India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പൂർണ വിഷുഫലം 2017, നിങ്ങളുടെ രാശിഫലം അറിയൂ...

  • By അനില്‍ പെരുന്ന - 9847531232
Google Oneindia Malayalam News

ഈ വർഷത്തെ വിഷു രാശിഫലം എങ്ങനെയുണ്ടെന്ന് മനസ്സിലാക്കാം. പ്രമുഖ ജ്യോതിഷ പണ്ഡിതനായ അനില്‍ പെരുന്നയാണ് ഈ വിഷു ഫലം തയ്യാറാക്കിയിരിക്കുന്നത്. ജന്മരാശിപ്രകാരമുള്ള പ്രവചനങ്ങള്‍ അറിയാന്‍.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക)

പൊതുവെ പ്രതികൂലമായ സമയസ്ഥിതിയാണു കാണുന്നത്. ആറില്‍ വ്യാഴവും ഒന്‍പതില്‍ ശനിയും സഞ്ചരിക്കുന്നു. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും തടസ്സപ്പെടും. തൊഴില്‍ രംഗത്ത് പലവിധ പ്രയാസങ്ങള്‍ ഉടലെടുക്കും. ധനപരമായ നഷ്ടവിഷമതകള്‍ വര്‍ദ്ധിച്ചേക്കും. കര്‍മ്മമണ്ഡല ത്തില്‍ അസ്വസ്ഥതകളും പ്രയാസങ്ങളും അധികമാകും. വിദ്യാര്‍ത്ഥികള്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ പരാജയത്തിനു സാധ്യതയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂലമായ സ്ഥാനചലമുണ്ടായേക്കും. വ്യാപാരരംഗത്തുള്ളവര്‍ നഷ്ടങ്ങളുണ്ടാകാതെ ശ്രദ്ധിക്കുക. സ്ത്രീകള്‍ക്ക് അകാരണമായ മാനസിക പരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിനും പലവിധ പ്രയാസങ്ങള്‍ക്കും സാധ്യത കൂടുതലാകും. കുടുംബത്തിനുള്ളില്‍ തെറ്റിദ്ധാരണകളും പിണക്കങ്ങളും അധികമാവാതെ സൂക്ഷിക്കണം. സംഭാഷണത്തില്‍ മിതത്വം ശീലിക്കുന്നത് നന്നായിരിക്കും. പൊതുവെ ദോഷപരിഹാരമായി ഒരു സത്യനാരായണ പൂജ നടത്തുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുകയും വെണ്‍പത്മരാഗം ധരിക്കുകയും ചെയ്യുക.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

പൊതുവെ ഗുണദോഷ സമ്മിശ്രിതമായ കാലഘട്ടമാണെന്നു കാണുന്നു. അഞ്ചില്‍ വ്യാഴം, എട്ടില്‍ ശനി എന്നീ ഗോചര സ്ഥിതിയാണ് ഉള്ളത്. തൊഴിലുമായി ബന്ധപ്പെട്ട് അപൂര്‍വ്വ നേട്ടങ്ങള്‍ പലതുമുണ്ടാകുന്നതായി കാണാം. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ധനപരമായി വളരെ നേട്ടങ്ങള്‍ കൈവരിക്കുന്നതിനു കഴിയുന്നതാണ്. വിദേശയാത്ര, തൊഴില്‍ ഇവ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പുരോഗതി നേടുന്നതിനു കഴിയും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ലഭിക്കുന്നതിനു വഴിയൊരുങ്ങും. പ്രതിഭാ സമ്പന്നമായ പ്രവര്‍ത്തനത്തിലൂടെ അസുലഭ നേട്ടങ്ങള്‍ വന്നുചേരും. വാസ്തവത്തില്‍ ഉള്ളിന്റെയുള്ളില്‍ വളരെ കഴിവുകളുള്ള വ്യക്തിയാണ് നിങ്ങള്‍. ഇത് പൂര്‍ണ്ണമായി വിനിയോഗിക്കുന്നതിനു സാധിച്ചാല്‍ രാജയോഗം തന്നെ വന്നുചേരുന്നതാണ്. ശരിയായ രാശിചിന്തയിലൂടെ സര്‍വ്വകാര്യങ്ങളും അറിഞ്ഞ് വേണ്ടതു ചെയ്യുന്നതായാല്‍ സര്‍വ്വൈശ്വര്യ സമൃദ്ധിതന്നെ വന്നുചേരുന്നതാണ്. നവഗ്രഹ ശാന്തി നടത്തുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ സമുദ്രനീലക്കല്ല് ലോക്കറ്റായി ധരിക്കുക.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

