പൊന്നും പണവും വന്ന് മൂടും... ആസ്തി ഇരട്ടിക്കും, ഇതാണ് രാജയോഗം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷങ്ങളായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള രണ്ട് ഗ്രഹങ്ങളാണ് ശുക്രനും ബുധനും. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍. ബുധനാകട്ടെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് അറിയപ്പെടുന്നത്. ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയില്‍ കൂടിച്ചേരുന്നത് ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കും. ജ്യോതിഷത്തിലെ അപൂര്‍വമായ രാജയോഗമാണിത് എന്നാണ് വിശേഷിപ്പിക്കുന്നത്.

ഏകദേശം ഒരു വര്‍ഷത്തിനു ശേഷമാണ് മീന രാശിയില്‍ രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുന്നത്. ശുക്രന്‍ ജനുവരി 28 ന് മീന രാശിയില്‍ പ്രവേശിക്കും. ഫെബ്രുവരി 27 നാണ് ബുധന്‍ മീന രാശിയില്‍ സംക്രമിക്കുക. മേയ് 7 ന് ബുധന്‍ മേട രാശിയില്‍ പ്രവേശിക്കുന്നത് വരെ ലക്ഷ്മി നാരായണ രാജയോഗം തുടരും. അതായത് 69 ദിവസമാണ് ലക്ഷ്മി നാരായണ യോഗം നീണ്ടുനില്‍ക്കുക.
ലക്ഷ്മി നാരായണ രാജയോഗത്തിന് ജ്യോതിഷത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹമാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. എല്ലാ രാശിക്കാരിലും ലക്ഷ്മി നാരായണ രാജയോഗം സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാര്‍ക്ക് അതുല്യമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മീനം
മീനം രാശിയിലെ ബുധ-ശുക്ര സംഗമത്തിലൂടെ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ഏറെ നാളായി അവിവാഹിതരായി കഴിയുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.
മേടം
മീനം രാശിയിലെ ബുധ-ശുക്ര സംഗമത്തിലൂടെ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കും. പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്ന് പ്രയോജനം ലഭിക്കും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ സഹായകമാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
മിഥുനം
മീനം രാശിയിലെ ബുധ-ശുക്ര സംഗമത്തിലൂടെ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ സ്വപ്‌നം കാണുന്നവര്‍ക്ക് അനുകൂല സമയം. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും.
വൃശ്ചികം
മീനം രാശിയിലെ ബുധ-ശുക്ര സംഗമത്തിലൂടെ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ നിലയില്‍ എത്താന്‍ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും.












Click it and Unblock the Notifications