പൊന്നും പണവും ഒഴുകിയെത്തും.. സമ്പത്ത് വന്ന് നിറയും; ഈ രാശിക്കാര്‍ക്കിനി രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഗ്രഹങ്ങളുടെ സഞ്ചാരത്തിലുണ്ടാകുന്ന ഈ മാറ്റത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പന്ത്രണ്ട് രാശിക്കാരേയും വ്യത്യസ്ത തരത്തിലായിരിക്കും ബാധിക്കുക.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള രണ്ട് ഗ്രഹങ്ങളാണ് സൂര്യനും വ്യാഴവും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ ഗുരുവാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ കാരകന്‍.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോഴാണ് രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇപ്പോഴിതാ സൂര്യനും വ്യാഴവും ചേര്‍ന്ന് കേന്ദ്രയോഗം രൂപീകരിക്കാന്‍ പോകുകയാണ്. മാര്‍ച്ച് രണ്ടിന് സൂര്യനും വ്യാഴവും 90 ഡിഗ്രി ദൂരത്തില്‍ വരുന്നതോടെയാണ് കേന്ദ്രയോഗമെന്ന ശുഭയോഗം രൂപപ്പെടാന്‍ സാഹചര്യമൊരുങ്ങുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഇനി പറയുന്ന മൂന്ന് രാശിക്കാര്‍ വലിയ നേട്ടങ്ങളായിരിക്കും ലഭിക്കുക.
ഇടവം
സൂര്യനും വ്യാഴവും ചേര്‍ന്ന് രൂപീകരിക്കുന്ന കേന്ദ്ര യോഗം ഇടവം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ കൊണ്ടുവരും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. സമൂഹത്തില്‍ ആദരവും ബഹുമാനവും വര്‍ധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.
മിഥുനം
സൂര്യനും വ്യാഴവും ചേര്‍ന്ന് രൂപീകരിക്കുന്ന കേന്ദ്ര യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനു സാധ്യത കാണുന്നു. സ്വന്തമായൊരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. സ്വര്‍ണം പോലുള്ള വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാനിടയാക്കും.
കന്നി
സൂര്യനും വ്യാഴവും ചേര്‍ന്ന് രൂപീകരിക്കുന്ന കേന്ദ്ര യോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. പലവഴിക്ക് പണം കൈയിലെത്തും. ഇതുവഴി സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും.












Click it and Unblock the Notifications