പൊന്നിന്‍ചിങ്ങത്തിന് ദിവസങ്ങള്‍ മാത്രം; പുതുവര്‍ഷത്തില്‍ കരകയറാന്‍ പോകുന്ന രാശിക്കാര്‍ ഇവരാണ്..!
പുതുവര്‍ഷം പിറക്കാന്‍ ഇനി നാല് ദിവസങ്ങള്‍ കൂടിയേ ഉള്ളൂ. ആഗസ്റ്റ് 17 ന് മലയാളം പുതുവര്‍ഷത്തിന്റെ പിറവിയായി. കൊല്ലവര്‍ഷം 1201 ആണ് പിറക്കാന്‍ പോകുന്നത്. സമ്പദ് സമൃദ്ധിയും ഐശ്വര്യവും വാഗ്ദാനം ചെയ്യുന്ന ചിങ്ങ മാസത്തോടെയാണ് കൊല്ലവര്‍ഷം പിറക്കുന്നത്. കാര്‍ഷിക സമൃദ്ധിയുടേയും വിളവെടുപ്പിന്റേയും കാലം കൂടിയാണ് മലയാളികള്‍ക്ക് ചിങ്ങം, ഒപ്പം പൊന്നിന്‍ തിരുവോണത്തിന്റേയും.
ജ്യോതിഷപ്രകാരം ഏറെ സവിശേഷതകളാണ് ചിങ്ങ മാസത്തിന് ഉള്ളത്. എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും സഞ്ചാരരേഖയിലെ മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഇത് ഗുണകരമാകുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക എന്ന് മാത്രം. നവഗ്രഹങ്ങള്‍ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.
രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ചിങ്ങം പിറക്കുമ്പോള്‍ ഈ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും രാശികളുടേയും സഞ്ചാരത്തിന്റെ ഫലമായി വ്യക്തികളുടെ ജീവിതത്തെ വ്യത്യസ്ത തരത്തില്‍ സ്വാധീനിക്കും. എല്ലാ വ്യക്തികള്‍ക്കും ചിങ്ങമാസം പൊതുവെ ഗുണകരമായിരിക്കും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അസാധാരണമായ നേട്ടങ്ങളായിരിക്കും ഇത് സമ്മാനിക്കുക. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മിഥുനം
പുതുവര്‍ഷത്തിലെ ആദ്യ മാസം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറാനുള്ള സാധ്യത കാണുന്നു. സൂര്യന്‍ മൂന്നാം ഭാവത്തില്‍ ആയതിനാല്‍ വീട് വാങ്ങാനോ പണിയാനോ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ധനനേട്ടത്തിനും സാധ്യത.
തുലാം
തുലാം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തിലെ ആദ്യ മാസമായ ചിങ്ങം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. സൂര്യന്‍ പതിനൊന്നാം ഭാവത്തില്‍ ആയതിനാല്‍ പുതിയ ജോലി കിട്ടാന്‍ സാധ്യതയുണ്ട്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വാഹനം വാങ്ങാനും സാധ്യത.
വൃശ്ചികം
പുതുവര്‍ഷത്തിലെ ആദ്യ മാസമായ ചിങ്ങം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. പ്രണയബന്ധം വിവാഹ ജീവിതത്തില്‍ കലാശിക്കും. സന്തോഷകരമായ ദാമ്പത്യമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
മീനം
മീനം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തിലെ ആദ്യ മാസമായ ചിങ്ങം അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും.












Click it and Unblock the Notifications