അപ്രതീക്ഷിത ധനലാഭമുണ്ടാകുവാന്‍ സാധ്യതയുണ്ടോ? ഏപ്രില്‍ 16 മുതല്‍ 30 വരെ ധനരാശി നിങ്ങള്‍ക്ക് എങ്ങനെ?

  • Posted By: അനില്‍ പെരുന്ന - 9847531232
Subscribe to Oneindia Malayalam

നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിത ധനലാഭമുണ്ടാകുവാന്‍ സാധ്യതയുണ്ടോ? ഏപ്രില്‍ 16 മുതല്‍ 30 വരെ നിങ്ങള്‍ക്ക് ധനരാശി അനുകൂലമാണോ? എങ്ങനെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കൂ.....

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഈ പക്ഷത്തില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി പൊതുവെ തൃപ്തികരമായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥലംമാറ്റം ലഭിക്കും. അതുവഴി പാഴ്ചിലവുകള്‍ കുറയും. ശമ്പളവര്‍ദ്ധനവിനും വഴിയൊരുങ്ങും. ക.ഠ. രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് അവിചാരിത നേട്ടങ്ങള്‍, ധനലാഭം ഇവ ഉണ്ടാകും. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ നഷ്ടമൊഴിവാക്കുവാന്‍ നോക്കുക. കച്ചവടക്കാര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതിയുണ്ടാകുന്നതിനും ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കുന്നതിനുമായി സ്വഗൃഹ ത്തില്‍ ശ്രീചക്രം സ്ഥാപിച്ച് ആരാധിക്കുകയും അതോടൊപ്പം ശ്രീയന്ത്രം ധരിക്കുകയും ചെയ്യുക. മറ്റു വിശ്വാസികള്‍ വാസ്തു പിരമിഡ് സ്ഥാപിക്കുക.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഉദ്ദേശിക്കുന്ന രീതിയില്‍ ധനപുരോഗതിയുണ്ടാകുന്നതിനു മന്ദതയുണ്ടാകും. സാമ്പത്തിക തടസ്സങ്ങള്‍ വന്നുചേരും. അപ്രതീക്ഷിതമായ ധനനഷ്ടങ്ങള്‍ വന്നു ചേരുന്നതിനും സാധ്യതയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പലവിധ പ്രയാസങ്ങള്‍, പാഴ്ചിലവുകള്‍ ഇവ വന്നു ചേരാം. ഗൃഹനിര്‍മ്മാണ ത്തിനിടെ വലിയ നഷ്ടങ്ങള്‍ വന്നുചേരാനിടയുണ്ട്. വസ്തു വില്‍പ്പന നടത്തുന്നവരും നഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനു ശ്രദ്ധിക്കുക. കച്ചവടക്കാര്‍ക്ക് പലവിധ പ്രശ്‌നങ്ങള്‍ വന്നു ചേരാം. നിങ്ങളുടെ ആരൂഢത്തില്‍ തികച്ചും ദോഷാത്മകമായ ഒരു സാന്നിധ്യം കാണുന്നു. കുടുംബകാവുകളോ, കളരികളോ ക്ഷേത്രങ്ങളോ ഉള്ളവര്‍ അതിന്റെ സ്ഥിതി പ്രത്യേകം ചിന്തിക്കുക. ധനപരമായ പുരോഗതി നേടുന്നതിനായി അഷ്ടലക്ഷ്മിചക്രം പൂജ ചെയ്ത് ഗൃഹത്തില്‍ വയ്ക്കുക. മറ്റു വിശ്വാസികള്‍ മണിപിരമിഡ് വയ്‌ക്കേണ്ടതാണ്.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ചില മേഖലകളില്‍ പ്രവേശിക്കുന്നതാണ്. ഇതിലൂടെ അധിക വരുമാനം നേടും. വളരെ ലാഭകരമായ നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് നിങ്ങള്‍ക്ക് കഴിയും. ചില ആസ്തികള്‍ വില്‍ക്കുന്നതിലൂടെ വലിയ നേട്ടങ്ങള്‍ കൈവരും. ജാതക ത്തിലെ രാജയോഗങ്ങള്‍ അനുഭവത്തില്‍ വരാവുന്ന കാലമാണ്. സിനിമ-സീരിയല്‍ താരങ്ങള്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിത ധനലാഭം ചിലര്‍ക്കു വന്നുചേരും. കുടുംബത്തില്‍ വളരെ അപൂര്‍വ്വമായ ഒരു സൗഭാഗ്യയോഗം വരാന്‍ പോകുന്നതായി കാണുന്നു. സാമ്പത്തിക നേട്ടങ്ങള്‍ കൈവരുന്നതിനായി ധനശ്രീ ചക്രം ഗൃഹത്തില്‍ സ്ഥാപിക്കുക. മറ്റു വിശ്വാസികള്‍ ''മണിപഗോഡ'' സ്ഥാപിച്ചാല്‍ നന്ന്. വെണ്‍പത്മരാഗം ധരിക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

