Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? രാജയോഗം 2 നാള്‍ക്കുള്ളില്‍ എത്തും; സമ്പത്ത് നിറയും; പൊന്നും പണവും വാരിക്കൂട്ടും

ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. അത്തരത്തില്‍ സുപ്രധാനപ്പെട്ട ഒരു രാശിമാറ്റം ഒക്ടോബറില്‍ നടക്കാനിരിക്കുകയാണ്. ഒരാളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാറുണ്ട് ഈ രാശിമാറ്റങ്ങള്‍. ഒക്ടോബര്‍ പത്തിന് തുലാം രാശിയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ് ബുധന്‍. ലക്ഷ്മി നാരായണ യോഗം ദീപാവലിക്ക് മുമ്പ് രൂപപ്പെടും.

ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തില്‍ രാശിമാറാറുണ്ടെന്നാണ് വിശ്വസിക്കുന്നത്. രണ്ടോ അതിലധികമോ ഗ്രഹങ്ങള്‍ ഒരു രാശിയില്‍ പ്രവേശിക്കാറുണ്ട്. അതിലൂടെയാണ് രാജയോഗം അടക്കം രൂപപ്പെടുക. ബുധനും ശുക്രനും തുലാം രാശിയില്‍ ഒരുമിച്ച് സംക്രമിക്കുന്നതിലൂടെയാണ് ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുന്നത്. അതിലൂടെ ഏതെല്ലാം രാശിക്കാര്‍ക്ക് നേട്ടമുണ്ടാവുമെന്ന് നോക്കാം.

astrology-today

തുലാം: ലക്ഷ്മി നാരായണ രാജയോഗത്തെ തുടര്‍ന്ന് തുലാം രാശിക്കാരുടെ ജീവിതത്തില്‍ വന്‍ വിജയങ്ങള്‍ നേടാനാവും. വലിയ അനുഗ്രഹമായിരിക്കും ഈ രാജയോഗം. സാമ്പത്തികമായിട്ടുള്ള എല്ലാ പ്രതിസന്ധികളും മാറിക്കിട്ടും. എല്ലാ മേഖലയിലും ഇവര്‍ക്ക് വിജയം കൈവരിക്കാനാവും. ധാരാളം ധനനേട്ടങ്ങള്‍ ലഭിക്കും.

ഉദ്യോഗാര്‍ഥികള്‍ക്ക് പ്രമോഷനും ലഭിക്കും. അതുപോലെ ശമ്പളവര്‍ധനവും തേടിയെത്തും. കരിയറിലും നേട്ടങ്ങള്‍ കൈവരിക്കാനാവും. വിവാഹ ജീവിതത്തില്‍ സന്തോഷം നിറഞ്ഞുനില്‍ക്കും. ചെയ്യുന്ന എല്ലാ ജോലിയിലും നേട്ടങ്ങള്‍ ലഭിക്കും. കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും.

മകരം: ലക്ഷ്മി നാരായണ യോഗത്തെ തുടര്‍ന്ന് മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വെച്ചടി കയറ്റമുണ്ടാവും. ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം സ്വന്തമാക്കാനാവും. പുതിയ ബിസിനസുകളും ആരംഭിക്കാന്‍ സാധിക്കും. കരിയറിലും വലിയ പുരോഗതിയുണ്ടാവും. പുതിയ ബിസിനസ് ഇടപാടിലൂടെ ധനനേട്ടങ്ങള്‍ ഒരുപാട് ലഭിക്കും.

ജോലി സ്ഥലത്ത് പുതിയ ചുമതലകള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതിയും ശക്തമാകും. സര്‍വൈശ്വര്യങ്ങളും ഇവര്‍ക്ക് ലഭിക്കും. പങ്കാളിയോടൊപ്പം ഒരു യാത്ര പോകാനും യോഗമുണ്ടാവും. നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തിക ലാഭം സ്വന്തമാക്കാനാവും.

ചിങ്ങം: രാജയോഗത്താല്‍ ചിങ്ങം രാശിക്കാരുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും മാറിക്കിട്ടും. ജോലിയില്‍ മികവ് കാണിക്കാനാവും. നിങ്ങളുടെ ജോലിക്ക് അഭിനന്ദനം ലഭിക്കും. സാമ്പത്തികമായുള്ള പ്രതിസന്ധികളെല്ലാം മാറിക്കിട്ടും. വലിയ അളവില്‍ സമ്പത്ത് ലഭിക്കും. മുടങ്ങികിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കാനാവും.

ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് സമയം അനൂകൂലമായിരിക്കും. എല്ലാ മേഖലയിലും വിജയങ്ങള്‍ സ്വന്തമാക്കാനാവും. വിദേശത്ത് ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. ആരോഗ്യ സ്ഥിതിയും മെച്ചപ്പെടും. സസുവര്‍ണകാലം തന്നെ ഇവര്‍ക്ക് ലഭിക്കും.

മേടം: ലക്ഷ്മി നാരായണ രാജയോഗം മേടം രാശിക്കാരുടെ ജീവിതം രാജകീയമാക്കും. ആഗ്രഹിച്ചതെന്തും ഇവര്‍ക്ക് നേടാനാവും. ആഗ്രഹിച്ചത് പോലെ ജോലിയില്‍ പ്രമോഷന്‍ സ്വന്തമാക്കാനാവും. പുതിയ ഉത്തരവാദിങ്ങളും ശമ്പള വര്‍ധനവും ലഭിക്കും.

തൊഴില്‍ മേഖലയിലും ഇവര്‍ക്ക് നേട്ടങ്ങളുണ്ടാവും. ഏത് ജോലിയും സമയത്ത് പൂര്‍ത്തിയാക്കാനാവും. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും മാറിക്കിട്ടും. അവിവാഹിതരാണെങ്കില്‍ വിവാഹാലോചനകള്‍ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.

ഇടവം: രാജയോഗത്തെ തുടര്‍ന്ന് ഇടവം രാശിക്കാരുടെ ജീവിതം ഐശ്വര്യപൂര്‍ണമാകും. ഈ രാശിയുടെ ആറാം ഭാവത്തിലാണ് ശുക്ര-ബുധ സംയോഗം നടക്കാന്‍ പോകുന്നത്. എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ അതിലൂടെ സാധിക്കും. സാമ്പത്തിക നേട്ടങ്ങളും ധാരാളം ലഭിക്കും. ജോലിയിലും നേട്ടങ്ങളുണ്ടാവും.

പുതിയ തൊഴില്‍ അവസരങ്ങള്‍ തേടിയെത്തും. ബിസിനസിലും ധാരാളം ലാഭം സ്വന്തമാക്കാനാവും. സാമ്പത്തിക സ്ഥിതി ശക്തമാക്കും. ആഗ്രഹിച്ചതെന്തും നേടാനും സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+