കുന്നോളം പൊന്നും പണവും കൈകളിലേക്ക്; ജൂലൈ 19 മുതല്‍ ഇവര്‍ക്ക് സൗഭാഗ്യപ്പെരുമഴ

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ സംക്രമണം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഗ്രഹങ്ങളുടെ ഇത്തരം രാശി മാറ്റം എല്ലാ വ്യക്തികളേയും ബാധിക്കാറുണ്ട്.

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Labh Drishti Yog

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാന്നാണ് ചൊവ്വയും ശനിയും. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്. ശനിയാകട്ടെ കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനാണ്. ഈ രണ്ട് ഗ്രഹങ്ങളും വ്യക്തികളുടെ ജാതകത്തില്‍ ശുഭ സ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് വലിയ നേട്ടങ്ങള്‍ വന്ന് ചേരും. എന്നാല്‍ അശുഭ സ്ഥാനത്താണെങ്കില്‍ ജീവിതത്തില്‍ എല്ലാ പ്രതിസന്ധികളും നേരിടേണ്ടിയും വരും.

ജൂലൈ 19-ന് രാത്രി ഏകദേശം 11:30-ന് ചൊവ്വയ്ക്കും ശനിക്കും ഇടയില്‍ ലാഭ ദൃഷ്ടി യോഗം രൂപപ്പെടും. ജ്യോതിഷത്തില്‍ ഏറെ സവിശേഷമായി കണക്കാക്കുന്ന യോഗങ്ങളില്‍ ഒന്നാണ് ഇത്. ഇത് എല്ലാ രാശിക്കാരിലും വലിയ സ്വാധാീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് മാത്രം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതിലൂടെ ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം...

മേടം

മേടം രാശിക്കാര്‍ക്ക് ചൊവ്വയ്ക്കും ശനിക്കും ഇടയില്‍ രൂപപ്പെടുന്ന ലാഭ ദൃഷ്ടി യോഗം ഏറെ അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടമുണ്ടാകാന്‍ ഇത് കാരണമാകും. ബിസിനസ് വിപുലീരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടമാണ് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത്.

ഇടവം

ചൊവ്വയ്ക്കും ശനിക്കും ഇടയില്‍ രൂപപ്പെടുന്ന ലാഭ ദൃഷ്ടി യോഗം ഇടവം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതുവഴി നിങ്ങള്‍ക്ക് സാമ്പത്തികമായി വലിയ ഉയര്‍ച്ച നേടാനാകും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. വിവാഹം കഴിഞ്ഞ് ഏറെ നാളായി കുട്ടികളില്ലാതിരുന്നവര്‍ക്ക് സന്താന ഭാഗ്യം കൈവരും. കുടുംബാംഗങ്ങള്‍ക്കിടയിലെ ഐക്യം സുദൃഢം തുടരും.

മകരം

മകരം രാശിക്കാര്‍ക്ക് ചൊവ്വയ്ക്കും ശനിക്കും ഇടയില്‍ രൂപപ്പെടുന്ന ലാഭ ദൃഷ്ടി യോഗം ശുഭകരമായിരിക്കും. വിദേശത്ത് ജോലി തേടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ഏറെ നാളായി മുടങ്ങി കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ വന്നെത്തും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഈ സമയം അനുകൂലമായി കണക്കാക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+