Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? ധനനേട്ടങ്ങളുടെ പെരുമഴയുണ്ടാവും, സര്‍വവൈശ്വര്യത്തോടെയും രാജാവിനെ പോലെ വാഴാം

ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് രാശിമാറ്റങ്ങള്‍. എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ രാശിമാറുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. അത്തരം ചില മാറ്റങ്ങള്‍ ജൂലായ് മാസത്തില്‍ നടക്കാനിരിക്കുകയാണ്. കേതുവിനെ നിഴല്‍ ഗ്രഹം എന്ന് ജ്യോതിഷത്തില്‍ വിളിക്കാറുണ്ട്. കേതു മോക്ഷത്തിന്റെ നക്ഷത്രമായും സൂചിപ്പിക്കാറുണ്ട്.

ഈ സമയം ചിലര്‍ക്ക് ത്യാഗം, ആത്മീയത, താന്ത്രി ജ്ഞാനം എന്നിവയില്‍ താല്‍പര്യം കൂടും. കേതു ജൂലായ് എട്ടിന് വൈകീട്ടോടെ നക്ഷത്ര മാറ്റം നടത്തും. അത്ഭുതകരമായ നേട്ടങ്ങളാണ് ഇതേ തുടര്‍ന്ന് ചില രാശിക്കാര്‍ക്കുണ്ടാവും. വലിയ പുരോഗതിയും ഇവര്‍ക്ക് ലഭിക്കും. ആ രാശിക്കാര്‍ ആരെല്ലാമാണ് എന്ന് നോക്കാം.

astrology-today

മേടം: ഈ രാശിക്കാരുടെ ജീവിതത്തില്‍ ഭാഗ്യം എപ്പോഴുമുണ്ടാവും. അത്ഭുതകരമായ മാറ്റങ്ങള്‍ ഇതേ തുടര്‍ന്ന് മേടം രാശിക്കാര്‍ക്കുണ്ടാവും. നേട്ടങ്ങള്‍ ഒന്നൊന്നായി കടന്നുവരും. കേതുവിന്റെ രാശിമാറ്റത്തെ തുടര്‍ന്ന് അടിപൊളി നേട്ടങ്ങളും ഈ രാശിക്കാര്‍ക്ക് ലഭിക്കും. വരുമാനം വലിയ രീതിയില്‍ വര്‍ധിക്കും. സമ്പത്തില്‍ കാര്യമായ വര്‍ധനവുണ്ടാവും.

പലസ്രോതസ്സുകളില്‍ നിന്ന് ധനനേട്ടങ്ങള്‍ സ്വന്തമാക്കാനാവും. അതുപോലെ സമ്പത്ത് തരുന്ന മാര്‍ഗങ്ങളും വര്‍ധിക്കും. ബിസിനസില്‍ നിന്ന് വിചാരിച്ചതിലും അധികം ലാഭം സ്വന്തമാക്കാനാവും. സാമ്പത്തിക സ്ഥിതിയും മികച്ചതാവും. ഭൂമിയോ വാഹനമോ വാങ്ങുന്നതിന് ഈ സമയം നല്ലതാണ്. ആകസ്മികമായ ധനനേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവും. ആഗ്രഹങ്ങളെല്ലാം ഇ ക്കാലയളവില്‍ പൂര്‍ത്തിയാക്കും.

ഇടവം: കേതുവിന്റെ നക്ഷത്ര മാറ്റത്താല്‍ ഇടവം രാശിക്കാര്‍ക്ക് രാജകീയ ജീവിതം സ്വന്തമാക്കാനാവും. ഇവര്‍ക്ക് രാജാവിനെ പോലെ വാഴാനാവും. വലിയ നേട്ടങ്ങള്‍ ഇക്കാലയളവില്‍ ഇടവം രാശിക്കാര്‍ക്ക് സ്വന്തമാക്കാനാവും. വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടാകും. കൈനിറയെ പണമെത്തും. സാമ്പത്തിക സ്ഥിതയും അതുപോലെ മികച്ചതാവും.

ബിസിനസില്‍ നിന്നും നിക്ഷേപങ്ങളില്‍ നിന്നും വലിയ ലാഭം സ്വന്തമാക്കാനാവും. ഇതേ തുടര്‍ന്ന് സാമ്പത്തിക അടിത്തറയും ശക്തമാകും. ജോലിയുള്ളവരാണെങ്കില്‍ ഇവരെ സ്ഥാനക്കയറ്റം കാത്തിരിക്കുന്നുണ്ട്. സമൂഹത്തിലുള്ള ആദരവും ബഹുമാനവുമെല്ലാം വര്‍ധിക്കും. സര്‍വ ഐശ്വര്യങ്ങളോടെയും വാഴാനാവും. ഇവരുടെ വിവാഹ ജീവിതവും ഏറ്റവും അടിപൊളിയായിരിക്കും. ഒരുപാട് നേട്ടങ്ങളും സ്വന്തമാക്കാനാവും.

മകരം: കേതുവിന്റെ നക്ഷത്ര മാറ്റം മകരം രാശിക്കാരെ സുവര്‍ണകാലത്തിലേക്ക് നയിക്കും. തൊട്ടതെല്ലാം പൊന്നായി മാറും. പൊന്നും പണവുമെല്ലാം ഖജനാവ് നിറയ്ക്കും. സാമ്പത്തിക നേട്ടങ്ങള്‍ എല്ലാ മേഖലയില്‍ നിന്നും ലഭിക്കും. ഇതേ തുടര്‍ന്ന് സാമ്പത്തിക അടിത്തറ ശക്തമാകും. വലിയ ലാഭം നിക്ഷേപങ്ങളില്‍ നിന്ന് സ്വന്തമാക്കാനാവും. വളരെ പെട്ടെന്നുള്ള ധനനേട്ടങ്ങളും ലഭിക്കും.

വ്യാപാരികളാണെങ്കില്‍ അവരുടെ വ്യാപാരത്തില്‍ വലിയ അഭിവൃദ്ധിയുണ്ടാവും. കുടുംബത്തില്‍ സന്തോഷം എപ്പോഴും നിറഞ്ഞിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം മികച്ചതാണ്. മത്സരപരീക്ഷകളില്‍ അടക്കം വലിയ വിജയം കൈവരിക്കാനാവും. ധൈര്യവും ആത്മവിശ്വാസവുമെല്ലാം വര്‍ധിക്കും. ജീവിതത്തില്‍ ഭാഗ്യത്തിന്റെ അകമ്പടി എല്ലാ കാര്യത്തിലും മകരം രാശിക്കാര്‍ക്കുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+