ധനപരമായ തടസ്സങ്ങള്‍ അനുഭവപ്പെടും. നൂതന സംരംഭങ്ങള്‍ക്കായി പണം മുടക്കുന്നവര്‍ക്ക് നഷ്ട സാദ്ധ്യത കാണുന്നു. ഏതു കാര്യത്തിലും വളരെ ജാഗ്രത പാലിച്ചില്ലെങ്കില്‍ പലവിധ ധനനഷ്ട ങ്ങള്‍ വന്നേക്കും. ഉദ്യോഗസ്ഥര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം, പാഴ്ചിലവുകള്‍ ഇവ വരാം. പുതിയ കച്ചവടങ്ങള്‍ തുടങ്ങുന്നവര്‍ സൂക്ഷ്മത പാലിക്കുക. സിനിമ-സീരിയല്‍ രംഗത്ത് പണം മുടക്കുന്നവര്‍ക്ക് അപ്രതീക്ഷിത നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. നിങ്ങളുടെ രാശിവീഥിയില്‍ തികച്ചും ദോഷാത്മകമായ ഒരു ദുര്‍യോഗം കാണുന്നു. ഇത് കൂടുതല്‍ ശക്തമാകാതെ പരിഹാരം ചെയ്യുന്നതായാല്‍ നല്ലത്. ഒരു മഹാനവഗ്രഹ ശാന്തി നടത്തി, സ്ഥലരക്ഷ ചെയ്യുക. മറ്റു വിശ്വാസികള്‍ വാസ്തു പിരമിഡ് സ്ഥാപിക്കുക. സമുദ്രനീലം ധരിക്കുന്നത് നല്ലത്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

