Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? മേയ് 29 മുതല്‍ ജീവിതം മാറിമറിയും.. സൗഭാഗ്യപ്പെരുമഴ

ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റവും നക്ഷത്ര പരിവര്‍ത്തനവും നടത്തുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ഗ്രഹ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം പ്രപഞ്ചത്തിലാകെ സ്വാധീനം ചെലുത്തും.

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വളരെയധികം ഗുണം ചെയ്യും. അതേസമയം മറ്റ് പല രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Ketu Nakshatra Parivrtan 2026

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

സങ്കല്‍പ്പ ഗ്രഹമാണെങ്കിലും ജ്യോതിഷത്തില്‍ കേതുവിന് വലിയ പ്രാധാന്യമുണ്ട്. ചന്ദ്രന്റെ ഭ്രമണപഥം സൂര്യന്റെ ഭ്രമണപഥത്തെ മുറിച്ചുകടക്കുന്ന രണ്ട് ബിന്ദുക്കളില്‍ ഒന്നാണ് കേതു (ദക്ഷിണ ദിശ). മറ്റേ ബിന്ദു രാഹുവും ആണ്. സമുദ്രമന്തന സമയത്ത് അമൃതം മോഷ്ടിച്ചു കുടിച്ച സ്വരഭാനു എന്ന അസുരനെ വിഷ്ണു ഭഗവാന്‍ തന്റെ സുദര്‍ശന ചക്രം കൊണ്ട് രണ്ടായി വെട്ടി മാറ്റിയിരുന്നു.

ഇതില്‍ തലഭാഗം രാഹുവും, ഉടല്‍ഭാഗം കേതുവുമായി മാറി എന്നാണ് പറയപ്പെടുന്നത്. കേതുവിന് ഭൗതികമായ രൂപമില്ലാത്തതിനാല്‍ ഇതൊരു നിഴല്‍ ഗ്രഹം കൂടിയാണ് എന്ന് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. പ്രകൃതി. ആത്മീയത, മോക്ഷം, തത്ത്വചിന്ത എന്നിവയുടെ പ്രതീകമാണ് കേതു. കേതുവിന്റെ സ്വാധീനം മനുഷ്യരെ ലൗകിക സുഖങ്ങളില്‍ നിന്ന് അകറ്റി ആത്മീയതയിലേക്ക് നയിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

ജാതകത്തില്‍ കേതുവിന്റെ സ്ഥാനം അനുസരിച്ച് ഗുണദോഷങ്ങള്‍ വ്യത്യാസപ്പെടാം. നല്ല സ്ഥാനത്താണെങ്കില്‍ അപ്രതീക്ഷിത നേട്ടങ്ങളും ദോഷകരമായ സ്ഥാനത്താണെങ്കില്‍ പ്രശ്‌നങ്ങളും ഉണ്ടാകും. മേയ് 29 ന് രാവിലെ 10:16 കേതു മകം നക്ഷത്രത്തിന്റെ മൂന്നാം ഭാവത്തിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്. ജൂണ്‍ 30 വരെ ഇത് ഇവിടെ തുടരും. കേതുവിന്റെ സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്ക് നേട്ടം കൊണ്ടുവരും എന്ന് നോക്കാം.

മേടം

മകം നക്ഷത്രത്തിലേക്കുള്ള കേതുവിന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. സ്വന്തം കരിയറില്‍ പേരും പ്രശസ്തിയും സ്വന്തമാക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കാത്ത് വലിയ നേട്ടങ്ങളാണ് വരാന്‍ പോകുന്നത് എന്ന് കാണുന്നു.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് മകം നക്ഷത്രത്തിലേക്കുള്ള കേതുവിന്റെ സംക്രമണം ഗുണം ചെയ്യും. വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ കുടുംബത്തില്‍ നടക്കാന്‍ സാധ്യത കാണുന്നു. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. പുതിയ പദ്ധതികളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കും. ജോലി സംബന്ധമായ ദീര്‍ഘ യാത്രകള്‍ ഗുണം ചെയ്‌തേക്കാം. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യം തുണയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+