Get Updates
Get notified of breaking news, exclusive insights, and must-see stories!

കടുത്ത ചില വെല്ലുവിളികൾ, പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാം, ദാമ്പത്യസുഖവും മനഃസന്തോഷവും, രാശിഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - അന്യദേശത്തുള്ളവര്‍ക്ക് സ്വദേശത്തേയ്ക്ക് തിരിച്ചുവരാന്‍ സാധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടെയും പ്രശംസ നേടും. പുണ്യക്ഷേത്രദര്‍ശനം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - പിതാവുമായി ചില അഭിപ്രായ വ്യത്യാസത്തിനു സാധ്യത. വിദേശ വരുമാനം ഉണ്ടാകും. വാക്തര്‍ക്കത്തില്‍പ്പെടാതെ സൂക്ഷിക്കണം. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും. പൊതുവെ എല്ലാ കാര്യങ്ങ ളിലും അലസത പ്രകടമാക്കും. ഇഷ്ടഭക്ഷണലാഭമുണ്ടാകും. അപവാദപ്രചാരണങ്ങള്‍ തരണം ചെയ്യേണ്ടി വരും.

മിഥുനം (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2) - കടുത്ത ചില വെല്ലുവിളികളെ നേരിടേണ്ടിവരും. കുടുംബത്തില്‍ ചില നല്ല കാര്യങ്ങള്‍ നടത്താന്‍ അവസരം ലഭിക്കും. മാതൃഗുണം ഉണ്ടാകും. ഏറ്റെടുത്ത ജോലികല്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. ദാമ്പത്യ സുഖവും മനഃസന്തോഷവും അനുഭവപ്പെടും. അവിചാരിതമായി ധനലാഭം ഉണ്ടാകും.

Today Horoscope in Malayalam

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - അലസതാ മനോഭാവം കൈവെടിയാന്‍ ശ്രമിക്കണം. വ്യാപാരികള്‍ക്കു പുരോഗതി ഉണ്ടാകും. ചതിയിലും, വഞ്ചനയിലും പെടാതെ സൂക്ഷിക്കണം. പുതിയ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സഹോദരസ്ഥാനീയര്‍ ഗൃഹത്തിലെത്തും. വിനോദങ്ങളില്‍ പങ്കെടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ പ്രയാസപ്പെടും. കാര്യസിദ്ധിയും, സാമ്പത്തിക ഉന്നതിയും ഉണ്ടാകും. യാത്രാഗുണം കാണുന്നു. കലാരംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും. ദാമ്പത്യസുഖവും മനഃസന്തോഷവും കൈവരും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - അനാവശ്യമായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയുണ്ട്. സന്താനങ്ങളുടെ കാര്യത്തില്‍ ആധി വര്‍ധിക്കും. തൊഴില്‍ലംഗത്ത് ചില പ്രശ്‌നത്തിനു സാധുത. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - ഉന്നതരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. പല കാര്യങ്ങളിലും ശരിയായ തീരുമാനമെടുക്കാന്‍ സാധിക്കും. സന്താന ഗുണം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കും. സഹോദരാദി സുഖക്കുറവ് ഉണ്ടാകും. തര്‍ക്ക വിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം.

Today Horoscope in Malayalam

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടേക്കാം. ജോലിസ്ഥലത്ത് കൂടുതല്‍ കരുതല്‍ ആവശ്യമായി വരും. പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ഭൂമിയില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. ശത്രുതയിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും. സാഹിത്യകാരന്മാര്‍ക്ക് കാലം അനുകൂലം. ഗൃഹനവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - സഹപ്രവര്‍ത്തകര്‍ അസൂയയോടെ പെരുമാറും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച ഉണ്ടാകും. വിദേശത്തു നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സഹോദരസ്ഥാനീയര്‍ സഹായസഹകരണങ്ങള്‍ നല്‍കും. മാതാവിന് ശാരീരിക സുഖങ്ങള്‍ അനുഭവപ്പെടും. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ധനപരമായി ഉയര്‍ച്ച ഉണ്ടാകും. ഭാര്യയുടെ അസുഖത്തെ കരുതിയിരിക്കണം. കൂട്ടുബിസിനസ്സില്‍ ചതിവുപറ്റാതെ സൂക്ഷിക്കണം. മാതൃഗുണം കാണുന്നു. ശത്രുക്കള്‍ കൂടും. ആരോഗ്യപരമായി അനുകൂല സമയം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീ ക്ഷിക്കാം. നൂതന വസ്ത്രാഭരണാദികള്‍ ലഭിക്കും. നിലവിലുള്ള ജോലിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - മാനസിക സംഘര്‍ഷം വര്‍ധിക്കും. വാഹനം വാങ്ങുവാനും, ഭവന മാറ്റത്തിനുമുള്ള ശ്രമങ്ങളില്‍ തിരിച്ചടി ഉണ്ടാകും. പിതൃഗുണം ഉണ്ടാകും. ബന്ധജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാന്‍ സാധിക്കും. സഹോദരസ്ഥാനീയരില്‍ നിന്നും ഗുണാനുഭവം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+