നിങ്ങളുടെ രാശിയില്‍ ധനപരമായ പ്രതിബന്ധങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ഏതു കാര്യത്തിലും വളരെ സൂക്ഷ്മത പാലിക്കുക. സാമ്പത്തിക കാര്യങ്ങള്‍, ഇടപാടുകള്‍ ഇവ ശ്രദ്ധിച്ചു നടത്തുക. ഉദ്യോഗസ്ഥരര്‍ക്ക് പാഴ്ചിലവുകള്‍ വര്‍ദ്ധിക്കും. നിര്‍മ്മാണ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് ഭീമമായ നഷ്ടമുണ്ടാവാതെ നോക്കണം. കച്ചവടക്കാര്‍ക്ക് ധനപരമായ ബുദ്ധിമുട്ടുകള്‍, വ്യാപാരക്കുറവ് ഇവ ഉണ്ടാകും. കര്‍ഷകര്‍ക്ക് കൃഷിനശം നിമിത്തമുള്ള നഷ്ടങ്ങള്‍ ഉണ്ടായേക്കും. ഏതു കാര്യത്തിലും വളരെ ഗുണാത്മകമായ മാറ്റമുണ്ടാകുന്നതിനു വേണ്ടിയും സാമ്പത്തിക പുരോഗതി ലഭിക്കുന്നതിനായും ഒരു ശ്രീചക്ര മഹാമേരു പൂജ ചെയ്ത് ഗൃഹത്തില്‍ സ്ഥാപിക്കുക. മറ്റു വിശ്വാസികള്‍ മണിപിരമിഡ് വയ്ക്കുന്നത് ഉത്തമം. വെണ്‍പത്മരാഗം ധരിക്കുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. തൊഴില്‍ രംഗത്ത് വളരെ അപൂര്‍വ്വമായ മാറ്റങ്ങള്‍ വരും. പുതിയ മേഖലയില്‍ കച്ചവടം തുടങ്ങുന്നതിനു സാധിക്കും. ഇതിലൂടെ അധിക ആദായം വന്നുചേരും. ഉദ്യോഗസ്ഥര്‍ക്ക് പുതിയ ഗുണകരമായ സ്ഥലമാറ്റവും, ശമ്പള വര്‍ദ്ധനവും, സ്ഥാനാന്തര പ്രാപ്തിയുമുണ്ടാകുന്നതിനു സാധ്യത കാണുന്നു. സിനിമ-സീരിയല്‍ താരങ്ങള്‍ക്ക് വളരെ അപൂര്‍വ്വങ്ങളായ അവസരങ്ങള്‍ ലഭിക്കും. ഏറെക്കാലമായി ആഗ്രഹിക്കുന്ന സാമ്പത്തിക പുരോഗതി നേടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വിജയകരമായി സ്വീകരിക്കും. വസ്തുവില്‍പ്പന യിലൂടെ വലിയ നേട്ടങ്ങള്‍ കൈവരും. ഏതു കാര്യത്തിലും ശ്രദ്ധാപൂര്‍വ്വം ഇടപാടുകള്‍ നടത്തുക. ഒരു ധനലക്ഷ്മീ പൂജ നടത്തി, സ്ഥലരക്ഷ ചെയ്യുക. മറ്റു വിശ്വാസികള്‍ വാസ്തുപിരമിഡ് സ്ഥാപിക്കുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ധനനഷ്ടങ്ങള്‍ വരും. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ വരാം. എന്നാല്‍ ഉദ്യോഗസ്ഥരെ ഇത് കാര്യമായി ബാധിക്കുകയില്ല. തൊഴില്‍പരമായ പ്രതികൂലാവസ്ഥകള്‍ ഉണ്ടായേക്കും. പാഴ്ചിലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യും. കച്ചവടക്കാര്‍ക്ക് കച്ചവടത്തില്‍ കുറവും ധനപരമായ പ്രയാസങ്ങളും അനുഭവപ്പെടും. ഏതു കാര്യത്തിലും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം നിങ്ങളുടെ വീടിന് കേടുപാടുകള്‍, ജീര്‍ണ്ണത, വാഹനത്തിന് തകരാറുകള്‍ ഇവ ഉണ്ടാകുന്നതു നിമിത്തവും പാഴ്ചിലവുകള്‍ അധികരിക്കാം. രാശിവീഥിയില്‍ അത്ര ഗുണകരമല്ലാത്ത ഗ്രഹസ്ഥിതി കാണുന്നതിനാല്‍ നിങ്ങളുടെ സമഗ്രമായ രാശിവിചിന്തനം നടത്തുകയും ഉചിതമായ പരിഹാരങ്ങള്‍ ചെയ്യുകയും വേണം. തല്‍ക്കാല ദോഷപരിഹാരമായി മഹാനാരായണബലി നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥനായജ്ഞം നടത്തുക.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ധനപരമായി കടുത്ത പ്രതിസന്ധി ഉണ്ടാകാന്‍ സാധ്യത. തീവ്രപരിശ്രമവും ഉചിതമായ പ്രതിവിധികളും കൊണ്ട് ഇതു പരിഹരിക്കാന്‍ ശ്രമിക്കുക. ഉദ്യോഗസ്ഥര്‍ക്ക് അസ്ഥാനത്തേക്കുള്ള സ്ഥാനചലനം, പാഴ്ചിലവുകള്‍ ഇവ വരാം. കച്ചവടക്കാര്‍ക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ക.ഠ. രംഗത്തു ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കുക. വിദേശത്തു പ്രവൃത്തി ചെയ്യുന്നവര്‍ക്ക് അവിചാരിത നധനഷ്ടം, ജോലി നഷ്ടം ഇവയൊക്കെ ഉണ്ടാകുന്നതിനു സാധ്യത. വസ്തു കച്ചവടത്തില്‍ നഷ്ടങ്ങള്‍ ഉണ്ടായേക്കും. നിങ്ങളുടെ ആരൂഢത്തില്‍ വളരെ ദോഷകരമായ സാന്നിധ്യം കാണുന്നു. കുടുംബപരമായി കാവുകള്‍, കളരികള്‍, അമ്പലങ്ങള്‍ ഇവയുള്ളവര്‍ അതിന്റെ സ്ഥിതി വിശദമായ രാശിചിന്തയിലൂടെ അറിഞ്ഞ് വേണ്ടതു ചെയ്യുക. മറ്റു വിശ്വാസികള്‍ മാനസചക്ര പ്രാര്‍ത്ഥന നടത്തുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കും. ധനപരമായി വളെര നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരും. ക.ഠ. രംഗത്തു ജോലി ചെയ്യുന്നവര്‍ക്കും വളരെയധികം സാമ്പത്തിക പുരോഗതിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ചിലവു കുറയും. ഗൃഹനിര്‍മ്മാണം വലിയ പാഴ്ചിലവു കൂടാതെ പൂര്‍ത്തീകരിക്കും. പുതിയ വസ്തു വാഹനാദികള്‍ വാങ്ങും. അനുകൂലമായ സ്ഥാനമാറ്റങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ രാശി മണ്ഡലത്തില്‍ വളരെ അസുലഭമായ ഒരു രാജയോഗകല തെളിഞ്ഞു കാണുന്നു. ഇത് പരിപൂര്‍ണ്ണത പ്രാപിച്ചാല്‍ സര്‍വ്വൈശ്വര്യസമൃദ്ധിതന്നെ കൈവരുന്നതായി കാണുന്നു. സര്‍വ്വകാര്യവിജയം, ധനസമൃദ്ധി ഇവയ്ക്കായ് ജയദുര്‍ഗ്ഗാപൂജ നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന ചൊല്ലുക.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

