Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗം എന്ന് പറഞ്ഞാല്‍ ഇതാണ്.. ജൂണ്‍ 22 മുതല്‍ അളവറ്റ ധനം കൈയിലേക്ക്; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഒരു ലിറ്റര്‍ പെട്രോളിന് ശരിക്കും വില 82 രൂപ മാത്രം! ബാക്കിയെല്ലാം നികുതിയും കമ്മീഷനും!
ഒരു ലിറ്റര്‍ പെട്രോളിന് ശരിക്കും വില 82 രൂപ മാത്രം! ബാക്കിയെല്ലാം നികുതിയും കമ്മീഷനും!

ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. വിവിധ നക്ഷത്രക്കാരേയും ഗ്രഹ സംക്രമണം വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്.

Lakshmi Narayan Yog 2026

ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. മലയാള മാസങ്ങള്‍ക്ക് അനുസൃതമായി 12 രാശികള്‍ ഉണ്ട്. ആകാശഗംഗയില്‍ കോടാനുകോടി നക്ഷത്രങ്ങളുണ്ടെങ്കിലും ജ്യോതിഷത്തില്‍ 27 നക്ഷത്രങ്ങളെയാണ് കണക്കാക്കിയിരിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

'ഇന്ത്യ റഷ്യയുടെ ഏറ്റവും വലിയ പങ്കാളി, പാശ്ചാത്യ ഉപരോധങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു'; പുടിൻ
'ഇന്ത്യ റഷ്യയുടെ ഏറ്റവും വലിയ പങ്കാളി, പാശ്ചാത്യ ഉപരോധങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു'; പുടിൻ

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

ജ്യോതിഷല പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശുക്രനും ബുധനും. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകന്‍ എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നത്. അസുരഗുരു എന്നും വിശേഷിപ്പിക്കാറുണ്ട്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് സര്‍വൈശ്വര്യങ്ങളും ലഭിക്കും എന്നാണ് പറയപ്പെടുന്നത്. നല്ലകാലം വരുമ്പോള്‍ ശുക്രദശ ആരംഭിച്ചു, ശുക്രനുദിച്ചു എന്നൊക്കെ പറയുന്നത് ഇതിനാലാണ്.

ഇന്ന് 4 ജില്ലകളിൽ സ്കൂൾ അവധി, അതിതീവ്രമഴ..ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
ഇന്ന് 4 ജില്ലകളിൽ സ്കൂൾ അവധി, അതിതീവ്രമഴ..ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

മറുവശത്ത് ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. ബുദ്ധിയുടേയും അറിവിന്റേയും ജ്ഞാനത്തിന്റേയും കാരകന്‍ ആണ് ബുധന്‍. ഈ രണ്ട് ഗ്രഹങ്ങളും കര്‍ക്കടകം രാശിയില്‍ സംഗമിക്കാന്‍ പോകുകയാണ്. ശുക്രന്‍ ജൂണ്‍ 8 ന് കര്‍ക്കടകത്തിലേക്ക് സംക്രമിക്കും. തൊട്ടുപിന്നാലെ, ജൂണ്‍ 22 ന് ബുധനും കര്‍ക്കടകത്തിലേക്ക് പ്രവേശിക്കും. ഇത് സവിശേഷമായ ലക്ഷ്മി നാരായണ രാജയോഗത്തിന് കളമൊരുക്കും.

ജ്യോതിഷത്തിലെ ഏറ്റവും വിശേഷമായ രാജയോഗങ്ങളില്‍ ഒന്നാണിത്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയുടേയും ഇഷ്ടദേവനായ മഹാവിഷ്ണുവിന്റേയും അനുഗ്രഹം ആവോളം ലഭിക്കുന്ന രാജയോഗമാണിത്. ലക്ഷ്മി നാരായണ രാജയോഗം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം...

ഇടവം

കര്‍ക്കടകം രാശിയിലെ ശുക്ര-ബുധ സംയോഗം വഴി രൂപപ്പെടുന്ന ലക്ഷ്മി നാരായണ രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങളാണ് ഈ രാശിക്കാര്‍ക്ക് ഇക്കാലത്ത് ലഭിക്കാന്‍ പോകുന്നത്. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഏറെ നാളുകള്‍ക്ക് മുന്‍പ് കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. കുടുംബത്തില്‍ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകും.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് കര്‍ക്കടകം രാശിയിലെ ശുക്ര-ബുധ സംയോഗം വഴി രൂപപ്പെടുന്ന ലക്ഷ്മി നാരായണ രാജയോഗം ഗുണം ചെയ്യും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയിലേക്ക് ഉയരാം. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യം നിങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+