• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ക്കടകമാസ ആചാരങ്ങളെ കുറിച്ചറിയൂ...

  • By അനില്‍ പെരുന്ന - 9847531232

ഈ വര്‍ഷം ആഗസ്റ്റ് 11ന് കര്‍ക്കടക വാവു ദിനമായി ആചരിക്കുന്നു. അനേക സംവത്സരങ്ങളായി നാം കര്‍ക്കടകമാം രാമായണമാസമായും കര്‍ക്കടകത്തിലെ കറുത്ത വാവ് പിതൃബലി തര്‍പ്പണങ്ങള്‍ക്കുള്ള ദിവസമായും ആചരിച്ചുപോരുന്നു. കാലാവസ്ഥകള്‍ കണക്കിലെടുക്കുമ്പോള്‍ പഴയ കാലത്തിന്റെ സ്ഥിതിയനുസരിച്ച് പേമാരിയും വെള്ളപ്പൊക്കവും ക്ഷാമവും അനുഭവപ്പെടുന്ന സന്ദര്‍ഭവുമാണ് കര്‍ക്കടക മാസം. മുഹൂര്‍ത്തങ്ങള്‍ ഒരു കാര്യത്തിലും ആരും നിര്‍ദ്ദേശിക്കുന്ന പതിവില്ല. ഒരുപക്ഷേ കാലസ്ഥിതിയും പ്രകൃതിയും മോശമായിരിക്കുകയും ക്ഷാമം അനുഭവപ്പെടുന്നതു കൊണ്ടുമാവാം. ആഘോഷങ്ങളോ ഉത്സവങ്ങളോ പതിവില്ലാത്തതും ഇക്കാരണങ്ങളാല്‍ തന്നെയാവാം. ആത്മീയതയ്ക്കും ആരാധനകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്നതിനും പ്രായോഗിക കാരണം ഇതൊക്കെത്തന്നെയാകാം.

എങ്കിലും കര്‍ക്കടക രാശിക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. രാശിചക്രം തുടങ്ങുന്നത് മേടം മുതല്‍ ആണ്. മേടം, ഇടവം തുടങ്ങി നാലാമതാണ് കര്‍ക്കടകം രാശി. നാലാം ഭാവം മാതൃസ്ഥാനം, ഗൃഹസ്ഥാനം, കുടുംബസ്ഥാനം, വംശപാരമ്പര്യം ഇവയെ എല്ലാം സൂചിപ്പിക്കുന്നു. അതായത് പ്രപഞ്ചമാതൃസ്ഥാനമാണ് കര്‍ക്കടകം. പൊതുവെ വംശപാരമ്പര്യത്തെയും പൂര്‍വ്വപരമ്പരയെയും കര്‍ക്കടകം രാശി പ്രതിനിധാനം ചെയ്യുന്നു. കുടുംബത്തിന്റെ പൂര്‍വ്വികര്‍ക്ക് തര്‍പ്പണത്തിനായി ആദിത്യന്‍ കര്‍ക്കടകത്തില്‍ സഞ്ചരിക്കുന്ന കാലം തിരഞ്ഞെടുത്തത് അതുകൊണ്ടാണ്. പ്രപഞ്ച മാതൃരാശി ആയതുകൊണ്ട് ഗണപതി ഹോമം, ഭഗവതിസേവ തുടങ്ങിയ ആരാധനാ കര്‍മ്മങ്ങള്‍ക്കും പ്രാധആന്യം വര്‍ദ്ധിച്ചു. പ്രപഞ്ചത്തിന്റെ ആത്മസ്ഥാനസൂചനാരാശിയായതിനാല്‍ കര്‍ക്കടകമാസത്തില്‍ രാമായണ പാരായണം തുടങ്ങിയ ആത്മീയാനുഷ്ഠാനങ്ങള്‍ക്കും പ്രചാരമേറി. ഇപ്രകാരം നമ്മുടെ ജീവിതത്തിലെ ആരാധനാ അനുഷ്ഠാനങ്ങളുമായിട്ടെല്ലാം ബന്ധപ്പെട്ട പലതും കര്‍ക്കടകമാസത്തില്‍ പ്രചാരമേറി വന്നു.

ഇനി സ്വയം ചെയ്യാവുന്ന പിതൃതര്‍പ്പണം. കര്‍ക്കടകവാവിന് രാവിലെ കുളിച്ച് അഞ്ചുതിരിയിട്ട നിലവിളക്കു തെളിച്ച് അതിന് പിന്നില്‍ ഒരു വാഴയില വയ്ക്കുക. ദര്‍ഭ കൊണ്ടുള്ള ആള്‍രൂപം (കൂര്‍ച്ഛം) അതില്‍ സ്ഥാപിയ്ക്കുക. പിന്നില്‍ മറ്റൊരു ഇലയില്‍ ഉണക്കലരി ചോറ് ഉരുട്ടിയ പിണ്ഡം സൂക്ഷിക്കുക. കൂടാതെ ഉണക്കലരി, ചെറുപൂള, എള്ള്, ചന്ദനമരച്ചത്, കിണ്ടിയില്‍ ജലം ഇവ സൂക്ഷിക്കുക. കൂടാതെ ഓരോ പാത്രത്തില്‍ തൈര്, പാല്, നെയ്യ്, തേന്‍ ഇവ കരുതുക.

