Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തുകാത്തിരുന്ന രാജയോഗം വന്നെത്തി.... കുന്നോളം ധനം കൈയിലേക്ക്! 2026 ഇവരുടെ വര്‍ഷം

ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, രാശിക്കൂറ്, നക്ഷത്രങ്ങള്‍ എന്നിവ വലിയ പ്രാാധാന്യമര്‍ഹിക്കുന്നു. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

astrology

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഈ സ്ഥാന ചലനത്തിന് ജ്യോതിഷത്തില്‍ നല്‍കിയിരിക്കുന്ന പേര്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും.

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനിയും ശുക്രനും. നീതിയുടേയും കര്‍മ്മത്തിന്റേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്.

അസുര ഗുരുവായ ശുക്രനാകട്ടെ ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും കാരകനാണ്. ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ജീവിതത്തില്‍ സര്‍വൈശ്വര്യങ്ങളും വന്ന് ചേരും എന്നാണ് വിശ്വാസം. വ്യക്തികളുടെ ജീവിതത്തില്‍ നല്ല കാലം വരുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്നത് ഇക്കാരണത്താലാണ്. 2026 ല്‍ ശനിയും ശുക്രനും ചേര്‍ന്ന അപൂര്‍വമായ ഒരു രാജയോഗം സൃഷ്ടിക്കും.

ലാഭദൃഷ്ടിയോഗം എന്നാണ് ഈ രാജയോഗത്തിന്റെ പേര്. 2026 ജനുവരി 15ന് ആണ് ലാഭദൃഷ്ടിയോഗം രൂപം കൊള്ളുന്നത്. ഇത് എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്നും എന്തെല്ലാം നേട്ടങ്ങളാണ് അവര്‍ക്ക് ലഭിക്കുക എന്നും നോക്കാം.

ഇടവം

ശനി-ശുക്ര സംയോഗം വഴി രൂപീകരിക്കപ്പെടുന്ന ലാഭദൃഷ്ടിയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. അപ്രതീക്ഷിതമായി വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തില്‍ അംഗീകാരവും ആദരവും ഉണ്ടാകും.

മകരം

മകരം രാശിക്കാര്‍ക്ക് ശനി-ശുക്ര സംയോഗം വഴി രൂപീകരിക്കപ്പെടുന്ന ലാഭദൃഷ്ടിയോഗം ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അനുകൂല സമയം.

ചിങ്ങം

ശനി-ശുക്ര സംയോഗം വഴി രൂപീകരിക്കപ്പെടുന്ന ലാഭദൃഷ്ടിയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലി സംബന്ധമായ ആവശ്യത്തിനോ ഉപരിപഠനാര്‍ത്ഥമോ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാനാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+