പൊതുവെ അനുകൂലമായ കാലമല്ല. തൊഴില്‍ സംബന്ധമായി പലവിധ പ്രയാസങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. കടബാധ്യതകള്‍ വര്‍ദ്ധിക്കുന്നതിനു സാധ്യതയുണ്ട്. യാത്രാക്ലേശവും അലച്ചിലും വര്‍ദ്ധിക്കും. പരിശ്രമങ്ങള്‍ പലതും പാഴാകുന്നതായി അനുഭവപ്പെടുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പരാജയ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക. വ്യാപരാ രംഗത്തുള്ളവര്‍ക്ക് നഷ്ടങ്ങള്‍ വന്നുഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ ശാസനയോ, ശിക്ഷാനടപടികളോ നേരിടേണ്ടതായി വരാം. കുടുംബത്തിലും പലവിധ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. സംസാരത്തില്‍ വളരെ ആത്മനിയന്ത്രണം ശീലിക്കുന്നത് ഉത്തമം. ഏതു കാര്യത്തിലും മിതത്വം പാലിക്കുക. നിങ്ങളുടെ വിഷമങ്ങള്‍ ശരിയായി മനസ്സിലാക്കുകയും ലക്ഷ്യങ്ങള്‍ നേടുന്നതിന് മാര്‍ഗ്ഗ ദര്‍ശിയാവുകയും ചെയ്യാവുന്ന ഒരു വ്യക്തിയുമായി അടുത്ത ബന്ധമുണ്ടാകുന്നതിനു സാധ്യത കാണുന്നു. തല്‍ക്കാല പരിഹാരമായി ഒരു ജയദുര്‍ഗ്ഗാപൂജ നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹപ്രാര്‍ത്ഥന നടത്തി ''ഹരിതപത്മരാഗം'' ധരിക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

അപ്രതീക്ഷിതമായ തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകും. നല്ല രീതിയില്‍ കര്‍മ്മരംഗം മുമ്പോട്ടു കൊണ്ടുപോകുന്നതിന് തീവ്രപരിശ്രമം നടത്തും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാദ്യം, അലച്ചില്‍, യാത്രാക്ലേശം ഇവയൊക്കെ അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. അപ്രതീക്ഷിതമായ ചില അനുഭവങ്ങള്‍ മാനസികമായി തളര്‍ത്തും. ഏതു കാര്യത്തിലും വളരെ നന്നായി ആലോചിച്ചു മാത്രം പ്രവര്‍ത്തിക്കുക. ഉദ്യോഗസ്ഥര്‍ വളരെ ജാഗ്രത പാലിച്ചില്ലെങ്കില്‍ ചില കെണികളില്‍ അകപ്പെടുന്നതിനു സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിക്കുന്ന രീതിയില്‍ മുന്നേറുന്നതിനു കഴിയാതെ വരും. ആരോഗ്യപരമായി പലവിധ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതിനും സാധ്യത കാണന്നു. അതിനാല്‍ വളരെ ശ്രദ്ധിക്കുക. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗം കാണുന്നു. ജയസുദര്‍ശനബലി നടത്തുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ മാനസ ചക്ര പ്രാര്‍ത്ഥന നടത്തി നീലവൈഢൂര്യം ധരിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

