കിന്‍ഫ്രയുടെ ജലചൂഷണം: മംഗരഉറൂട്ടേരി പുഴമരിക്കുന്നു, സംരക്ഷത്തിനായി കൈക്കോര്‍ത്ത് ജനകീയ കൂട്ടായ്മ
ആലക്കോട്: മലയോര മേഖലയിലെ പ്രധാനജലസ്രോതസും കൊടുവേനലില്‍പോലും ജലസമൃദ്ധമായിരുന്ന ചപ്പാരപടവ് പുഴയുടെഭാഗമായ മംഗരഉറൂട്ടേരി വറ്റിവരണ്ടത് ജനങ്ങളെ നെട്ടോട്ടമോടിക്കുന്നു. നാടുകാണിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കിന്‍ഫ്രടെക്‌സ്‌റ്റൈല്‍ സെന്ററിന്റെ അമിത ജലചൂഷണമാണ് ഉറുട്ടേരി പുഴയുടെ ദുരവസ്ഥയ്ക്കുകാരണമായതെന്നാണ് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്.
ജലം നിറഞ്ഞ് ആഴമേറിയ കയങ്ങള്‍ കൊണ്ടു സമ്പന്നമായിരുന്ന ഉറുട്ടേരി പുഴ ഇപ്പോള്‍ പൂര്‍ണമായും വറ്റിവരണ്ട് പാറക്കൂട്ടങ്ങള്‍ മാത്രമായ അവസ്ഥയിലാണ്. നിലനില്‍പ്പുതന്നെ ഇല്ലാതാക്കി കൊണ്ടു മരിച്ചു കൊണ്ടിരിക്കുന്ന ദുരവസ്ഥയാണ് പുഴ ഇവിടെ നേരിട്ടുകൊണ്ടിരിക്കുന്നത്.

വേനലിന്റെ കാഠിന്യം കടുത്തതും കിന്‍ഫ്രയുടെ നിരന്തരമായുളള ജലചൂഷണമാണ് പുഴയെ മരണത്തിലേക്ക് തളളിവിട്ടുകൊണ്ടിരിക്കുന്നത്. ഏറെക്കാലമായി കിന്‍ഫ്ര ഇവിടെ നിന്നാണ് വെളളമെടുക്കുന്നത്. എന്നാല്‍ വേനല്‍കാലത്ത്പിഴയിലെ ജലനിരപ്പ് താഴാതിരിക്കാനുളള മുന്‍കരുതല്‍ നടപടി കിന്‍ഫ്രസ്വീകരിച്ചു നടപ്പാക്കത്തതാണ് ജലക്ഷാമം രൂക്ഷമായതും പുഴയുടെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യുന്നതും.
ജൈവ സമ്പന്ന മേഖലകൂടിയായ പ്രദേശത്തിന്റെ നിലനില്‍പ്പിനുംപുഴയുടെ ദുരവസ്ഥ ഭീഷണിയുയര്‍ത്തുകയാണ്. പുഴയില്‍ചെക്ക് ഡാംനിര്‍മിക്കുമെന്നു നാട്ടുകാര്‍ക്ക് നേരത്തെ ഉറപ്പുനല്‍കിയതിനു ശേഷമാണ് കിന്‍ഫ്ര ഇവിടെ നിന്നും വെളളമെടുക്കാന്‍ തുടങ്ങിയിരുന്നത്. എന്നാല്‍ ചെക്ക് ഡാം നിര്‍മിക്കുന്നതിനുളള ഒരു നടപടികളും പിന്നീടുണ്ടായില്ല. പുഴയിലെ ജലസമൃദ്ധിവീണ്ടെടുക്കുന്നതിനും പ്രദേശത്തെകാര്‍ഷിക മേഖലയുടെ നിലനില്‍പ്പിനും ഇവിടെ ചെക്ക്ഡാം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുഴയുടെ സംരക്ഷണത്തിനായി കൈകോര്‍ത്ത് ചെക്ക് ഡാം യാഥാര്‍ത്ഥ്യമാക്കണമെന്നു ആവശ്യപ്പെട്ടിട്ടും ചപ്പാരപ്പടവ് പഞ്ചായത്തിന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ ഉറുട്ടേരി പുഴയോരത്ത്പുഴസംരക്ഷണ റാലിയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും പൊതുയോഗവും നടത്തി. പഞ്ചായത്ത് പ്രസിഡന്‍്‌സ് സുനീജ ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പി. അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ ഉനൈസ് എരുവാട്ടി, മനോജ് കൂവേരി, പി. എം മഹേഷ്, ടി.പി പ്രശോഭ്, സണ്ണി പുല്ലുവേലി, ടി.ജെ ആഗസ്തി,ലൂക്കോസ് പറത്താനം എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications