കര്‍ക്കിടകം രാശിക്കാര്‍ മൃദുവായി ചുംബിക്കുന്നവര്‍: ചുണ്ടിലും കഴുത്തിലും ചുംബിക്കും, ചുംബനരഹസ്യങ്ങള്
സ്നേഹപ്രകടനത്തില്‍ ചുംബനം ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ ഓരോ വ്യക്തികളും ചുംബിക്കുന്നത് വേറിട്ട രീതിയിലായിരിക്കും. ജന്മ രാശി അറിഞ്ഞാല്‍ ചുംബനത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയാന്‍ കഴിയുമെന്നാണ് ജ്യോതിഷത്തില്‍ പരാമര്‍ശിക്കുന്നത്. രക്ഷിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്നതും മക്കള്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്നതും ചുംബനം തന്നെയാണ്. സുഹൃത്തുക്കള്‍ക്കിടയിലും പ്രണയിതാക്കള്‍ക്കിടയിലും സംഭവിക്കുന്ന ചുംബനങ്ങളും ഇവയില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും എന്നാല്‍. പ്രണയ ബന്ധങ്ങളില്‍ പങ്കാളിയുടെ ജന്മ രാശി അനുസരിച്ച് ചുംബനത്തിന്റെ സ്വഭാവം കണ്ടെത്താം.

മേടം രാശി
മേടം രാശിയില്‍ ജനിക്കുന്നവര്‍ നാടകീയമായ ചലനങ്ങളും നാടകീയമായി ചിന്തിക്കുന്നവരുമായിരിക്കും. ചുംബിക്കുമ്പോഴുള്ള ഇത്തരക്കാരുടെ ഓരോ ചലനങ്ങളും ഇത്തരത്തിലായിരിക്കും. പഴയ ഫാഷനിലുള്ള ഒരു സിനിമ കാണുന്നതുപോലെയായിരിക്കും ഇവരുടെ ചുംബനം അനുഭവപ്പെടുക. കഴുത്തില്‍ ചുംബിക്കാനായിരിക്കും മേടം രാശിക്കാര്‍ ഇഷ്ടപ്പെടുന്നത്.

ഇടവം രാശി
ആരോടും തീരെ ഇണങ്ങാത്തതും കര്‍ക്കശ സ്വഭാവക്കാരുമാണ് ഇടവം രാശിക്കാര്‍. ഓന്തിനെപ്പോലെ സ്ഥിരതയില്ലാത്ത സ്വഭാവമായിരിക്കും ഇടവം രാശിയില്‍ ജനിക്കുന്നവര്‍ക്ക്. പെട്ടെന്ന് സ്നേഹം തോന്നുമ്പോള്‍ ചുംബിക്കാന്‍ ശ്രമിക്കുമെങ്കിലും പെട്ടെന്ന് തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. പ്രണയിതാവിനോ പ്രണയിനിക്കോ പാരിതോഷികമെന്നോണം ചുംബനം സമ്മാനിക്കാന്‍ ഇവര്‍ക്ക് കഴിയാറുണ്ട്. പ്രത്യേക സ്റ്റൈല്‍ പോലും ഇവര്‍ ഇതിനായി കണ്ടത്താനും ശ്രമിക്കാറുണ്ട്.

കര്‍ക്കിടകം രാശി
സ്വപ്ന ജീവികളാണ് പൊതുവേ മിഥുനം രാശിക്കാര്‍. മൃദുവായി ചുംബിക്കുന്ന ഇവര്‍ ഒരു കടികൊണ്ട് ചുംബനം അവസാനിപ്പിക്കുന്നവരായിരിക്കും. ചെവി, ചുണ്ട്, കഴുത്ത് എന്നിങ്ങനെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി ശരീരഭാഗങ്ങളില്‍ ചുംബിക്കുന്നതാണ് ഇത്തരക്കാരുടെ രീതി.

മിഥുനം രാശി
ചുംബനത്തില്‍ റിസ്ക് എടുക്കാനും വെല്ലുവിളികള്‍ സ്വീകരിക്കാനും ഏറെ ഇഷ്ടപ്പെടുന്നവരായിരിക്കും മിഥുനം രാശിയില്‍ ജനിക്കുന്ന വ്യക്തികള്‍. പൊതുവേ റൊമാന്റിക്കായ ഈ രാശിക്കാര്‍ കലാചാതുരിയോടെ ലിപ് ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവരായിരിക്കും മിഥുനം രാശിക്കാര്‍. ഏത് ചെറിയ വേളകളും ആനന്ദകരമാക്കാന്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക കഴിവ് തന്നെയാണുള്ളത്.

ചിങ്ങംരാശി
എലിയും പൂച്ചയും പോലെ കളിക്കുന്നവരായിരിക്കും ചിങ്ങം രാശിക്കാര്‍. കഴുത്ത്, കാല്, ചുണ്ട് എന്നിങ്ങനെ ഇഷ്ടക്കൂടുതലിന് അനുസരിച്ചായിരിക്കും ഈ രാശിക്കാര്‍ ചുംബിക്കുക. ലിപ് ലോക്കിനോട് ഇഷ്ടക്കൂടുതല് സൂക്ഷിക്കുന്ന ഇവര്‍ എന്തുതരം പരീക്ഷണത്തിനും മുതിരാറുണ്ട്.