രണ്ടില്‍ വ്യാഴും അഞ്ചില്‍ ശനിയും സഞ്ചരിക്കന്ന കാലഘട്ടമാണ്. സാമ്പത്തിക പുരോഗതിയുണ്ടാകും. തൊഴില്‍ രംഗത്ത് പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. നൂതന സംരംഭങ്ങള്‍ ഏറ്റെടുത്തു നടത്തും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധാപൂര്‍വ്വം നടത്തേണ്ടതാണ്. ഉദ്യോഗസ്ഥര്‍ കെണികളില്‍ വീഴാതെ ശ്രദ്ധിക്കുക. സ്വന്തം ഭാവനയില്‍ ഉരുത്തിരിയുന്ന ചില പദ്ധതികള്‍ വലിയ വിജയമായിത്തീരുന്നതാണ്. സന്താനങ്ങള്‍ക്ക് രോഗക്ലേശങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന രീതിയില്‍ പുരോഗമിക്കുവാന്‍ പറ്റാതെ വരും. സാവധാനം ചിന്തിത്ത് എല്ലാ കാര്യങ്ങളിലും മുന്നോട്ടു നീങ്ങണം. ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂലമായ സ്ഥലംമാറ്റത്തിനു സാധ്യതയുണ്ട്. നിങ്ങളുടെ രാശിവീഥിയില്‍ ദോഷകരമായ ചില ദോഷസാന്നിധ്യങ്ങള്‍ കാണുന്നു. സമ്പൂര്‍ണ്ണരാശിസ്ഥിതി മനസ്സിലാക്കി ഉചിതമായ പ്രതിവിധി ചെയ്യുന്നത് ഉത്തമം. തല്‍ക്കാല ശാന്തിയ്ക്കായി ഒരു ശനീശ്വരബലി നടത്തുക. മറ്റുവിശ്വാസികള്‍ സമുദ്രനീലം ധരിക്കുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഗുണദോഷ സമ്മിശ്രാവസ്ഥ നിലനില്‍ക്കുന്നതായി കാണാം. പലകാര്യങ്ങളിലും പ്രതീക്ഷിക്കാത്ത വിഷമതകള്‍ അനുഭവപ്പെടും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയെല്ലാം ഉണ്ടാകും. ഏതു വിധത്തിലും തൊഴില്‍പരമായ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം മുമ്പോട്ടു കൊണ്ടുപോവുക. കുടുംബത്തിനുള്ളില്‍ ചില അസ്വസ്ഥതകളോ കലഹങ്ങളോ ഉണ്ടായേക്കാം. സംഭാഷണങ്ങളില്‍ മിതത്വം ശീലിക്കുക. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. വിദേശയാത്ര, തൊഴില്‍ ഇവയ്ക്കു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. വ്യാപാര രംഗത്തുള്ളവര്‍ക്ക് പ്രതീക്ഷിക്കാതെ ചില നേട്ടങ്ങള്‍ കൈവരുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന രീതിയില്‍ ഉപരിപഠനം സാധ്യമാകും. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. പങ്കാളിത്തവ്യവസ്ഥയില്‍ കച്ചവടം നടത്തുന്നവരും വളരെ സൂക്ഷിക്കുക. സ്ത്രീകള്‍ ആരോഗ്യപരമായ കാര്യങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കുക. അപ്രതീക്ഷിത രോഗക്ലേശങ്ങള്‍ക്കു സാധ്യതയുണ്ട്. ഒരു മഹാനവഗ്രഹശാന്തി നടത്തുന്നത് ഗുണകരം. മറ്റു വിശ്വാസികള്‍ ''നീലപവിഴം'' പ്രാര്‍ത്ഥനാപൂര്‍വ്വം ധരിക്കുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

അപ്രതീക്ഷിതമായ തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ ഉണ്ടായേക്കും. മൂന്നാമിടത്തെ ശനി ഗുണം ചെയ്യും. തൊഴില്‍പരമായി വളരെ ഗുണകരമമായ ചില സാഹചര്യങ്ങള്‍ ഉണ്ടായി വരും. ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്വന്തം വൈഭവം പ്രകടിപ്പിക്കുന്നതിനു സാധിക്കും. വാസ്തവത്തില്‍ അപൂര്‍വ്വമായ കഴിവുകള്‍ ഉള്ളിലുറങ്ങുന്ന വ്യക്തിയാണ് നിങ്ങള്‍. ഇത് ശരിയായി വിനിയോഗിക്കുന്നതിനു സാധിച്ചാല്‍ രാജകീയ ഉയര്‍ച്ച തന്നെ ലഭിക്കുന്നതായി കാണുന്നു. വിദ്യാര്‍ത്ഥികള്‍ നല്ല പുരോഗതി നേടും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഉണ്ടാകുന്നതാണ്. കച്ചവടക്കാര്‍ക്ക് അപ്രതീക്ഷിതമായ നേട്ടങ്ങള്‍ കൈവരിക്കാനാകും. ധനമിടപാടുകള്‍ വളരെ ശ്രദ്ധാപുരസ്സരം നടത്തേണ്ടതുണ്ട്. നിങ്ങളുടെ രാശി മണ്ഡലത്തില്‍ അതീവ സവിശേഷമായ ഒരു താരക യോഗം കാണുന്നു. ഭാവിയില്‍ അസുലഭ നേട്ടങ്ങള്‍ ഇതുകൊണ്ട് ലഭിച്ചേക്കാം. ഒരു സത്യനാരായണ പൂജ നടത്തുന്നത് ഈ ഘട്ടത്തില്‍ അത്യുത്തമം. മറ്റു വിശ്വാസികള്‍ സമുദ്രനീലം ധരിക്കുക.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

