ഏപ്രില്‍ 16-30 വരെയുളള ദിവസങ്ങൾ നിങ്ങൾക്ക് ആരോഗ്യപരമോ? നിങ്ങളുടെ ആരോഗ്യരാശിയെ കുറിച്ചറിയൂ...

  • Posted By: അനില്‍ പെരുന്ന - 9847531232
Subscribe to Oneindia Malayalam

ആരോഗ്യത്തോടെ ജീവിക്കാനാണ് എല്ലാവർക്കും ആഗ്രഹം. ഏപ്രില്‍ 16-30 വരെയുളള ദിവസങ്ങൾ നിങ്ങൾക്ക് ആരോഗ്യപരമോ? നിങ്ങളുടെ ആരോഗ്യരാശിയെ കുറിച്ചറിയൂ...

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

നിങ്ങളുടെ ആരോഗ്യരാശിയില്‍ പൊതുവെ ദോഷകരമായ അവസ്ഥയാണു കാണുന്നത്. അവിചാരിത രോഗക്ലേശങ്ങള്‍ ഉണ്ടാകാം. വാതസംബന്ധമായ വിഷമങ്ങള്‍, നാഡീ മര്‍മ്മ സംബന്ധമായ പ്രയാസങ്ങള്‍ ഇവ വരാവുന്നതാണ്. മനസ്സിന്റെ പിരിമുറുക്കങ്ങള്‍ കുറയ്ക്കുകയും അനാവശ്യ ചിന്തകള്‍ ഒഴിവാക്കുകയും വേണം. സ്വസ്ഥതയും ആരോഗ്യവും നേടിത്തരുന്ന രാജയോഗ ധ്യാനം പരിശീലിക്കുന്നത് നന്നായിരിക്കും. വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കുകയും അത്യാവശ്യ വ്യായാമങ്ങള്‍ ചെയ്യുകയും ഏതു കാര്യത്തിലും നന്നായി ശ്രദ്ധ ചെലുത്തുകയും വേണം. ദോഷ പരിഹാരമായി ഒരു മഹാസഞ്ജീവനി പൂജ നടത്തുന്നത് ഉത്തമമായി കാണുന്നു.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ആരോഗ്യപരമായ പ്രയാസങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. നൂതനമായ ചികിത്സാവിധികള്‍ സ്വീകരിക്കും. വളരെ ഗുണകരമായ മാറ്റങ്ങളിലേക്കു വഴി തുറക്കുന്ന സവിശേഷമായ ശൈലി സ്വീകരിക്കും. പ്രാണായാമം, യോഗ ഇവ ശീലമാക്കും. പുതിയ പ്രകൃതിയോടിണങ്ങിയ ജീവനശൈലി സ്വീകരിക്കും. ആഹാരരീതികളില്‍ കാര്യമമായ മാറ്റം വരുത്തും. ഏതു കാര്യത്തിലും വളരെ ജാഗ്രതയായി മുന്നോട്ടു നീങ്ങുക. നിങ്ങളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവിന്റെ കാലഘട്ടമാണ് വരാന്‍ പോകുന്നത്. സകല ദോഷനിവാരണത്തിനും അഭീഷ്ട സിദ്ധിയ്ക്കുമായി ഒരു മഹാസുദര്‍ശന ഹോമം നടത്തി, ദോഷകലകളെ ആവാഹിച്ച് ശുദ്ധി ചെയ്യുക. മഹാസുദര്‍ശനം ദേഹധാരണം ചെയ്യുക.

മിഥുനം (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

മിഥുനം (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

നിങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ വളരെ ദോഷകരമായ ചില പരിണാമങ്ങള്‍ കാണുന്നു. അവിചാരിതമായി ഉദരസംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. യാത്രാക്ലേശവും അലച്ചിലും രോഗവിഷമങ്ങള്‍ കൂട്ടും. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കാതെ വരുന്നതിന്റെ മനഃക്ലേശവും ഉണ്ടാകുന്നതാണ്. ഇതും രോഗസ്ഥിതിയെ വര്‍ദ്ധിപ്പിക്കുന്നതാണ്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗം കാണുന്നു. ഇതും രോഗ വിഷമതകളെ വര്‍ദ്ധിപ്പിക്കുന്നതാണ്. കുടുംബകാവുകളോ, ക്ഷേത്രതുല്യമായ സ്ഥാനങ്ങളോ ഉള്ളവര്‍ അതാതു സ്ഥാനങ്ങളില്‍ വേണ്ടതു ചെയ്യുക. ദോഷപരിഹാരമായി ഒരു നവഗ്രഹശാന്തി നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുന്നത് ഉത്തമം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

നിങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ ദോഷങ്ങള്‍ കാണുന്നില്ല. ആരോഗ്യനിലയില്‍ ഗുണകരമായേക്കാവുന്ന നൂതന സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നതാണ്. മനസ്സംഘര്‍ഷ ലഘൂകരണത്തിന് ആവശ്യമായ യോഗ, മെഡിറ്റേഷന്‍ ഇവ തുടങ്ങും. അനാവശ്യ കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറും. നവീനമായ ആശയങ്ങളെ പിന്തുടരും. തികച്ചും വിശാലവും പുതുമ നിറഞ്ഞതുമായ കാഴ്ചപ്പാടുകള്‍ അവലംബിക്കും. ജീവിതത്തില്‍ വളരെ അപൂര്‍വ്വമായ ഒരു വഴിത്തിരിവിന്റെ കാലഘട്ടമാണ് വരുന്നത്. നിങ്ങളുടെ സമഗ്രമായ രാശിസ്ഥിതി അറിഞ്ഞ് വേണ്ടത് ചെയ്യുക. തല്‍ക്കാല ദോഷനിവാരണത്തിനായി ഒരു സഞ്ജീവനി പൂജ നടത്തുക. മറ്റു വിശ്വാസികള്‍ ഗൃഹത്തില്‍ വാസ്തു പഗോഡാ സ്ഥാപിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

നിങ്ങളുടെ ആരോഗ്യരാശി ഒട്ടും ഗുണകരമായി കാണുന്നില്ല. യാത്രാക്ലേശം, അലച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും. ഇത് ശരീരക്ലേശം കൂട്ടുന്നതാണ്. ഉദരസംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടുന്നതിനു സാധ്യത കൂടുതലാണ്. ഭക്ഷ്യവിഷബാധയുണ്ടാകാതെ സൂക്ഷിക്കുക. പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നതിനും സാധ്യത കാണുന്നതിനാല്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ രാശിമണ്ഡലത്തില്‍ ദോഷാത്മകമായ ചില സാന്നിദ്ധ്യങ്ങള്‍ കാണുന്നു. കുടുംബകാവുകളോ, കളരിയോ, ക്ഷേത്രമോ ഉള്ളവര്‍ സമഗ്രമായ രാശിചിന്തനം ചെയ്യേണ്ടത് ആവശ്യമാണ്. തല്‍ക്കാല പരിഹാരമായി ഒരു സിദ്ധിവിനായകപൂജ നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക. സമുദ്രനീലം ധരിക്കു ന്നതും ഉത്തമം. മഹാസഞ്ജീവനി യന്ത്രം ധരിച്ചാല്‍ ദോഷശാന്തി കൂടുതലായി കൈവരുന്നതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ആരോഗ്യഭാവസ്ഥിതി അത്ര നന്നല്ല. നാഡീമര്‍മ്മ സംബന്ധമായ അസുഖങ്ങള്‍ ബാധിക്കാവുന്നതാണ്. നടുവേദന, കാലുകളിലേക്ക് വ്യാപിക്കുന്ന തളര്‍ച്ച ഇവ വന്നുചേരാം. ശിരോവിഷമതകള്‍ വന്നു ചേരുന്നതിനും സാധ്യത കാണുന്നു. പ്രാണായാമാദി യോഗവിദ്യകള്‍ പരിശീലിക്കുന്നത് വളരെ ഗുണം ചെയ്യുന്നതാണ്. അനാവശ്യമായ മനഃസംഘര്‍ഷങ്ങളും ചിന്തകളും കുറച്ചു കൊണ്ടുവരിക. കാലാനുസാരിയായ മാറ്റം ഏതു കാര്യത്തിലും ഉള്‍ക്കൊള്ളുക. പുതിയ ജീവിതശൈലി ചിട്ടപ്പെടുത്തുന്നതും കാഴ്ചപ്പാടുകള്‍ വികസിപ്പിക്കുന്നതും ആരോഗ്യ പരമായ മുന്നേറ്റത്തിനു വഴിതെളിക്കും. സര്‍വ്വ രോഗ നിവാരണത്തിനും അഭീഷ്ട സിദ്ധിക്കുമായി മഹാഅഘോരപൂജ നടത്തി ഒരു യോഗഭൈരവ പ്രതിമയില്‍ ദോഷങ്ങളെ ആവാഹിച്ചു സമര്‍പ്പിക്കുക.

 തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ആരോഗ്യസ്ഥിതിയില്‍ ഗുണാത്മകമായ മാറ്റം കണ്ടു തുടങ്ങും, ദീര്‍ഘകാലമായുള്ള ആരോഗ്യവിഷമതകള്‍ മാറുന്നതാണ്. പുതിയ ചികിത്സാരീതി അവലംബിക്കുന്നത് ഗുണമായിട്ടു മാറും. നിങ്ങളുടെ വിഷമങ്ങളെ ശരിയായി മനസ്സിലാക്കുകയും അതിനനുസരിച്ചുള്ള മാര്‍ഗ്ഗദര്‍ശനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഒരു ആചാര്യനുമായി താമസിയാതെ ബന്ധപ്പെടുന്നതിനവസരമുണ്ടാകും. ആരൂഢസ്ഥിതി ശരിയായി പരിശോധിപ്പിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തു ന്നതും ആരോഗ്യവിഷയങ്ങളില്‍ പ്രധാനമാകുന്നു. ദോഷനിവാരണത്തിനായി ഒരു മഹാനവഗ്രഹശാന്തി നടത്തുക. മറ്റു വിശ്വാസികള്‍ വാസ്തുപിരമിഡ് സ്ഥാപിക്കുകയോ, സമാംശ നവരത്‌ന ലോക്കറ്റ് ധരിക്കുകയോ ചെയ്യുന്നതും ഉത്തമം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

അപ്രതീക്ഷിതമായി രോഗക്ലേശങ്ങള്‍ വരാം. തൊഴില്‍പരമായ സമ്മര്‍ദ്ദങ്ങളും കുടുംബപരമായ അസ്വസ്ഥതകളും ഉണ്ടാകുന്നതിനു സാധ്യത. ഇത് മനസ്സിന്റെ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുകയും, രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് അധികരിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു കാരണമാവുകയും ചെയ്‌തേക്കാം. ഏതു കാര്യത്തിലും ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. ധനപരമായ നഷ്ടങ്ങള്‍ക്കും രോഗവിഷമതകള്‍ കാരണമാകും. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗമാണ് വരാന്‍ പോകുന്നത്. ഇത് പലവിധ അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം. പരിഹാരമായി ഒരു ഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം ഇവ നടത്തുക. വെണ്‍പത്മരാഗം ധരിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ആരോഗ്യപരമായി ഗുണകരമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. നൂതന ചികിത്സാ സംവിധാനങ്ങള്‍ സ്വീകരിക്കും. ജീവിതത്തില്‍ പുതിയ ചിന്താഗതികളും കാഴ്ചപ്പാടുകളും സ്വീകരിക്കും. മനഃസംഘര്‍ഷം ലഘൂകരിക്കുന്നതിനായി പ്രാണായാമം, യോഗാ, മെഡിറ്റേഷന്‍ ഇവ സ്വീകരിക്കും. നിങ്ങളുടെ രാശി മണ്ഡലത്തില്‍ വളരെ പ്രാധാന്യമേറിയ ഒരു പരിവര്‍ത്തനയോഗം കാണുന്നു. ഇത് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനു പര്യാപ്തമാണ്. നൂതന സംരംഭങ്ങളില്‍ പങ്കെടുക്കും. പുതിയ ആചാരാനുഷ്ഠാനങ്ങളില്‍ താല്‍പര്യമുണ്ടാകും. ദാര്‍ശനികമായ കാഴ്ചപ്പാടിലൂടെ ജീവിതം മുമ്പോട്ടു കൊണ്ടുപോകുന്നതാണ്. സര്‍വ്വാഭീഷ്ട പ്രാപ്തിക്കും രോഗശാന്തിക്കുമായി ഒരു നവഗ്രഹശാന്തി നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹപ്രാര്‍ത്ഥന നിര്‍വ്വഹിക്കുന്നത് ഉത്തമം.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

