ലക്ഷ്മീദേവി അറിഞ്ഞ് അനുഗ്രഹിച്ച രാശിക്കാര്‍... 2026 ല്‍ വെച്ചടി കയറ്റം, നിങ്ങളുമുണ്ടോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. പ്രപഞ്ചത്തിലെ ഏതൊരു വസ്തുവും ജ്യോതിശാസ്ത്രപരമായ സവിശേഷതകളോടെയാണ് രൂപം കൊള്ളുന്നത് എന്നാണ് വിശ്വാസം. ഏതൊരു മനുഷ്യന്റെയും ജന്മത്തിന് പിന്നില്‍ ജ്യോതിഷപരമായ ചില പ്രാധാന്യമുണ്ട്. വ്യക്തികളുടെ ജാതകം വഴിയാണ് ഇത് നിര്‍ണയിക്കപ്പെടുന്നത്.
ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ജ്യോതിഷത്തില്‍ ജാതകം എഴുതപ്പെടുന്നത്. ഒമ്പത് ഗ്രഹങ്ങള്‍, 12 രാശികള്‍, 27 നക്ഷത്രങ്ങള്‍ എന്നിവയാണ് ജ്യോതിഷത്തിന്റെ അടിസ്ഥാനം. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള മാറ്റത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. സംക്രമണം എന്നാണ് ഇതിനെ പറയുന്നത്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തെ പലതരത്തിലായിരിക്കും ബാധിക്കുന്നത്.
ചില രാശിക്കാര്‍ക്ക് ഇത് അനുകൂല ഫലം നല്‍കുമ്പോള്‍ മറ്റ് ചിലര്‍ക്ക് വിപരീതമായ ഫലം സമ്മാനിക്കും. ഹൈന്ദവ വിശ്വാസം അനുസരിച്ച് ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും സമൃദ്ധിയുടേയും ദേവിയാണ് ലക്ഷ്മീദേവി. 2026 ല്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ചില രാശിക്കാര്‍ക്ക് വാരിക്കോരി ലഭിക്കും. ഏതെല്ലാം രാശിക്കാരെയാണ് ലക്ഷ്മീദേവി അനുഗ്രഹിക്കുന്നതെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ആവോളം ലഭിക്കും. അതിനാല്‍ തന്നെ അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി വരും വര്‍ഷം ശക്തമാകും. മുന്‍ കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ ലാഭം ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം.
ചിങ്ങം
ലക്ഷ്മി ദേവിയുടെ അനുഗ്രഹം ചിങ്ങം രാശിക്കാര്‍ക്കും ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. പുതിയ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനും ഉചിതമായ കാലയളവാണ്. വലിയ നിക്ഷേപങ്ങള്‍ ആരംഭിക്കാന്‍ അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത മത്സര പരീക്ഷകളില്‍ സ്‌കോളര്‍ഷിപ്പോടെ വിജയിക്കാനാകും. നവദമ്പതികള്‍ക്ക് സന്തോഷകരമായ ജീവിതം നയിക്കാനാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ആവോളം ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. കാരണം ഇവര്‍ക്ക് ഭാഗ്യദേവതയുടെ അനുഗ്രഹം നിരന്തരം ലഭിക്കും. ചിലവുകള്‍ നിയന്ത്രിക്കാനാകും. ഏറെ നാളായി മുടക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും. കുടുംബത്തിനുണ്ടാകുന്ന സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും.
മീനം
ലക്ഷ്മി ദേവിയുടെ അനുഗ്രഹം മീനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. പുതിയ വീട്, വാഹനം, വസ്തു എന്നിവ സ്വന്തമാക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും.












Click it and Unblock the Notifications