അവിചാരിത തടസ്സവിഷമതകള്‍ പല കാര്യത്തിലും ഉണ്ടാകും. തൊഴില്‍രംഗത്ത് പ്രതിബന്ധങ്ങള്‍, ധനനഷ്ടം, പരാജയ സ്ഥിതി ഇവ ഉണ്ടാകുന്നതിനു സാധ്യത. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ തൊഴില്‍നഷ്ടം തന്നെ ഉണ്ടാകാം. അശ്രദ്ധയും ആലോചനക്കുറവും നിമിത്തം പലവിധ പാളിച്ചകള്‍ ഉണ്ടാകാന്‍ സാധ്യത. രോഗക്ലേശങ്ങള്‍ വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ ശരിയായി ശ്രമിച്ച് മുന്നോട്ടു പോകുന്നതായി കാണുന്നു. വ്യാപാര രംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. സ്ത്രീകള്‍ക്ക് അഭീഷ്ടങ്ങള്‍ സാധിക്കുന്നതാണ്. നിങ്ങളുടെ രാശി മണ്ഡലത്തില്‍ വളരെ സൗഭാഗ്യകരമായ ഒരു താരായോഗം കാണുന്നു. ഇത് ഭാവിയില്‍ അതീവ ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. ജീവിതത്തില്‍ വലിയ വഴിത്തിരിവിനു കാരണമായേക്കാവന്ന ഒരു ആത്മബന്ധമോ ആചാര്യബന്ധമോ ഈ കാലയളവില്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. സര്‍വ്വകാര്യ സിദ്ധിയ്ക്കായി ഒരു ജയദുര്‍ഗ്ഗാപൂജ നടത്തുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുകയും ''വിദ്രുമം'' ധരിക്കുകയും ചെയ്യുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ തടസ്സമുണ്ടാകും. തൊഴില്‍രംഗത്ത് പലവിധ അസ്വസ്ഥതകളും നഷ്ടങ്ങളും സംഭവിക്കും. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കണം. അശ്രദ്ധയും ആലോചനക്കുറവും നിമിത്തം പലവിധ നഷ്ടങ്ങള്‍ അനുഭവപ്പെടുന്നതിനിടയുണ്ട്. ഉദ്യോഗസ്ഥര്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരുടെ ശാസന, ശിക്ഷാനടപടികള്‍ ഇവയൊക്കെ ഉണ്ടാകുന്നതിനു സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് വിചാരിക്കുന്ന നിലയില്‍ പുരോഗമിക്കുന്നതിനു സാധിക്കാതെ വരും. വ്യാപാരരംഗത്തുള്ളവര്‍ക്ക് അവിചാരിത ധനനഷ്ടങ്ങള്‍, അവസര നഷ്ടങ്ങള്‍ ഇവയുണ്ടാകും. നിങ്ങളുടെ ആരൂഢത്തില്‍ തികച്ചും ദോഷാത്മകമായ ഒരു നിഗൂഢ സാന്നിധ്യം കാണുന്നു. സമ്പൂര്‍ണ്ണരാശിചിന്തയിലൂടെ ഭാവി ഗതിവിഗതികള്‍ അറിഞ്ഞ് വേണ്ട പ്രതിവിധികള്‍ ചെയ്യുന്നതാണ് നല്ലത്. തല്‍ക്കാല പരിഹാരമായി ഒരു ശനീശ്വരബലി നടത്തുക. മറ്റു വിശ്വാസികള്‍ അതീന്ദ്രിയ പ്രാര്‍ത്ഥന നടത്തി വെണ്‍പത്മരാഗം ധരിക്കുക.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

