ഈ രാശിക്കാർക്ക് ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം, ധനലാഭവും ശ്രേയസ്സും, പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും, രാശിഫലം
മേടം - സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പിതൃസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും. പ്രമോഷനു ശ്രമിക്കുന്നവര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും അനുകൂല നടപടിയുണ്ടാകും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത.
ഇടവം - സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ദുഃഖവാര്‍ത്ത ശ്രവിക്കാന്‍ സാധ്യതയുണ്ട്. നല്ല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം ഉണ്ടാകും. മനോവ്യാകുലത മാറും. സന്താനശ്രേയസ്സുണ്ടാകും. ധനലാഭം, ശ്രേയസ്സ് എന്നിവ ഉണ്ടാകും. ആരോഗ്യപരമായി നല്ല സമയമാണ്.
മിഥുനം - ചഞ്ചല മനഃസ്ഥിതി ആയിരിക്കും. മാതാവുമായോ മാതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസമുണ്ടാകും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. ആരോഗ്യം ശ്രദ്ധിക്കണം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും.

കര്‍ക്കടകം - പൊതുപ്രവര്‍ത്തകര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. ചില പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും. മനസ്സ് വെറുതെ കലുഷമാകും. കരാറുജോലിക്കാര്‍ക്കു കാലം ഗുണപ്രദമാണ്. പഠനം മെച്ചപ്പെടുത്താന്‍ കഴിയും. വിദേശയാത്രയ്ക്കു തടസ്സങ്ങള്‍ വര്‍ധിക്കും ഭാഗ്യ പരീക്ഷണങ്ങള്‍ ഗുണകരമാകും.
ചിങ്ങം - സംഗീത, നാടക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം. അനാവശ്യമായ സംസാരം ഒഴിവാക്കണം. അപ്രതീക്ഷിതമായി മനഃക്ലേശത്തിനു ഇടയാക്കുന്ന സംഭവങ്ങളുണ്ടാകും. ക്ഷേത്ര ദര്‍ശനം സാദ്ധ്യമാകും.
കന്നി - എല്ലാ കാര്യങ്ങള്‍ക്കും സ്വജനസഹായം പ്രതീക്ഷിക്കാം. വിലകൂടിയ വസ്തുക്കള്‍ സമ്പാദിക്കും. കാര്‍ഷികരംഗത്ത് മാറ്റങ്ങള്‍ വരുത്തും. ധനലാഭം, ശ്രേയസ്സ് എന്നിവ ഉണ്ടാകും. കര്‍മരംഗത്ത് അനുകൂലാവസ്ഥ. യാത്രാവേളയില്‍ ചില ബുദ്ധിമുട്ടുകള്‍ക്കു സാധ്യത. യാത്രകള്‍ക്കു തടസ്സം ഉണ്ടാവാം. ആരോഗ്യപ്രശ്‌നങ്ങള്‍ മാറും.
തുലാം - ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ അലസത പ്രകടമാക്കും. മുന്‍കോപം നിയന്ത്രിക്കണം. കാര്യങ്ങള്‍ വ്യക്തമായ ധാരണയില്‍ എത്തിക്കാന്‍ സാധിക്കും.

വൃശ്ചികം - കര്‍മ്മരംഗത്ത് എതിരാളികള്‍ കുറയും. സന്താനസുഖം. ബന്ധുഗുണം എന്നിവ ഉണ്ടാകും. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ല. സഹായങ്ങള്‍ ധാരാളമായി ചെയ്യും. പ്രതീക്ഷിക്കാത്ത ചിലരില്‍ നിന്നു വിഷമകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളില്‍നിന്ന് ആനുകൂല്യം വര്‍ധിക്കും.
ധനു - പ്രശസ്തി വര്‍ദ്ധിക്കും. കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാകും. തൊഴിലില്‍ നിന്നുള്ള ആദായം കുറയും. അകലെയുള്ള ബന്ധുക്കള്‍ സഹായിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. കച്ചവടക്കാര്‍ക്ക് ഏറെ ഗുണപ്രദമായ കാലമാണ്.
മകരം - പ്രതിസന്ധികളില്‍ പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭിക്കില്ല. മനോധൈര്യവും കാര്യവിജയവും ഉണ്ടാകുന്നതാണ്. യാത്രകള്‍ക്കു തടസ്സം ഉണ്ടാവാം. വീട്ടില്‍നിന്ന് അകന്നു താമസിക്കാനിടവരും. കാര്യങ്ങള്‍ ശരിയായി നടക്കും. സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനാകും. മുന്‍പ് തീരുമാനിച്ചിരുന്ന ചില കാര്യങ്ങള്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ അവസരം ഉണ്ടാകും.
കുംഭം - ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. പുതിയ കൃതി പ്രസിദ്ധീകരിക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. ആഘോഷവേളകളില്‍ പങ്കെടുക്കും. അപ്രതീക്ഷിത ഭാഗ്യലബ്ധി.
മീനം - അല്‍പ്പം ശ്രദ്ധിച്ചാല്‍ ആപത്തുകളില്‍ നിന്നു രക്ഷപെടാം. ബന്ധുക്കള്‍ അനുകൂലമായിരിക്കും. ദൂരയാത്ര വേണ്ടിവരും. ഗുരുജനപ്രീതി ഉണ്ടാകും. ജോലിയില്‍ സ്ഥലംമാറ്റത്തിനു സാധ്യത. ധനലാഭം ഉണ്ടാകും. സഹോദരന്മാര്‍ക്ക് ലഘു ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ക്ക് ലാഭം ഉണ്ടാകും.












Click it and Unblock the Notifications