Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിസന്ധിയുണ്ടാകും.. എന്നാലും പണം വന്ന് കൊണ്ടേയിരിക്കും.. സമ്പത്ത് കുന്നുകൂടും; ഈ രാശിക്കാരാണോ നിങ്ങള്‍?

ഓരോരുത്തരുടേയും സന്തോഷവും ദുഖവും ബന്ധപ്പെട്ടിരിക്കുന്നത് രാശി പ്രകാരമാണ് എന്നാണ് ജ്യോതിഷം വിവക്ഷിക്കുന്നത്. ഇത് പ്രകാരം ഓരോ രാശിക്കാരുടെയും സ്വഭാവവും വ്യക്തിത്വവും എല്ലാം വ്യത്യസ്തമായിരിക്കും. അതോടൊപ്പം ജീവിതത്തില്‍ വന്ന് ചേരുന്ന ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ എല്ലാം രാശിയേയും രാശി മാറ്റത്തേയും ഗ്രഹനിലയേയും അടിസ്ഥനമാക്കിയിരിക്കും. എന്നാല്‍ ചില രാശിക്കാര്‍ ജന്മനാ ഭാഗ്യം തെളിയുന്ന സന്ദര്‍ഭമുണ്ടാകാറുണ്ട്.

ജ്യോതിഷ പ്രകാരം നാല് രാശിക്കാര്‍ക്ക് എപ്പോഴും കുബേരന്റെ അനുഗ്രഹം വാരി ചൊരിയും. ഈ രാശിക്കാര്‍ക്ക് ഒരു കാലത്തും പണത്തിന് ബുദ്ധിമുട്ടുണ്ടാകില്ല. കഠിനാധ്വാനികളായ ഇവര്‍ക്ക് ചെറുപ്രായത്തില്‍ തന്നെ സമ്പന്നരാകാന്‍ സാധിക്കും. ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധി ഉണ്ടായാലും ഈ രാശിക്കാരുടെ സമ്പത്ത് സ്ഥിരമായിരിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

1

തുലാം രാശിക്കാര്‍ക്ക് ഇത്തരത്തില്‍ ജന്മനാ സാമ്പത്തിക കാര്യത്തില്‍ ഭാഗ്യം കടാക്ഷിക്കും. ധനാകര്‍ഷകമായ രാശിയാണ് ഇത്. കുബേരന്റെ അനുഗ്രഹം വേണ്ടുവോളം ലഭിക്കുന്ന ഈ രാശിക്കാര്‍ സാമ്പത്തികമായി മുന്നേറും. ആഢംബര ജീവിതം നയിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് ഇവര്‍. ജീവിതത്തില്‍ ഉടനീളം ധാരാണം പണം സമ്പാദിക്കാന്‍ കുംഭം രാശിക്കാര്‍ക്ക് സാധിക്കും. കഠിനാധ്വാനികളും ആയിരിക്കും.

2

ബന്ധുജനങ്ങളില്‍ നിന്നും തിരിച്ചും സഹായ സഹകരണങ്ങള്‍ക്ക് മടിയുണ്ടാകില്ല. എല്ലാവരാലും സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന രാശിക്കാരാണ് കുംഭം രാശിക്കാര്‍. ബിസിനസ് രംഗത്ത് വലിയ ലാഭം കൊയ്യാന്‍ സാധിക്കുന്നവരായിരിക്കും ഇവര്‍.

3

വൃശ്ചികം രാശിക്കാരിലും കുബേര ഭഗവാന്റെ അനുഗ്രഹമുണ്ടാകും. കഠിനാധ്വാനികളായ ഇവര്‍ ചെറുപ്പത്തില്‍ തന്നെ സമ്പന്നരാകും. സമൂഹത്തില്‍ പ്രശസ്തിയും ആദരവും ഉണ്ടാകും. കാര്‍ഷിക രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് മികച്ച പേര് സമ്പാദിക്കാന്‍ സാധിക്കും. പുരസ്‌കാരങ്ങള്‍ തേടിയെത്തും. കൃത്യമായ ആസൂത്രണത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ സമ്പത്ത് ഇരട്ടിയാകും.