അപ്രതീക്ഷിത ധനനഷ്ടങ്ങള്‍ ഉണ്ടാകും. ഏഴരശ്ശനിയുടെ ആരംഭകാലമാകയാല്‍ വളരെ കരുതല്‍ പാലിക്കുക. തൊഴില്‍ രംഗത്ത് കാര്യപരാജയം, ധനനഷ്ടങ്ങള്‍, സഹപ്രവര്‍ത്തകരുമായി ഭിന്നത ഇവ ഉണ്ടാകാം. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. ഒന്‍പതില്‍ വ്യാഴം നില്‍ക്കുന്നതുകൊണ്ട് പല കാര്യങ്ങളിലും ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബത്തില്‍ സ്വസ്ഥതയും സന്തോഷവും നിലനില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പുരോഗതിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും അനുകൂല മാറ്റവും ഉണ്ടാകും. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു സൗഭാഗ്യയോഗകല തെളിയുന്ന ഘട്ടമാണിത്. ഇത് പൂര്‍ണ്ണതയിലെത്തിയാല്‍ സര്‍വവ്വകാര്യസിദ്ധി തന്നെ വന്നു ചേരുന്നതാണ്. ശരിയായി രാശിചിന്ത ചെയ്ത് ഉചിതമായ പരിഹാരമനുഷ്ഠിക്കുക. തല്‍ക്കാല ദോഷനിവാരണമായി ഒരു മഹാനവഗ്രഹശാന്തി ചെയ്യുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ അതീന്ദ്രിയ പ്രാര്‍ത്ഥന നടത്തി വെണ്‍പവിഴം ധരിക്കുക.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗികമായി നടക്കും. പൊതുവെ ഗുണദോഷസമ്മിശ്ര സ്ഥിതി കാണുന്നു. അഷ്ടമത്തില്‍ വ്യാഴവും പതിനൊന്നില്‍ ശനിയുമാണ്. കര്‍മ്മരംഗത്ത് ചില നേട്ടങ്ങളൊക്കെ ഉണ്ടാകും. വിദേശത്ത് ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. ഏതു കാര്യത്തിലും അനുകൂലമായ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ നല്ല പുരോഗതി നേടും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥാനചലനം ഉണ്ടാകും. തൊഴില്‍രംഗത്ത് ഒരു പുതിയ പ്രവര്‍ത്തനമേഖലയിലേക്ക് പ്രവേശിക്കുന്നതിന് നിങ്ങള്‍ ശ്രമിക്കും. ഇത് ഒരു വലിയ മാറ്റത്തിനു തുടക്കമാവും. കലാസാഹിത്യരംഗങ്ങളില്‍ ഉള്ളവര്‍ക്ക് വലിയ അംഗീകാരവും അവസരങ്ങളും ലഭിക്കും. പൊതുവെ നിങ്ങള്‍ അപൂര്‍വ്വ കഴിവുകളുള്ള വ്യക്തിയാണ്. ഇത് ശരിയായി വിനിയോഗിക്കുന്നതിനു ശ്രമിക്കുക. ഉത്തമ നിലയില്‍ എത്താന്‍ പറ്റുന്നതാണ്. ഒരു മഹാനവഗ്രഹശാന്തി ചെയ്യുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തി അമദമണി ധരിക്കുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് ചില പുതിയ ആശയങ്ങള്‍ പരീക്ഷിച്ചു നോക്കുന്നതിനു തയ്യാറാകും. ഇത് കൂടുതല്‍ ആദായം നല്‍കുന്നതാണ്. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനു സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന രീതിയില്‍ ഉപരിപഠനത്തില്‍ മുമ്പോട്ടു പോകുന്നതിനു കഴിയും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും അനുകൂല സ്ഥലംമാറ്റവും ലഭിക്കും. നിങ്ങളുടെ രാശി വീഥിയില്‍ വളരെ അസുലമായ ഒരു രാജയോഗകല തെളിയുന്നതായി കാണുന്നു. ഇത് പൂര്‍ണ്ണതയിലെത്തിയാല്‍ സര്‍വ്വൈശ്വര്യസമൃദ്ധി ഫലമാകുന്നു. ശരിയായി രാശിചിന്ത ചെയ്ത് മുമ്പോട്ടു പോവുക. ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമായേക്കാവുന്ന ഒരു കൂടിക്കാഴ്ച ഉടന്‍തന്നെ സംഭവിക്കുന്നതിനു സാധ്യതയുണ്ട്. തല്‍ക്കാല ശാന്തിയ്ക്കായി ഒരു സത്യനാരായണപൂജ നടത്തുക. മറ്റു വിശ്വാസികള്‍ സമുദ്രനീലം ധരിക്കുക.

English summary
Know how this vishu is for you!! astrology and predictions of your rashi in Malayalam for this vishu. Get your astrology forecast for today from Malayalam Jyotisham.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X