ബുദ്ധി, അറിവ്, ജ്ഞാനം എന്നിവയുടെ പ്രതീകമായിട്ടാണ് ബുധനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളും ഇപ്പോള്‍ കേന്ദ്ര ഭാവത്തില്‍ എത്തിയിരിക്കുകയാണ്.

ഇതോടെ ഇന്നലെ മുതല്‍ ബുധന്‍-ശനി കേന്ദ്ര ത്രികോണ യോഗത്തിന്റെ പ്രഭാവം പ്രപഞ്ചത്തിലുടനീളം അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. വ്യക്തികളുടെ ജീവിതത്തിലും ഇത് വലിയ സ്വാധീനം ചെലുത്തും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്‍-ശനി കേന്ദ്ര ത്രികോണ യോഗത്തിന്റെ അനുഗ്രഹം ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

തുലാം

ബുധന്‍-ശനി കേന്ദ്ര ത്രികോണ യോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടുന്നതോടെ പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. വിദേശത്ത് ജോലിയ്ക്കായി പരിശ്രമിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ്.

ധനു

ധനു രാശിക്കാര്‍ക്ക് ബുധന്‍ - ശനി കേന്ദ്ര ത്രികോണ യോഗം ഗുണകരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഇരട്ടി ലാഭം പ്രതീക്ഷിക്കാം. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ പേരിലാകും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രമുണ്ടാകും. സ്ഥിരമായി ലോട്ടറിയെടുക്കുന്നവര്‍ക്ക് ബംപര്‍ പോലും അടിച്ചേക്കാം.

മകരം

ബുധന്‍ - ശനി കേന്ദ്ര ത്രികോണ യോഗം മകരം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. മുന്‍കാല നിക്ഷേപങ്ങളിലൂടെ അപ്രതീക്ഷിതമായി വലിയൊരു തുക കൈയിലെത്തും. ഇതുവഴി നിങ്ങളുടെ ആസ്തി വര്‍ധിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+