കന്നിരാശി
ചുംബനത്തിന്റെ ആരോഗ്യവശങ്ങളെല്ലാം നോക്കി ചുംബിക്കുന്നവരായിരിക്കും കന്നിരാശിയില്‍ ജനിക്കുന്നവര്‍. ഇത്തരക്കാര്‍ കണ്ണിലോ കഴുത്തിലോ ചുംബിക്കുന്നവരായിരിക്കും. പങ്കാളിയില്‍ നിന്നുള്ള ഇഷ്ടമില്ലാത്ത ഗന്ധമോ ശ്വാസമോ വരുന്നതോടെ ഇവര്‍ തങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കും. ഇതോടെ ചുംബനത്തിനുള്ള സാധ്യതകളും ഇല്ലാതാകുന്നു.

തുലാം രാശി
ചുംബനം വളരെയധികം ഇഷ്ടപ്പെടുന്ന കന്നിരാശിക്കാര്‍ ഇതിനായി ഒരുപാട് പരിശീലിക്കുന്നവരും ആയിരിക്കും. സെക്സിയായ ചുണ്ടിന് ഉടമകളായ ഇവര്‍ ബഹളത്തിന് ഉടമകളായിരിക്കും.

വൃശ്ചികം രാശി
അതിര്‍ത്തികള്‍ ലംഘിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് വൃശ്ചികം രാശിക്കാര്‍. മികച്ച പ്രണയികളോ പ്രണയിനികളോ ആയിരിക്കും പലപ്പോഴും വൃശ്ചിക രാശിക്കാര്‍. പതിവ് രീതിയില്‍ നിന്നുള്ള ചുംബനങ്ങളില്‍ നിന്ന് വിട്ട് സ്വന്തമായി സാഹസങ്ങളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരായിരിക്കും വൃശ്ചികം രാശിക്കാര്‍. ബട്ടര്‍ഫ്ലൈ, എസ്കിമോ എന്നിങ്ങനെ ചുംബനത്തില്‍ ആരും പരീക്ഷിക്കാത്ത രീതികളായിരിക്കും ഈ രാശിക്കാര്‍ പരീക്ഷിക്കുക.

ധനുരാശി
പൊതുവെ സെക്സയും തമാശക്കാരുമായിരിക്കും ധനുരാശിക്കാര്‍. സന്തോഷിക്കാനും ഓരോ നിമിഷവും ആഘോഷിക്കാനും ഇഷ്ടപ്പെടുന്നവരായിരിക്കും ഈ രാശിക്കാര്‍. പങ്കാളിയുടെ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും അറിഞ്ഞ് ചുംബിക്കാനിഷ്ടപ്പെടുന്നവരായിരിക്കും ഈ രാശിക്കാര്‍. ഏറെ നേരം നീണ്ടുനില്‍ക്കുന്ന നിശബ്ദത പോലും ഒരു ചുംബനം കൊണ്ട് ഖണ്ഡിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍.

മകരം രാശി
ആത്മവിശ്വാസത്തോടെ ചുംബിക്കുന്നവരായിരിക്കും. നന്നായി ചുംബിക്കാന്‍ ശീലിച്ചവരായിക്കും മകരം രാശിക്കാര്‍. പങ്കാളികളുടെ ഇഷ്ടം അറിഞ്ഞ് ജീവിക്കാനും ഇത്തരക്കാര്‍ ആഗ്രഹിക്കും. ആകര്‍ഷണീയരും ആയിരിക്കും ഈ രാശിക്കാര്‍.

കുംഭം രാശി
പെട്ടെന്നുള്ള ചുംബനം കൊണ്ട് പങ്കാളിയെ ഞെട്ടിക്കുന്ന പ്രകൃതക്കാരായിരിക്കും കുംഭം രാശിക്കാര്‍. ചുംബനത്തിന്റെ കാര്യത്തിലും ഇവര്‍ അഗ്രഗണ്യരായിരിക്കും. പൊടുന്നനെയുള്ള ചലനങ്ങളാണ് ഇവരുടെ മറ്റൊരു പ്രത്യേകത. പങ്കാളിയുടെ പ്രതീക്ഷകളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സമ്മാനിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍.

മീനം രാശി
കലാപരമായും കാമാതുരമായും ചുംബിക്കുന്നതാണ് മീനം രാശിക്കാരുടെ പ്രധാന പ്രത്യേകത. ആദ്യത്തെ ഡേറ്റില്‍ തന്നെ പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞ് ചുംബിക്കാന്‍ കഴിയും ഇത്തരക്കാര്‍ക്ക്. ഏറെ സമയം നീണ്ടുനില്ക്കുന്നതും ഗാഢവുമായ ചുംബനമാണ് ഇവര്‍ എപ്പോഴും ഇഷ്ടപ്പെടുക.
-
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications