Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്തി കുത്തനെ കൂടും.. സന്താനഭാഗ്യം കൈവരും; ഈ രാശിക്കാരുടെ ദോഷങ്ങള്‍ ഇന്ന് മുതല്‍ തീരും

ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

സ്വർണം അടുത്താഴ്ച വാങ്ങണോ? വില കുറയുമോ അതോ കൂടുമോ? വിദഗ്ധർ പറയുന്നത്
സ്വർണം അടുത്താഴ്ച വാങ്ങണോ? വില കുറയുമോ അതോ കൂടുമോ? വിദഗ്ധർ പറയുന്നത്

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Kethu Transit

ഗ്രഹങ്ങളെല്ലാം തന്നെ കൃത്യമായ ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട്. ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാരത്തെയാണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം സര്‍വൈശ്വര്യങ്ങളും പ്രദാനം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ദോഷകരമായെന്നും വരാം.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് കേതു. ചന്ദ്രന്റെ ഭ്രമണപഥവും ഭൂമിയുടെ ഭ്രമണപഥവും തമ്മില്‍ കൂട്ടിമുട്ടുന്ന ദക്ഷിണ ബിന്ദുവിനെയാണ് കേതു എന്ന് വിളിക്കുന്നത്. ഭൗതികമായ ശരീരമില്ലാത്ത ഒരു നിഴല്‍ഗ്രഹമാണിത്. എന്നാല്‍ ജ്യോതിഷപരമായി വലിയ പ്രാധാന്യവും ഇതിനുണ്ട്. ജാതകത്തില്‍ കേതുവിന്റെ ശുഭമാണെങ്കില്‍ അയാള്‍ക്ക് എല്ലാ വിധ സമൃദ്ധിയോടെയും ജീവിക്കാനാകും എന്നാണ് പറയപ്പെടുന്നത്.

'അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് അംഗീകരിക്കാനാവില്ല'; പിണറായി വിജയൻ
'അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് അംഗീകരിക്കാനാവില്ല'; പിണറായി വിജയൻ

ഒരു വ്യക്തിയുടെ ജാതകത്തില്‍ കേതു മഹാദശ 7 വര്‍ഷക്കാലമാണ് നീണ്ടുനില്‍ക്കുന്നത്. നിലവില്‍ കേതു മകം നക്ഷത്രത്തിലാണ് സഞ്ചരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 00:08-നാണ് കേതു മകം നക്ഷത്രത്തിന്റെ ഒന്നാം പാദത്തിലേക്ക് പ്രവേശിച്ചത്. ജ്യോതിഷപരമായി ഈ മാറ്റത്തിന് വലിയ പ്രത്യേകതയുണ്ട്. പിതൃക്കളുടെ അനുഗ്രഹവും ശക്തിയും നിറഞ്ഞ നക്ഷത്രമാണ് മകം എന്നതിനാല്‍ കേതുവിന്റെ ഈ നക്ഷത്രത്തിലേക്കുള്ള പ്രവേശനത്തിന് സവിശേഷതകള്‍ ഏറെയാണ്.

കേതുവിന്റെ ഈ നക്ഷത്ര മാറ്റം പന്ത്രണ്ട് രാശിക്കാരിലും വ്യത്യസ്തമായ ഫലങ്ങളാണ് ഉണ്ടാക്കുക. എന്നാല്‍ ചില രാശിക്കാര്‍ക്ക് കേതുവിന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങള്‍ ഇക്കാലയളവില്‍ ലഭിക്കാനുള്ള ഭാഗ്യമുണ്ടാകും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്നും എന്തൊക്കെ ഭാഗ്യങ്ങളാണ് ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത് എന്നും നമുക്കൊന്ന് നോക്കാം..

ബെംഗളൂരിലേക്ക് വീണ്ടുമൊരു വന്ദേഭാരതോ? പ്രതികരിച്ച് റെയിൽവെ
ബെംഗളൂരിലേക്ക് വീണ്ടുമൊരു വന്ദേഭാരതോ? പ്രതികരിച്ച് റെയിൽവെ

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് കേതുവിന്റെ മകം നക്ഷത്രത്തിലേക്കുള്ള പ്രവേശനം അനുകൂലമായിരിക്കും. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും കുട്ടികളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ സന്തോഷ വാര്‍ത്ത കേള്‍ക്കാനാകും. ഈ രാശിക്കാര്‍ക്ക് സന്താനഭാഗ്യത്തിനുള്ള ശക്തമായ സാധ്യത നിലനില്‍ക്കുന്നു. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാനും സാധ്യതയുണ്ട്.

മീനം

കേതുവിന്റെ മകം നക്ഷത്രത്തിലേക്കുള്ള പ്രവേശനം മീനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. അപ്രതീക്ഷിതമായി വലിയൊരു തുക നിങ്ങളുടെ കൈയിലെത്തും. അതുവഴി നിങ്ങള്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക ആവശ്യകതകള്‍ പ്രയാസമില്ലാതെ നിറവേറ്റാനാകും. ആത്മീയകാര്യങ്ങളില്‍ അല്‍പം കൂടി ശ്രദ്ധ ചെലുത്തുന്നത് ഈ സമയത്തെ നേരിയ ദോഷങ്ങളെ മറികടക്കാന്‍ സഹായിക്കും. ആസ്തിയില്‍ പെട്ടെന്നുള്ള വര്‍ധനവിന് സാധ്യത കാണുന്നു.

ഇടവം

ഇടവം രാശിക്കാര്‍ക്ക് കേതുവിന്റെ മകം നക്ഷത്രത്തിലേക്കുള്ള പ്രവേശനം അനുകൂലമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം വന്ന് ചേരും. വീട്ടിലെ അറ്റക്കുറ്റപ്പണികള്‍ സമയബന്ധിതമായി തീര്‍ക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+