Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌നം കണ്ടതെല്ലാം നടക്കും, ആസ്തിയിലും വര്‍ധന; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാര്‍ക്കും ലഭിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് കേതു. രാഹുവിനും കേതുവിനും ഒരു വ്യക്തിയുടെ ജീവിതത്തിലെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ നിര്‍ണയിക്കാന്‍ സാധിക്കും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. വളരെ സാവധാനത്തില്‍ ചലിക്കുന്ന ഗ്രഹങ്ങളിലൊന്ന് കൂടിയാണ് അത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ കേതുവിന് ഒന്നര വര്‍ഷത്തെ സമയം വേണം.

astrology

നിലവില്‍ ചിങ്ങം രാശിയില്‍ ആണ് കേതു സഞ്ചരിക്കുന്നത്. ഒക്ടോബര്‍ 30 മുതല്‍ കേതു കന്നി രാശിയിലേക്ക് പ്രവേശിക്കും. ഇത് ചില രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. ജീവിതത്തിലെ സകല നേട്ടങ്ങളും ഇവര്‍ക്ക് ലഭിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ വലിയ ഭാഗ്യമാണ് ഇവരെ കാത്തിരിക്കുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.

മേടം

ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്കുള്ള കേതുവിന്റെ സഞ്ചാരം മേടം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റം വരും. പുതിയ ജോലി തേടുന്നവര്‍ക്ക് ആകര്‍ഷകമായ തൊഴിലവസരങ്ങള്‍ തേടിയെത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും.

കര്‍ക്കടകം

ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്കുള്ള കേതുവിന്റെ സഞ്ചാരം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. സമൂഹത്തില്‍ ആദരവും ബഹുമാനവും വര്‍ധിക്കും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.

വൃശ്ചികം

ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്കുള്ള കേതുവിന്റെ സഞ്ചാരം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. വ്യാപാരികള്‍ക്ക് നേട്ടം കൊയ്യാം. പുതിയ വരുമാന സ്രോതസ്സുകള്‍ ഉടലെടുക്കും. ഇത് നിങ്ങളുടെ സമ്പാദ്യവും ആസ്തിയും വര്‍ധിപ്പിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്താന്‍ സാധിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+