4

കുടുംബത്തില്‍ ഉള്ളവര്‍ക്ക് ബിസിനസ് ചെയ്യാനായിരിക്കും താല്‍പര്യം. പ്രതിസന്ധികള്‍ക്കിടയിലും ധനം കൈമോശം വരില്ല. ആഗ്രഹിക്കുമ്പോള്‍ തന്നെ പുതിയ വാഹനം വാങ്ങാന്‍ സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന പ്രതീക്ഷിക്കാത്ത വരുമാനം ലഭിക്കും. സഹായമനസ്‌കരായിരിക്കും.

5

കുംഭം രാശിക്കാര്‍ക്കും ജീവിതത്തില്‍ എപ്പോഴും ഉയര്‍ച്ച കൈവരിക്കാം. കുബേരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. വിദ്യാര്‍ത്ഥി കാലം തൊട്ടെ സമ്പാദ്യശീലം ഉള്ളവരായിരിക്കും. ഇത് ഭാവിയിലും ഗുണം ചെയ്യും. ബിസിനസ് രംഗത്ത് തിരിച്ചടി ഉണ്ടായേക്കാമെങ്കിലും സാമ്പത്തിക സ്ഥിതി സ്ഥിരമായി തുടരും. കുംഭം രാശിക്കാര്‍ കഠിനാധ്വാനികള്‍ ആയതിനാല്‍ അതിനുള്ള ഫലം തേടിയെത്തും.

6

കുടുംബത്തില്‍ ഉള്ളവര്‍ക്ക് കുംഭം രാശിക്കാരുടെ ഗുണം കൈവരും. ആഗ്രഹിച്ച കാര്യങ്ങള്‍ സഫലീകരിക്കാന്‍ ചെറിയ തടസം വന്നാലും വൈകാതെ പൂര്‍ത്തീകരിക്കാന്‍ കഴിയും. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിയുന്നവരായതിനാല്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങളിലും മധ്യസ്ഥത വഹിക്കേണ്ടി വന്നേക്കാം. അതിനാല്‍ സമൂഹത്തില്‍ എപ്പോഴും ആദരവ് ഉണ്ടായിരിക്കും

7

കര്‍ക്കിടകം രാശിക്കാരും ഭാഗ്യം കടാക്ഷിക്കുന്ന രാശിക്കാരാണ്. പൊതുവെ സത്യസന്ധരായ ഇവര്‍ കഠിനാധ്വാനികളും സഹായമനസ്‌കരും ആയിരിക്കും. കുബേര ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും എന്നതിനാല്‍ സമ്പത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് മറ്റ് ആശങ്കകളൊന്നും ഉണ്ടാകേണ്ടതില്ല. കുടുംബത്തിലാകെ ഈ ഐശ്വര്യം ഉണ്ടാകും. കലാ കായിക മേഖലയില്‍ ഇവര്‍ക്ക് തിളങ്ങാനാകും.

8

ഏത് ജോലി ചെയ്താലും തികഞ്ഞ അര്‍പ്പണബോധത്തോടെ ആണ് ചെയ്യുക എന്നതിനാല്‍ ഫലം സുനിശ്ചിതമായിരിക്കും. സമമൂഹത്തില്‍ നിന്ന് എപ്പോഴും ആദരവും സ്‌നേഹവും ലഭിക്കും. ചെറിയ തിരിച്ചടികള്‍ സ്വാഭാവികമാണെങ്കിലും ജീവിതത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ നഷ്ടമാകില്ല. ആഗ്രഹപ്രകാരമുള്ള ഭവനത്തില്‍ സന്തോഷത്തോടെ താമസിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് ഇവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+