രാജയോഗം തൊട്ടുമുന്നില്‍, സമ്പത്ത് ഇരട്ടിയാവും, പുതിയ വാഹനം വാങ്ങും, ഭാഗ്യം ഈ രാശിക്കാരെ കടാക്ഷിക്കും
ജ്യോതിഷത്തില്‍ രാശിമാറ്റം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ജീവിതത്തില്‍ എപ്പോഴാണ് ഭാഗ്യവും നിര്‍ഭാഗ്യവുമെല്ലാം കടന്നുവരുന്നതെന്ന് പറയാനാവില്ല. ഏപ്രില്‍ മാസം അതുപോലെ നിരവധി രാശിമാറ്റങ്ങള്‍ സംഭവിക്കാനുണ്ട്. രാജയോഗങ്ങള്‍ വരെ അതിലൂടെ കടന്നുവരും. ഏപ്രില്‍ ഒന്‍പതിന് ബുധനും ശുക്രനും രാഹുവും ഉള്ള മീനരാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ മൂന്ന് ഗ്രഹങ്ങള്‍ തമ്മിലുള്ള കൂടിച്ചേരല്‍ ത്രിഗ്രഹിയോഗം സൃഷ്ടിച്ചിരിക്കുകയാണ്.
ഇതോടൊപ്പം ബുധനും ശുക്രനും കൂടിച്ചേര്‍ന്ന് ലക്ഷ്മി നാരായണ രാജയോഗവും രൂപപ്പെട്ടിരിക്കുകയാണ്. ഇത് ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് അതിന്റെ രാശിമാറാറുണ്ട്. അതിലൂടെ ഗ്രഹങ്ങളുടെ കൂടിച്ചേരലും അതുവഴി രാജയോഗവും ഉണ്ടാവാറുണ്ട്. അതേസമയം ഈ രാശിമാറ്റങ്ങള്‍ ആര്‍ക്കൊക്കെ നേട്ടങ്ങളുണ്ടാക്കുമെന്ന് നോക്കാം.

മകരം: ഈ രാശിക്കാര്‍ ഏറ്റവും വലിയ നേട്ടങ്ങളാണ് ലഭിക്കുക. ശുക്ര-ബുധ സംയോനത്തിലൂടെ രൂപപ്പെട്ട ലക്ഷ്മി നാരായണ യോഗം മകര രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഭാഗ്യം എന്ത് കാര്യത്തിലും പൂര്‍ണമായി നിങ്ങളെ പിന്തുണയ്ക്കുക. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുരക്കം. കരിയറിലും പുരോഗതിയുണ്ടാവും.
ഒരിക്കലും തിരികെ കിട്ടില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും. സര്‍ക്കാര്‍ ജോലിയില്‍ നിന്നോ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നോ ആനുകൂല്യങ്ങള്‍ ലഭിക്കം. സിനിമാ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കും ഒരുപാട് നേട്ടങ്ങള്‍ ലഭിക്കും. സമ്പത്ത് ഇവരെ സംബന്ധിച്ച് ധാരാളമായും ലഭിക്കും.
മീനം: ലക്ഷ്മി നാരായണ രാജയോഗത്തിന്റെ രൂപീകരണം ഈ രാശിക്കാര്‍ക്ക് കൈനിറയെ സമ്പത്ത് സമ്മാനിക്കും. ബിസിനസില്‍ വന്‍ പുരോഗതി തന്നെ മീനം രാശിക്കാരെ തേടിയെത്തും. വ്യാപാരികള്‍ക്ക് വലിയ ലാഭവും ലഭിക്കും. സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പളവും വര്‍ധിക്കും. മീനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും.
സമൂഹത്തില്‍ വലിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. കരിയറില്‍ ശുഭവാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. ഏത് കാര്യത്തിലും വിജയം കൈവരിക്കാനാവും. ബിസിനസില്‍ ലാഭം ഇരട്ടിയാവാനുള്ള സാഹചര്യവും ഇവര്‍ക്ക് രാജയോഗത്തെ തുടര്‍ന്നുണ്ടാവും.
ധനു: ലക്ഷ്മി നാരായണ രാജയോഗത്തിന്റെ വരവോടെ ധനു രാശിക്കാരുടെ ജീവിതമൊന്നാകെ മാറി മറിയും. വലിയ നേട്ടങ്ങളളാണ് ഇവര്‍ക്ക് ലഭിക്കുക. ഈരാശിക്കാരുടെ ഭാഗ്യമാണ് തെളിയുക. ജീവിതം കൂടുതല്‍ ആഡംബരമേറിയതാവും, സുഖസൗകര്യങ്ങളെല്ലാം വര്‍ധിക്കും. പുതിയ വാഹനം, വസ്തു, ആഭരണങ്ങള്‍ എന്നിവയെല്ലാം വാങ്ങാനുള്ള യോഗം ഈ രാശിക്കാര്‍ക്കുണ്ടാവും.
ബിസിനസുകാരാണെങ്കില്‍ ഏറ്റവും അനുകൂലമായ സമയം ആയിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഒന്നിന് പുറകേ ഒന്നായി തേടിയെത്തും. ഉദ്യോഗാര്‍ത്ഥികളാണെങ്കില്‍ പ്രമോഷന്‍, ശമ്പള വര്‍ധനവ്, എന്നിവയുടെ ആനുകൂല്യം ലഭിക്കും. കുടുംബത്തില്‍ പരസ്പര സ്‌നേഹം ശക്തമാവും. അതുകൊണ്ട് ഈ രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം നിറഞ്ഞ് നില്‍ക്കും.
കര്‍ക്കടകം: ബുധ-ശുക്ര സംയോഗത്തിലൂടെ വരുന്ന രാജയോഗത്തിലൂടെ കര്‍ക്കടക രാശിക്കാരുടെ സമയം ഏറ്റവും നല്ലതായി മാറും. സാമ്പത്തിക നേട്ടങ്ങള്‍ വലിയ രീതിയില്‍ സ്വന്തമാക്കാനാവും. സമ്പത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാവുക. കുടുംബത്തോടൊപ്പം ഏറ്റവും നല്ല സമയം ചെലവഴിക്കാനാവും.
മനസ്സില്‍ ആഗ്രഹിക്കുന്നതെല്ലാം സഫലമാകും. ബിസിനസില്‍ വന്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. നിങ്ങളുടെ നിക്ഷേപങ്ങള്‍ വലിയ ലാഭം സമ്മാനിക്കും ഈ കാലയളവില്‍. എല്ലാം കൊണ്ടും ഈ രാശിക്കാര്‍ക്ക് സമ്പത്ത് ഉയരാനുള്ള സാധ്യതയാണ് ഉള്ളത്. അപ്രതീക്ഷിത നേട്ടങ്ങള്‍ പല മേഖലയില്‍ നിന്നും ലഭിക്കും.












Click it and Unblock the Notifications