Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒക്ടോബറില്‍ ധനനേട്ടങ്ങളുടെ പെരുമഴയുണ്ടാവും, കുബേരനെ പോലെ ജീവിക്കാം; ഈ രാശിക്കാരുടെ പണപ്പെട്ടി നിറയും

ജ്യോതിഷപ്രകാരം രാശിമാറ്റങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കുന്ന കാര്യമാണ്. സെപ്റ്റംബര്‍ മാസത്തില്‍ അത്തരത്തില്‍ ചില നിര്‍ണായക രാശിമാറ്റങ്ങള്‍ നടക്കാനുണ്ട്. എല്ലാ ഗ്രഹവും നിശ്ചിത സമയം കഴിയുമ്പോള്‍ രാശിമാറാറുണ്ട്. ഒക്ടോബറില്‍ തുലാം രാശിയില്‍ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടാന്‍ പോവുകയാണ്.

ബുധന്റെയും ശുക്രന്റെയും കൂടിച്ചേരലിലൂടെയാണ് ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നത്. ഒരു വര്‍ഷത്തിന് ശേഷമാണ് തുലാം രാശിയില്‍ ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. ഇതേ തുടര്‍ന്ന് ചില രാശിക്കാര്‍ക്ക് വമ്പന്‍ നേട്ടങ്ങള്‍ ലഭിക്കും. തീര്‍ത്തും അപ്രതീക്ഷിതമായി ഇവരുടെ ജീവിതം സ്വര്‍ഗ തുല്യമാവും. ആ നേട്ടങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്ക് ലഭിക്കുമെന്ന് നോക്കാം.

astrology-today

തുലാം: ലക്ഷ്മി നാരായണ യോഗത്തെ തുടര്‍ന്ന് ഈ രാശിക്കാരുടെ ജീവിതം ആഡംബര പൂര്‍ണമാകും. അത്ഭുതകരമായ പല നേട്ടങ്ങളും ഇവര്‍ക്ക് ലഭിക്കും. ജീവിതം സ്വര്‍ഗതുല്യമാകുന്നത് അനുഭവിച്ചറിയാന്‍ തുലാം രാശിക്കാര്‍ക്ക് സാധിക്കും. ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ലക്ഷ്മി നാരായണ യോഗം രൂപപ്പെടുക. അതിനാല്‍ എല്ലാ മേഖലയിലും മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. വ്യക്തിത്വത്തില്‍ വലിയ മാറ്റങ്ങളുണ്ടാവും.

വിവാഹിതരാണെങ്കില്‍ ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ അതിന്റെ ഫലം ജോലി സ്ഥലത്ത് നിന്ന് ലഭിക്കും. നിരവധി ധനനേട്ടങ്ങള്‍ ജീവിതത്തില്‍ സ്വന്തമാക്കാനാവും. എല്ലാ സാമ്പത്തിക പ്രതിസന്ധികളും അവസാനിക്കും.

മകരം: ലക്ഷ്മി നാരായണ യോഗത്തെ തുടര്‍ന്ന് ഈ രാശിക്കാര്‍ക്ക് സര്‍വൈശ്വര്യങ്ങളും ലഭിക്കും. ഏറ്റവും അനുകൂലമായ സമയമായിരിക്കും മകരം രാശിക്കാര്‍ക്ക് ലഭിക്കുക. എന്തുകാര്യം ചെയ്താലും അത് ശുഭകരമായ കാര്യമായി മാറും. മകരം രാശിയുടെ കര്‍മ ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിലൂടെ സാമ്പത്തികമായി നിങ്ങളുടെ ജീവിതം ഉയരങ്ങളിലെത്തും.

ജോലിയിലും ബിസിനസിലും വലിയ പുരോഗതിയുണ്ടാവും. ബിസിനസില്‍ വലിയ ലാഭം സ്വന്തമാക്കാനാവും. നിക്ഷേപങ്ങളും അതുപോലെ ധനനേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ പ്രതീക്ഷിച്ചത് പോലെ മകരം രാശിക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ശമ്പള വര്‍ധനവും അതോടൊപ്പം ലഭിക്കും. പുതിയ ജോലി ഓഫറുകളും ലഭിക്കും.

കുംഭം: ഈ രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ രാജയോഗം ആഡംബര ജീവിതം സമ്മാനിക്കും. എന്തുകാര്യത്തിലും ഭാഗ്യത്തിന്റെ അകമ്പടി കുംഭം രാശിക്കാര്‍ക്ക് അനുഭവപ്പെടും. അതിനാല്‍ എന്തുകാര്യം ചെയ്താലും അത് വലിയ നേട്ടമായി മാറും. കുംഭം രാശിയുടെ സംക്രമ ജാതകത്തിന്റെ ഒന്‍പതം ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്.

ഏറെ കാലമായി കാത്തിരിക്കുന്ന കാര്യങ്ങള്‍ നടക്കും. ബിസിനസില്‍ നിന്ന് പ്രതീക്ഷിച്ചതില്‍ ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. പല വിധത്തില്‍ ധനനേട്ടങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരും. തൊഴില്‍ ഇല്ലാത്തവരാണെങ്കില്‍ പുതിയ തൊഴില്‍ ഇക്കാലയളവില്‍ ലഭിക്കും. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ വലിയ അഭിനന്ദനങ്ങള്‍ ലഭിക്കും. സമ്പത്തും പുരോഗതിയുമെല്ലാം തേടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+