പൊന്നും പണവും കൈയിലേക്ക്.. ആസ്തി ഇരട്ടിക്കും; ഇവരുടെ ശുക്രനുദിച്ചു, ഒപ്പം രാജയോഗവും!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെ ഗ്രഹ സംക്രമണം എന്നാണ് ജ്യോതിശാസ്ത്രത്തില്‍ വിശേഷിപ്പിക്കുന്നത്.
ഗ്രഹ സംക്രമണം പ്രപഞ്ചത്തിലാകെ വലിയ സ്വാധീനം ചെലുത്തും. വ്യക്തികളെ ഇത് വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്കാകട്ടെ ഇത് നേര്‍ വിപരീതമായ ഫലങ്ങളും സമ്മാനിക്കും. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. മലയാള മാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് രാശി കണക്കാക്കുന്നത്.
ആകാശഗംഗയില്‍ കോടാനുകോടി നക്ഷത്രങ്ങളുണ്ടെങ്കിലും ജ്യോതിഷ പ്രകാരം നക്ഷത്രങ്ങള്‍ 27 എണ്ണമാണ് ഉള്ളത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ബുധനും ശുക്രനും. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ബുദ്ധിയുടേയും അറിവിന്റേയും കാരകന്‍ കൂടിയാണ് ബുധന്‍. അസുരഗുരുവായ ശുക്രനാകട്ടെ സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകനാണ്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് നല്ലകാലമായിരിക്കും എന്നാണ് വിശ്വാസം.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരുമിച്ച് സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. മാര്‍ച്ച് 26 ന് ശുക്രനും ഏപ്രില്‍ 30 ന് ബുധനും മേടം രാശിയില്‍ പ്രവേശിക്കും. ഇതുവഴി ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ലക്ഷ്മീനാരായണ രാജയോഗം രൂപപ്പെടും. മഹാലക്ഷ്മിയുടേയും മഹാവിഷ്ണുവിന്റേയും അനുഗ്രഹം ഒന്നിച്ച് ലഭിക്കുകയാണ് ഇതുവഴി സാധ്യമാകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ലക്ഷ്മീനാരായണ രാജയോഗം ഗുണപരമാകുന്നത് എന്ന് അറിയാം.
മേടം
മേടം രാശിയിലെ ബുധ-ശുക്ര സംയോഗം വഴി രൂപപ്പെടുന്ന ലക്ഷ്മിനാരാണ യോഗം മേടം രാശിക്കാര്‍ക്ക് അനുഗ്രഹമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് മേടം രാശിയിലെ ബുധ-ശുക്ര സംയോഗം വഴി രൂപപ്പെടുന്ന ലക്ഷ്മിനാരാണ യോഗം അനുകൂലമായിരിക്കും. ഇവര്‍ക്ക് ഇക്കാലയളവില്‍ സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ഉണ്ടാകും. ബിസിനസിലും ലാഭം കൊയ്യാം. ഇതെല്ലാം നിങ്ങളെ സാമ്പത്തികമായി ശക്തരാക്കുകയും ആസ്തിയില്‍ ഇരട്ടി വര്‍ധനവ് ഉണ്ടാകാന്‍ സഹായിക്കുകയും ചെയ്യും.
മിഥുനം
മേടം രാശിയിലെ ബുധ-ശുക്ര സംയോഗം വഴി രൂപപ്പെടുന്ന ലക്ഷ്മിനാരാണ യോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. പുതിയ വീട്ടിലേക്ക് താമസം മാറും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളുടെ കൈയിലെത്തും. ജീവിതത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാക്കും. ദീര്‍ഘകാലത്തെ കടങ്ങള്‍ തീര്‍ക്കാനാകും. വിദേശത്ത് നിന്ന് പുതിയ തൊഴിലവസരങ്ങള്‍ തേടിയെത്തും.












Click it and Unblock the Notifications