പലവിധ പ്രയാസങ്ങള്‍ ഉടലെടുക്കും. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. പ്രമേഹം, രക്താതിമര്‍ദ്ദം ഇവ ഉള്ളവര്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കുക. അവിചാരിതമായ വീഴ്ചകള്‍, പരിക്കുകള്‍ ഇവ ഉണ്ടായേക്കാം. തലചുറ്റല്‍, മൈഗ്രൈന്‍ തുടങ്ങിയ ശിരോരോഗങ്ങളും ഉണ്ടാകുന്ന തിനു സാധ്യത കാണുന്നു. നാഡീമര്‍മ്മസംബന്ധമായ അസ്വസ്ഥതകളും ഉടലെടുത്തേക്കാം. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗം കാണുന്നു. ഇത് പിന്നീട് പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കാം. ശരിയായ രാശിചിന്ത നടത്തി, ഉചിതമായ പരിഹാരം അനുഷ്ഠിക്കുക. ജാതകത്തിലെ രോഗസാന്നിദ്ധ്യകലകളെ ഒരു ഓടില്‍ തീര്‍ത്ത യോഗഭൈരവ പ്രതിമയില്‍ ആവാഹിച്ച് ശുദ്ധി ചെയ്യുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക.

 കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

വളരെ ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകും. ദീര്‍ഘകാലമായി അനുഭവിക്കുന്ന രോഗവിഷമതകള്‍ പലര്‍ക്കും മാറി കിട്ടും. ശാരീരികമായ അസ്വസ്ഥതകളും മാനസികമായ ക്ലേശങ്ങളും ശമിക്കും. നൂതനമായ ഒരു ചികിത്സാരീതിയുടെ പ്രവര്‍ത്തനത്തിലൂടെ പല കാര്യങ്ങളും നേടുന്നതാണ്. നിങ്ങളുടെ രാശി മണ്ഡലത്തില്‍ വലിയൊരു മാറ്റത്തിന്റെ സമയമാകുന്നു. അതിനാല്‍ തന്നെ ആരോഗ്യപരമായ ചിന്തകള്‍, കാഴ്ചപ്പാടുകള്‍ ഇവ ആവശ്യമാണ്. ജീവിതത്തില്‍ പുതിയ ലക്ഷ്യബോധവും ദര്‍ശനവും ഉണ്ടായിത്തീരുന്നത് ആരോഗ്യവര്‍ദ്ധനവിന് വളരെ ഉപകരിക്കുന്നതാണ്. തല്‍ക്കാല പരിഹാരമായി ഒരു മഹാസഞ്ജീവനിയോഗാ പരിശീലനം നടത്തുക. മറ്റു വിശ്വാസികള്‍ നവീകരണ പ്രാര്‍ത്ഥന നടത്തുകയും സമുദ്ര നീലം ലോക്കറ്റായി ധരിക്കുകയും ചെയ്യേണ്ടതാണ്.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

അപ്രതീക്ഷിതമായ രോഗദുരിതങ്ങള്‍, പ്രയാസങ്ങള്‍ ഇവ ഉണ്ടാകും. ധനസംബന്ധമായ കാര്യങ്ങള്‍ മനസ്സിനെ വിഷമിപ്പിക്കുന്ന സ്ഥിതിയുണ്ടാകും. മനഃക്ലേശങ്ങള്‍ അധികരിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷകരമായ ഒരു താരകയോഗം കാണുന്നു. ഇത് കൂടുതല്‍ പുഷ്ടി വരുന്നതായാല്‍ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതാണ്. ദോഷപരിഹാരമായി ഒരു മഹാസഞ്ജീവനി പൂജ, ശനീശ്വരബലി ഇവ നടത്തുന്നത് ഉത്തമം. നിങ്ങളുടെ ആരൂഢത്തിന്റെ പൊതുവായ അവസ്ഥയും പരിശോധിക്കുന്നത് ഉത്തമമായിരിക്കും. അനുകൂലമായ മാറ്റങ്ങള്‍ വരുത്തുന്നത് ഗുണം ചെയ്യും. മറ്റു വിശ്വാസികള്‍ വാസ്തു പഗോഡാ സ്ഥാപിക്കുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Know your health horoscope from March 16 to March 31.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്