Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നേക്ക് മൂന്നാം നാള്‍ രാജയോഗത്തിന് സമാനമായ നേട്ടങ്ങള്‍; ഒരു വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കേണ്ട..!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം കൊല്ലവര്‍ഷത്തിന്റെ തുടക്കം ഏറെ സവിശേഷതകള്‍ നിറഞ്ഞതായിരിക്കും. മലയാള വര്‍ഷം 1201 പിറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ ഉള്ളൂ. ആഗസ്റ്റഅ 17 നാണ് ചിങ്ങം ഒന്ന്. ഉദയത്തിന് മുന്‍പ് 11 നാഴിക 07 വിനാഴികയ്ക്ക് കാര്‍ത്തിക നക്ഷത്രം ഇടവക്കൂറില്‍ ചിങ്ങസംക്രമം എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. പുതുവര്‍ഷത്തില്‍ ആരൊക്കെയാണ് നേട്ടം കൊയ്യുക എന്ന് നമുക്കിവിടെ പരിശോധിക്കാം.

astrology

ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ഒരു വര്‍ഷ കാലത്തോളം വ്യാഴം, ശനി, രാഹു, കേതു എവിടെ സ്ഥിതിചെയ്യുന്നു എന്നു നോക്കിയാണ് സാമാന്യ ഫലപ്രവചനം നടത്തുക

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ഇടവം

ഇടവം രാശിക്കാര്‍ക്ക് പുതുവര്‍ഷം ഏറെ ഗുണകരമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങള്‍ക്ക് അനുകൂലമായ സമയം. ധനപരമായി നല്ല ഉയര്‍ച്ച ഉണ്ടാവും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹത്തില്‍ കലാശിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് പുതുവര്‍ഷം അനുകൂലമായിരിക്കും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. വിദേശത്ത് ജോലി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വസ്തു ഇടപാടില്‍ നേട്ടം കൊയ്യാം. സ്വര്‍ണം പോലെ വിലപ്പെട്ട വസ്തുക്കള്‍ കൈവശം വന്നു ചേരും. ഭാഗ്യവും ഈശ്വരാധീനവും തൊഴിലില്‍ നേട്ടമുണ്ടാക്കാന്‍ സഹായിക്കും.

തുലാം

തുലാം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ ശുഭകരമായ ഫലങ്ങള്‍ തേടിയെത്തും. കൃഷിയിലും വ്യാപാരത്തിലും നേട്ടമുണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടന്ന ഗൃഹനിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. ആഗ്രഹിച്ച സ്ഥലം മാറ്റത്തിനും സാധ്യത ഉണ്ട്.

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ നേട്ടം കൊയ്യാം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനം ലക്ഷ്യപ്രാപ്തിയിലെത്തും. ദാമ്പത്യ ജീവിതത്തിലെ ചെറിയ ചെറിയ പിണക്കങ്ങള്‍ പറഞ്ഞു തീര്‍ക്കും. സാമ്പത്തികമായി വലിയ ഉയരത്തിലെത്താന്‍ സാധിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കും.

മകരം

മകരം രാശിക്കാര്‍ക്ക് പുതുവര്‍ഷം അനുകൂലമായിരിക്കും. ധനപരമായി ഗുണപരമായ കാലമായിരിക്കും. തര്‍ക്കങ്ങളേതുമില്ലാതെ പൂര്‍വിക സ്വത്ത് ലഭിക്കാന്‍ സാധ്യത. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം വരും. മാനസിക സമ്മര്‍ദം ഒഴിവായി കിട്ടും. വിദ്യാര്‍ഥികള്‍ കഠിനാധ്വാനം ചെയ്യുക വഴി ഗുണാനുഭവങ്ങള്‍ ഉണ്ടാവും. അഗ്‌നി സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+