Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ ദിവസത്തില്‍ വന്‍ പുരോഗതി, കൈനിറയെ സമ്പത്ത്; ഈ രാശിക്കാര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ ഇങ്ങനെ

രാശിമാറ്റം ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഒരാളുടെ ജീവിതത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങല്‍ മാറി വരുന്നതെല്ലാം ഗ്രഹങ്ങളുടെ രാശിമാറ്റത്തോടെയാണ്. ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴത്തിന്റെ രാശി ഒരു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് മാറുക. വ്യാഴം ഇടവ രാശിയിലേക്കാണ് മാറാന്‍ പോകുന്നത്.

കുബേര യോഗം ഇതിലൂടെ സൃഷ്ടിക്കപ്പെടും. വന്‍ നേട്ടങ്ങളാണ് ഇതിലൂടെ ലഭിക്കുക. വ്യാഴത്തിന്റെ സംക്രമത്തിലൂടെ വലിയ മാറ്റങ്ങള്‍ പന്ത്രണ്ട് രാശിക്കാരുടെ ജീവിതത്തിലും ഉണ്ടാവും. മെയ് ഒന്നിനാണ് വ്യാഴം ഇടവ രാശിയിലേക്ക് സംക്രമിക്കുന്നത്. അതേസമയം ഇതിലൂടെ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് തേടിയെത്തുക. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

ഇടവം: ഏറ്റവും വലിയ നേട്ടങ്ങളാണ് ഇടവം രാശിക്കാരെ തേടിയെത്താന്‍ പോകുന്നത്. ഈ രാശിക്കാരുടെ ലഗ്ന ഭാവത്തിലാണ് കുബേര യോഗം രൂപപ്പെടുന്നത്. ഭൗതികമായ സുഖങ്ങള്‍ ലഭിക്കാന്‍ ഇത് വഴിയൊരുക്കും. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം ഇക്കാലയളവില്‍ പൂര്‍ത്തീകരിക്കപ്പെടും. ജോലിയിലും വലിയ വിജയങ്ങള്‍ ഇവരെ തേടിയെത്തും.

ഈ സമയം കരിയറിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാവും. ജോലിയില്‍ ഇന്‍ക്രിമമെന്റും സ്ഥാനക്കയറ്റവുമെല്ലാം ഇടവം രാശിക്കാര്‍ക്ക് ലഭിക്കും. എല്ലാ മേഖലയിലും വന്‍ വിജയം നേടാനാവും. ആത്മവിശ്വാസത്തെ അത് വര്‍ധിപ്പിക്കും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. പല മേഖലയില്‍ നിന്ന് ലാഭം ലഭിക്കും. വരുമാന സ്രോതസ്സുകളെല്ലാം ശക്തമാകും.

കര്‍ക്കടകം: വ്യാഴത്തിന്റെ കൃപയാല്‍ കര്‍ക്കടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വെച്ചടി ഉയര്‍ച്ചയുണ്ടാവും. സുവര്‍ണ ദിനങ്ങള്‍ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. സമ്പത്തും ഐശ്വര്യവും ഒരുപോലെ വര്‍ധിക്കും. ധനനേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവും. ബിസിനസില്‍ നിന്ന് അപ്രതീക്ഷിതമായി വലിയ ലാഭം നേടാന്‍ സാധിക്കും. ബിസിനസുമായി ബന്ധപ്പെട്ട് യാത്രകള്‍ നടത്താനുള്ള അവസരമുണ്ടാവും.

കുബേര യോഗത്താല്‍ നിങ്ങളുടെ ഖജനാവ് നിറയും. സാമ്പത്തിക അടിത്തറ ശക്തമാകും. ജോലിയിലും നേട്ടങ്ങളുണ്ടാവും. പ്രണയമുണ്ടെങ്കില്‍ ഏറ്റവും നല്ല നിമിഷങ്ങള്‍ പങ്കാളിയുമൊത്ത് ആസ്വദിക്കാനാവും. ഈ രാശിക്കാരെ സംബന്ധിച്ച് ധനനേട്ടങ്ങള്‍ കൂടുതലായി നിങ്ങളെ തേടിവരുന്നതും ഈ കാലയളവിലായിരിക്കും.

കന്നി: ഈ രാശിക്കാരുടെ ജീവിതത്തില്‍ അത്ഭുതം സൃഷ്ടിക്കാന്‍ കുബേര യോഗത്തിലൂടെ സാദിക്കും. കന്നി രാശിക്കാര്‍ക്കാണ് ഇതിന്റെ നേട്ടം കൂടുതലായി ലഭിക്കുക. സമ്പത്തും സന്തോഷവും ഒരുപോലെ വര്‍ധിക്കും. വിചാരിക്കുന്നതിലും അപ്പുറത്തുള്ള സമ്പത്ത് നിങ്ങള്‍ക്ക് നേടാന്‍ സാധിക്കും. സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത രീതിയില്‍ ജീവിതം അടിമുടി മാറും.

ഭാഗ്യം എന്തുകാര്യത്തിലും നിങ്ങള്‍ക്കൊപ്പമുണ്ടാവും. കരയിറിലും വെച്ചടി കയറ്റമായിരിക്കും ഉണ്ടാവും. പുരോഗതിയിലൂടെ ഏറ്റവും ഉയരത്തിലെത്തും. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രകളും നടത്താനാവും. സമൂഹത്തില്‍ ഒരുപാട് ആദരിക്കപ്പെടും. വ്യക്തിത്വത്തിലും ഇക്കാലയളവില്‍ മെച്ചപ്പെടും. കന്നി രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ മാത്രമായിരിക്കും ഇക്കാലയളവില്‍ ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+