കാത്തിരുന്ന സുവര്‍ണദിനം വന്നെത്തി... ഇനി കോടീശ്വരന്‍മാരാകാം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രണം ചില രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂല ഫലമായിരിക്കും സമ്മാനിക്കുക.
രാശി മാറ്റത്തോടൊപ്പം ഗ്രഹങ്ങള്‍ അതേ രാശിയില്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യാറുണ്ട്. ജ്യോതിഷ പ്രകാരം പാപ ഗ്രഹമായ കേതുവിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഹോളിക്ക് ശേഷം അതായത് മാര്‍ച്ച് 16 മുതല്‍ കേതു ഉദയാവസ്ഥയിലായിരിക്കും സഞ്ചരിക്കുക. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും നാല് രാശിക്കാര്‍ക്ക് നിരവധി സൗഭാഗ്യങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.

ചിങ്ങം
കേതുവിന്റെ ഉദയം ചിങ്ങം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. വളരെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. പുതിയ വാഹനം, വീട് എന്നിവ വാങ്ങിക്കാന്‍ സാധ്യത കാണുന്നു. ഈ രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ധിക്കും. കുടുംബാംഗങ്ങളില്‍ നിന്നുള്ള മാനസിക സമ്മര്‍ദ്ദം ഒഴിവാകും. തൊഴില്‍ രംഗത്തും നേട്ടമുണ്ടാക്കാനാകും.
തുലാം
കേതുവിന്റെ ഉദയം തുലാം രാശിക്കാര്‍ക്ക് അനുകൂലമായ ഫലം കൊണ്ടുവരും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജീവിതത്തില്‍ നിലനിന്നിരുന്ന എല്ലാ പ്രശ്‌നങ്ങളും മാറും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും ഐക്യവും നിലനില്‍ക്കും. ബിസിനസില്‍ വലിയ ലാഭം നിങ്ങളെ തേടിയെത്തും.
മകരം
മകരം രാശിക്കാര്‍ക്ക് കേതുവിന്റെ ഉദയം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. സന്തോഷമുണ്ടാകുന്ന നിരവധി കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും.
കര്‍ക്കടകം
കേതുവിന്റെ ഉദയം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴിമാറും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. സാമ്പത്തിക ബാധ്യതകള്‍ എല്ലാം തീര്‍ക്കാനാകും. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ തേടുന്നവര്‍ക്ക് അനുകൂലമായ സമയം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.












Click it and Unblock the Notifications