വെറുതെയിരുന്നാലും പണം പോക്കറ്റിലെത്തും... ഒപ്പം നിധികുംഭവും; കുബേരന്‍ അനുഗ്രഹിച്ച രാശിക്കാര്‍ ഇവര്‍
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റത്തെയാണ് സംക്രമണം എന്ന് പറയുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട്. ഇത് വ്യക്തികളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. എല്ലാ രാശി ചിഹ്നങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമെല്ലാം ഉള്ള അധിപന്‍മാരെ കുറിച്ചും ജ്യോതിഷത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
വേദ ജ്യോതിഷമനുസരിച്ച് ഭഗവാന്‍ കുബേരനാല്‍ അനുഗ്രഹിക്കപ്പെട്ട ചില രാശികളുണ്ട്. സമ്പത്തിന്റേയും ധനത്തിന്റേയും സമൃദ്ധിയുടേയും ദേവനാണ് കുബേരന്‍. കുബേരന്റെ അനുഗ്രഹം ലഭിക്കുന്നവര്‍ക്ക് സാമ്പത്തികമായി ഉന്നതിയിലെത്താനാകും എന്നാണ് വിശ്വാസം. ഭഗവാന്‍ കുബേരന്‍ അനുഗ്രഹിച്ച ചില രാശികളെക്കുറിച്ച് നമുക്ക് നോക്കാം.
ധനു
ധനു രാശിക്കാര്‍ക്ക് എല്ലായ്‌പ്പോഴും കുബേര ദേവന്റെ കൃപാകടാക്ഷം ഉണ്ടാകും. സാമ്പത്തികമായി വലിയ നിലയിലെത്താന്‍ ഇവര്‍ക്ക് സാധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ഏതൊരു ജോലിയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ഇവര്‍ അങ്ങേയറ്റം കഠിനാധ്വാനികളും സത്യസന്ധരുമായിരിക്കും.
സമൂഹത്തില്‍ പദവിയും അന്തസ്സും നേടും. ഇവര്‍ ദീര്‍ഘവീക്ഷണമുള്ളവരും കഠിനാധ്വാനികളുമായിരിക്കും. ഇവര്‍ക്ക് സമ്പത്തിനും സമൃദ്ധിക്കും ഒരു കുറവുമുണ്ടായിരിക്കില്ല. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. വിദേശത്ത് യാത്ര പോകാനുള്ള ആഗ്രഹം സഫലീകരിക്കപ്പെടും.
ഇടവം
ധനു രാശിക്കാര്‍ക്ക് കുബേരന്റെ അനുഗ്രഹം ലഭിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സ്വപ്‌നം കണ്ട ജീവിതം യാഥാര്‍ത്ഥ്യമാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിചാരിക്കാന്‍ പോലും സാധിക്കാത്ത ഉയര്‍ച്ച ഉണ്ടാകും. ജീവിതത്തില്‍ എല്ലാ ഭൗതിക സുഖങ്ങളും ലഭിക്കും.
ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ കടാക്ഷം ഉണ്ടായിരിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദീര്‍ഘയാത്ര നടത്തേണ്ടി വന്നേക്കാം.
തുലാം
കുബേരന്റെ അനുഗ്രഹം തുലാം രാശിക്കാര്‍ക്കും ലഭിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. കുബേരന്റെ അനുഗ്രഹത്താല്‍ അവര്‍ക്ക് ജീവിതത്തില്‍ വളരെയധികം ബഹുമാനവും ആദരവും ലഭിക്കും. കൃഷി, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് അനുകൂല സമയം.












Click it and Unblock the Notifications