Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയവിജയം, ഉദ്ദിഷ്ടകാര്യലബ്ധി, ധനനേട്ടം; ഈ രാശിക്കാര്‍ക്ക് ഇനി രാജയോഗത്തിന്റെ നാളുകള്‍

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Labh Drishti Yoga 2026

എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശിയിലേക്ക് മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത് ഈ പ്രക്രിയയെ ആണ്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ഗ്രഹങ്ങളുടെ രാശി മാറ്റം പോലെ തന്നെ ഏറെ പ്രധാനമാണ് ഗ്രഹങ്ങള്‍ പരസ്പരം വ്യത്യസ്ത രാശിയില്‍ നിന്ന് ഒരേ കോണില്‍ എത്തുന്നതും. ഒന്നിലധികം ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ ഒന്നിച്ചെത്തുന്നത് രാജയോഗങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അതുപോലെ ഗ്രഹങ്ങള്‍ പരസ്പരം വ്യത്യസ്ത രാശിയില്‍ നിന്ന് ഒരേ കോണില്‍ എത്തുമ്പോഴും രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടും. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനിയും ബുധനും.

കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനി അറിയപ്പെടുന്നത്. ബുദ്ധിയുടേയും അറിവിന്റേയും പ്രതീകമായ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. ഈ രണ്ട് ഗ്രഹങ്ങളും ജനുവരി 15 ന് പരസ്പരം 60 ഡിഗ്രിയില്‍ എത്തിയിരുന്നു. 10 വര്‍ഷത്തിന് ശേഷമാണ് ശനിയും ബുധനും പരസ്പരം 60 ഡിഗ്രിയില്‍ എത്തുന്നത്. ഇതോടെ ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗങ്ങളിലൊന്നായ ലാഭ ദൃഷ്ടി യോഗം രൂപപ്പെട്ടിരിക്കുകയാണ്.

ശനിയുടേയോ ബുധന്റേയോ സഞ്ചാര ദിശയില്‍ മാറ്റം വരുന്നത് വരെ ഈ രാജയോഗം തുടരും. ഇത് എല്ലാ രാശിക്കാരേയും പ്രപഞ്ചത്തിലാകേയും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ആ ഭാഗ്യ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം...

ധനു

ശനിയും ബുധനും പരസ്പരം 60 ഡിഗ്രിയില്‍ എത്തുന്നത് വഴി രൂപീകരിക്കുന്ന ലാഭ ദൃഷ്ടി യോഗം ധനു രാശിക്കാര്‍ക്ക് ഗുണകരമാകും. വരുമാനത്തില്‍ വലിയ വര്‍ധനവ് പ്രതീക്ഷിക്കാം. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവും ഉറപ്പാണ്. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം ലഭിക്കും.

കുംഭം

കുംഭം രാശിക്കാര്‍ക്ക് ശനിയും ബുധനും പരസ്പരം 60 ഡിഗ്രിയില്‍ എത്തുന്നത് വഴി രൂപീകരിക്കുന്ന ലാഭ ദൃഷ്ടി യോഗം അനുകൂലമായിരിക്കും. കരിയറില്‍ മികച്ച അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാനാകും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹവ ജീവിതത്തിലേക്ക് വഴി മാറും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു വാഹനമോ വസ്തുവോ വാങ്ങുന്നതും പരിഗണിക്കാം. ജോലിയിലും ബിസിനസിലും നല്ല പുരോഗതി കാണാന്‍ കഴിയും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+