സമ്പത്ത് കുന്നുകൂടും, പലവഴിക്ക് പണം കൈയിലെത്തും; ഈ മാസം സമ്പന്നരാകാന്‍ പോകുന്ന രാശിക്കാര്‍ ഇവരാണ്
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ദോഷമാണെങ്കില്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.
സമ്പത്തിന്റെ ദേവന്‍ ആണ് കുബേരന്‍ എന്നാണ് വേദജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. കുബേരന്റെ അനുഗ്രഹമുണ്ടെങ്കില്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സമ്പല്‍ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. ഒക്ടോബര്‍ മാസത്തില്‍ കുബേരന്റെ അനുഗ്രഹം ചില പ്രത്യേക രാശിക്കാര്‍ക്ക് ലഭിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് കുബേരന്റെ അനുഗ്രഹം ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ കുബേരന്റെ ധാരാളം അനുഗ്രഹങ്ങള്‍ ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാം. ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. മുടങ്ങി കിടന്ന ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പങ്കാളിയില്‍ നിന്നും കുടുംബത്തില്‍ നിന്നും എന്ത് കാര്യത്തിനും പിന്തുണ ലഭിക്കും.
ധനലാഭത്തിന് സാധ്യത. പല സ്രോതസകളില്‍ നിന്ന് നിങ്ങളിലേക്ക് പണം ഒഴുകിയെത്തും. സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ഏറെ നാളായി കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ആത്മവിശ്വാസം വര്‍ധിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്താന്‍ സാധ്യത കാണുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം ശുഭകരമായിരിക്കും. ജോലിയില്‍ ശമ്പള വര്‍ധനയ്ക്ക് സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ചെലവ് കുറയുകയും വരുമാനം കൂടുകയും ചെയ്യും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും. നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ രണ്ടിരട്ടി വരെ ലാഭം കൊയ്യാന്‍ അവസരമുണ്ടാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം അനുകൂലമായിരിക്കും. അപ്രതീക്ഷിതമായി വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളുടെ കൈയിലെത്തും. ഉദ്ദിഷ്ടകാര്യലബ്ധി, ധനലാഭം എന്നിവ ഉണ്ടായിരിക്കും. പൂര്‍വ്വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങള്‍ക്ക് ലഭിച്ചേക്കും. പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങൡ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം.
ധനു
ധനു രാശിക്കാര്‍ക്കും ഒക്ടോബര്‍ മാസം മികച്ചതായിരിക്കും. കൃഷി, വ്യാപാരം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് രണ്ടിരട്ടി വരെ ലാഭം കൊയ്യാനാകും. കോടതി സംബന്ധമായ വ്യവഹാരങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. ഏറെ നാളായി മനസില്‍ കൊണ്ട് നടന്ന സ്വപ്‌നം പൂവണിയും. വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകും. മുന്‍കാലങ്ങളിലെ മോശം സമയം മാറി ജീവിതം പുഷ്ടിപ്പെടും.












Click it and Unblock the Notifications