കിണ്ടിയിലെ ജലം കയ്യിലെടുത്ത് കിഴക്കു തിരിഞ്ഞു നിന്ന് ''ഗംഗേചയമുനേ ചൈവ, ഗോദാവരീ സരസ്വതീ, നര്‍മ്മദേ സിന്ധു കാവേരീ, ജലേസ്മിന്‍ സന്നിധിം കുരു'' എന്ന് 3 തവണ പ്രാര്‍ത്ഥിച്ച് താഴെവച്ച് ഇലയില്‍ ജലം തളിക്കുക. ചോറ് ഉരുള ഇരുകയ്യിലുമായി എടുത്ത് പിതൃക്കളെ ആവാഹിച്ച് ഇരുത്തുന്നു എന്നു പ്രാര്‍ത്ഥിച്ച് ഇലയുടെ തലയ്ക്കല്‍ വയ്ക്കുക. കൂര്‍ച്ചം അഥവാ ദര്‍ഭയുടെ മുകളില്‍ വേണം വയ്‌ക്കേണ്ടത്. കുറച്ച് ജലം തളിച്ച് എള്ളു ചേര്‍ത്ത് ജലം വീണ്ടും തളിക്കുക. പൂവ് (ചെറൂള) കൂട്ടി ഒരു ജലം വീണ്ടും നല്‍കുക. ചന്ദനം തൊട്ട് ഒരു ജലം നല്‍കുക. എള്ളും പൂവും ചന്ദനവും തൊട്ട് ഒരു ജലം നല്‍കുക. തുടര്‍ന്ന് ഗ്ലാസ്സില്‍നിന്നും ഉരുളയ്ക്കു മീതെ തൈര് ഒഴിക്കുക. ഒരു പൂവ് അര്‍ച്ചിക്കുക. പിന്നീട് പാല്‍ ഒഴിക്കുക. പൂവ് അര്‍ച്ചിക്കുക. നെയ്യ് ഒഴിക്കുക. പൂവ് അര്‍ച്ചിക്കുക. തേന്‍ ഒഴിക്കുക. തുടര്‍ന്ന് പൂവ് അര്‍ച്ചിക്കുക. പിന്നീട് എള്ളും പൂവും ചന്ദനവും ചേര്‍ത്ത് പിണ്ഡത്തില്‍വച്ച് പിതൃക്കളുടെ മോക്ഷഗതിക്കായി പ്രാര്‍ത്ഥിക്കുക.

''നാദിനിധനാനന്ദ

ശംഖചക്രഗദാധര

അക്ഷയ പുണ്ഡരീ കാക്ഷ

പ്രേത മുക്തി പ്രദോ ഭവ''

ഇലയോടെ എടുത്ത് ജലാശയത്തില്‍ ഒഴുക്കി മുങ്ങിക്കയറിയാല്‍ ബലിപൂര്‍ത്തിയായി. തുടര്‍ന്ന് ശുഭവസ്ത്രം ധരിച്ച് ഉപവാസം അവസാനിപ്പിക്കാം.

ഒരാഴ്ച മുമ്പു മുതല്‍ ആഹാരശുദ്ധി വ്രതം വേണം. (അന്നന്നു പാകം ചെയ്ത അരിയാഹാരം അഥവാ സസ്യാഹാരം അന്നന്നു കഴിക്കുക). തലേന്ന് ഒരു നേരം മാത്രം അരിഭക്ഷണം കഴിക്കുക. ബ്രഹ്മചര്യം ഉണ്ടായിരിക്കണം.

ഇപ്രകാരം കര്‍ക്കടകവാവുബലി കൃത്യമായി അനുഷ്ഠിക്കുന്നത് അത്യുത്തമം. ജീവിതപുരോഗതിയുണ്ടാകും. കഠിനമായ പൂര്‍വ്വിക ദോഷങ്ങള്‍ ഉണ്ടെങ്കില്‍ ചില വിശേഷ പൂജകള്‍ കര്‍ക്കടകമാസത്തില്‍ ചെയ്യേണ്ടതുണ്ട്. അവ ഇപ്രകാരമാണ്.

1. സര്‍വ്വദോഷശാന്തിക്ക്

വിഘ്‌നേശ്വരബലി, സത്യനാരായണബലി

2. കാര്യവിജയത്തിന്

വിഘ്‌നേശ്വരബലി, ജയദുര്‍ഗ്ഗാപൂജ

3. സര്‍വ്വൈശ്വര്യത്തിന്

വിഘ്‌നേശ്വരബലി, അഷ്ടലക്ഷ്മീ പൂജ

ഇപ്രകാരമെല്ലാം ഈ കര്‍ക്കടകമാസത്തില്‍ വാവുബലി, മറ്റു വിശേഷ പൂജകള്‍ ഇവയെല്ലാം ചെയ്ത് ഐശ്വര്യം നേടുവാന്‍ ഏവര്‍ക്കും സാധിക്കുമാറാകട്ടെ.