നിങ്ങളുടെ ധനരാശിയില്‍ പല വിധ തടസ്സങ്ങള്‍ കാണുന്നു. തൊഴില്‍ രംഗത്ത് പരാജയങ്ങളുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമല്ലാത്ത സ്ഥലംമാറ്റം, പാഴ്ചിലവുകള്‍ ഇവ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് പലവിധ പ്രയാസങ്ങളെ നേരിടേണ്ടതായി വരാം. വ്യാപാരത്തില്‍ കുറവ്, നഷ്ടങ്ങള്‍ ഇവ ഉണ്ടാകാം. വസ്തു ക്രയവിക്രയം നടത്തുമ്പോള്‍ ശ്രദ്ധിക്കണം. വലിയ നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. നിങ്ങളുടെ ആരൂഢത്തിന് ചില ദോഷഭാവങ്ങള്‍ കാണുന്നുണ്ട്. ഇത് ശരിയായി പരിശോധിപ്പിച്ച് വേണ്ട പ്രതിവിധികള്‍ ചെയ്യുന്നത് ഉത്തമമാകുന്നു. തല്‍ക്കാല പ്രതിവിധിയായി ഒരു അഷ്ടലക്ഷ്മീപൂജ നടത്തുകയും ശ്രീയന്ത്രം ഗൃഹത്തില്‍ സ്ഥാപിക്കുകയും ചെയ്യുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ വാസ്തുപിരമിഡ് സ്ഥാപിക്കുക. സമുദ്രനീലക്കല്ല് ലോക്കറ്റായി ധരിക്കുന്നത് വളരെ ഗുണം ചെയ്യും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സാമ്പത്തിക പുരോഗതിയുണ്ടാകും. തൊഴില്‍ രംഗത്ത് അപ്രതീക്ഷിത വിജയങ്ങള്‍ ലഭിക്കും. കൂടുതല്‍ വരുമാനം ലഭ്യമാകുന്ന വിധം കച്ചവടത്തില്‍ ചില പരിഷ്‌ക്കാരങ്ങള്‍ വരുത്തും. പുതിയ മേഖലയില്‍ പ്രവേശിക്കുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് വളരെ ഗുണകരമായ മാറ്റങ്ങള്‍, ശമ്പള വര്‍ദ്ധനവ് ഇവ ഉണ്ടാകുന്നതിനു സാഹചര്യമുണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിതമായ പല നേട്ടങ്ങളും ഉണ്ടാകും. ക.ഠ. മേഖലയില്‍ ജോലി ചെയ്യുന്നവ ര്‍ക്കും വളരെ ഗുണങ്ങള്‍ കാണുന്നു. പൊതുവെ സകല കാര്യങ്ങളിലും വിജയമുണ്ടാകുന്നതിനും സാമ്പത്തിക പുരോഗതിക്കുമായി ഒരു ധനശ്രീചക്രം ഗൃഹത്തില്‍ സ്ഥാപിക്കുക. മറ്റുവിശ്വാസികള്‍ മണിപിരമിഡ് വയ്ക്കുക. മഹേന്ദ്രനീലം ധരിക്കുന്നത് ഉത്തമം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

പലവിധ തടസ്സങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാകുന്നതാണ്. തൊഴില്‍ രംഗത്ത് പല നഷ്ടങ്ങളും ഉണ്ടാകാം. വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍നഷ്ടം തന്നെ വരാന്‍ സാധ്യത. ക.ഠ. മേഖല യില്‍ പ്രവര്‍ത്തിക്കുന്നവരും ഇപ്പോള്‍ കമ്പനി മാറാന്‍ ശ്രമിക്കുന്നത് അബദ്ധമായിത്തീരും. കച്ചവടക്കാര്‍ക്ക് പലവിധ നഷ്ടങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പാഴ്ചിലവുകളും മറ്റു നഷ്ടങ്ങളും ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. നിങ്ങളുടെ ആരൂഢസ്ഥിതി സരിയായി പരിശോധിപ്പിച്ച് വേണ്ടതു ചെയ്യുന്നത് നന്നായിരിക്കും. വ്യാപാരരംഗം, കാര്‍ഷികരംഗം, സിനിമ-സീരിയല്‍ മേഖല; ഇവയിലൊക്കെ പണം മുടക്കുന്നവര്‍ നഷ്ടമുണ്ടാകാതെ വളരെ ജാഗ്രത പാലിക്കുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
know your financial astrology of April 16 to 30

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്