കര്‍ക്കടക മാസ ആരാധനകള്‍ നാളതു വരെയുള്ള എല്ലാ ദോഷങ്ങളും തീര്‍ത്ത് ആത്മശുദ്ധി വരുത്തുന്നതിനാല്‍ വാവുബലിയും മറ്റ് വിശേഷ ആരാധനകളും ശരിയായി ചെയ്യുന്നവര്‍ക്ക് സകലാഭീഷ്ടസിദ്ധി ഉണ്ടാകാറുണ്ട്. തടസ്സങ്ങള്‍ മാറുകയും, ജോലി, സാമ്പത്തിക പുരോഗതി, വിവാഹപ്രാപ്തി, ജീവിത സന്തോഷം തുടങ്ങി എല്ലാ കാര്യങ്ങളിലും വളരെയധികം ഗുണാത്മകമായ മാറ്റങ്ങള്‍ കര്‍ക്കടകപൂജകളാല്‍ ഉണ്ടാകുന്നതാണ്.

ച.ആ: മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ സംശയങ്ങളോ കര്‍ക്കടകപൂജകളില്‍ താല്‍പ്പര്യമോ ഉള്ളവര്‍ ലേഖകനെ രീിമേര േചെയ്യുന്നത് ഉത്തമം.

സത്യനാരായണബലി

കര്‍ക്കടക മാസത്തില്‍ നടത്താവുന്ന ഏറ്റവും വിശിഷ്ടമായ കര്‍മ്മമാണ് മഹാസത്യനാരായണബലി. പിതൃക്കളുടെ അനുഗ്രഹവും പൂര്‍വ്വ പരമ്പരയുടെ ആശീര്‍ വാദവും ലഭിക്കുന്നതിന് ഏറ്റവും ഉത്തമമായ അനുഷ്ഠാനമാണ് സത്യനാരായണബലി. ശ്രദ്ധാകര്‍മ്മങ്ങള്‍ ശരിയായി നടക്കാതെ വരുന്നതുകൊണ്ടോ ദോഷനാളുകളില്‍ മൃതി സംഭവിക്കുന്നതുകൊണ്ടോ ഉണ്ടാകാവുന്ന ദോഷങ്ങള്‍ക്കെല്ലാം തന്നെ ഉത്തമ പരിഹാരമാണ് ഇത്. നമ്മുടെ പൂര്‍വ്വ പരമ്പരയ്ക്ക് സായൂജ്യഗതി കിട്ടാതെയിരിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ പലവിധ ദുരിതങ്ങളും ക്ലേശങ്ങളും അനുഭവപ്പെടാവുന്നതാണ്. ഇന്ന് നമ്മളില്‍ പലര്‍ക്കും ഉണ്ടാകുന്ന പല പ്രയാസങ്ങളുടെയും കാരണം പൂര്‍വ്വ പരമ്പരയുടെ അനുഗ്രഹക്കുറവാണെന്നത് ഒരു വസ്തുത തന്നെയാണ്. ഇതിനുള്ള ഉത്തമ പരിഹാരമാണ് സത്യനാരായണബലി.

പിതൃക്കളുടെ മുഴുവന്‍ പിതൃസ്ഥാനിയായി സത്യനാരായണസ്വാമിയെ സങ്കല്‍പ്പിച്ച് ആവാഹിച്ച് തൃകാല പൂജയും തര്‍പ്പണവും നടത്തുന്ന ക്രിയയാണ് നാരായണബലി. ഗീതോപദേശ സമയത്ത് അര്‍ജ്ജുനനു മുമ്പില്‍ ഭഗവാന്‍ പ്രകടിപ്പിക്കുന്ന വിരാട്പുരുഷരൂപമാണ് സത്യനാരായണമൂര്‍ത്തീ സങ്കല്‍പ്പം. ആ വിരാട്പുരുഷനായ ഭഗവാനെ സമഗ്രമായി പരിവാരസമേതം ആവാഹിച്ച് സവിസ്തരം പൂജ നടത്തി ജന്മജന്മാന്തരങ്ങളിലെ പിതൃസായൂജ്യത്തിനായി കുടുംബാംഗങ്ങളെക്കൊണ്ട് തര്‍പ്പണം നടത്തുന്ന ചടങ്ങാണ് സത്യനാരായണബലി. സത്യനാരായണ ബലി നടത്തിയാല്‍ സകല പൂര്‍വ്വികദോഷങ്ങളും തീര്‍ത്ത് കുടുംബത്തില്‍ അഭിവൃദ്ധിയും പുരോഗതിയും അനേക നേട്ടങ്ങളും ഉണ്ടാകുന്നതാണ്. ഈ കര്‍ക്കടകത്തില്‍ സത്യനാരായണബലി സ്വന്തം ഗൃഹത്തില്‍ നടത്തുന്നതിന് ഭക്തജനങ്ങള്‍ സന്തോഷപൂര്‍വ്വം തയ്യാറാകട്ടെ.

English summary
Know about karkadaka month rituals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X