ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
ജ്യോതിഷത്തില്‍ രാശിമാറ്റത്തില്‍ എറെ പ്രാധാന്യമുണ്ട്. നമ്മുടെ തലവര മൊത്തത്തില്‍ മാറ്റാന്‍ രാശിമാറ്റങ്ങള്‍ക്ക് സാധിക്കും. ഇപ്പോള്‍ ബുധന്‍ വക്ര ഭാവത്തില്‍ മീനരാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. മീനം രാശിയില്‍ ശുക്രനും സൂര്യനും സഞ്ചരിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് മീനം രാശിയില്‍ ബുധന്‍, ശുക്രന്‍, എന്നിവ ചേര്‍ന്നാല്‍ ലക്ഷ്മി നാരായണ രാജയോഗവും അതുപോലെ ബുധാദിത്യ രാജയോഗവും രൂപപ്പെടും.
50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരേസമയം രണ്ട് രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഡബിള്‍ രാജയോഗങ്ങളുടെ സ്വാധീനത്താല്‍ ചില പ്രത്യേ രാശിക്കാരുടെ ജീവിതത്തില്‍ സമ്പത്ത് കുമിഞ്ഞ് കൂടും. അത്തരത്തില്‍ നേട്ടങ്ങളുണ്ടാവുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: ബുധാദിത്യ, ലക്ഷ്മി നാരായണ യോഗങ്ങള്‍ മേടം രാശിക്കാരുടെ ജീവിതം അടിപൊളിയാക്കും. വളരെധികം ഗുണങ്ങള്‍ ഇതിലൂടെ ലഭിക്കും. കൈനിറയെ സമ്പത്ത് നേടാനുള്ള അവസരം കൂടിയാണ് ഇവര്‍ക്ക് ലഭിക്കും. തൊഴിലുള്ളവരാണെങ്കില്‍ വലിയ ഉയര്‍ച്ച തന്നെ ഈ മേഖലയില്‍ കൈവരിക്കാനാവും.
സ്ഥാനക്കയറ്റം അടക്കമുള്ള അംഗീകാരങ്ങള്‍ ലഭിക്കും. പുതിയ സംരംഭം തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. വിവാഹ ജീവിതത്തെ കുറിച്ച് ആലോചിക്കാനും തീരുമാനങ്ങളെടുക്കാനും ഈ സമയം ഉചിതമാണ്. ഈ സമയം പുതിയ വാഹനം വാങ്ങാനും സാധിക്കും. ഐശ്വര്യവും ഭാഗ്യവുമെല്ലാം ഇവരുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കും.
ഇടവം: ഈ രാശിക്കാര്‍ക്ക് ഏറ്റവും നല്ല കാലമാണ് വരാന്‍ പോകുന്നത്. ഡബിള്‍ രാജയോഗം ഇവരുടെ ജീവിതത്തില്‍ ഐശ്വര്യവും ഭാഗ്യവും നിറയ്ക്കും. ഈ കാലയളവില്‍ വരുമാനത്തില്‍ വന്‍ തോതില്‍ വര്‍ധനവുണ്ടാക്കും. പുതിയ വഴികള്‍ വരുമാനം കണ്ടെത്തുന്ന കാര്യത്തില്‍ നിങ്ങളുടെ മുന്നിലേക്ക് എത്തും.
പഴയ നിക്ഷേപങ്ങളില്‍ നിന്ന് വിചാരിച്ചതിലും വലിയ നേട്ടങ്ങള്‍ തേടിയെത്തും. വിദേശത്ത് നിന്ന് വലിയ സഹായങ്ങള്‍ ലഭ്യമാവും. വിദ്യാര്‍ത്ഥികള്‍ക്കും ഇത് ഏറ്റവും നല്ല കാലമായിരിക്കും. ഇറക്കുമതി-കയറ്റുമതി ബിസിനസ് ചെയ്യുന്നവര്‍ക്ക് വലിയ ലാഭം ഇതിലൂടെ ലഭിക്കും. ഇടവം രാശിക്കാര്‍ക്ക് എല്ലാ മേഖലയില്‍ നിന്നും പുരോഗതി കൈവരിക്കാനുള്ള അവസരവും ഈ കാലയളവില്‍ ഉണ്ടാവും.
ചിങ്ങം: ലക്ഷ്മി നാരായണ രാജയോഗവും ബുധാദിത്യ രാജയോഗവും ചിങ്ങം രാശിക്കാര്‍ക്ക് ഏറ്റവും ഗുണകരമായ ഫലങ്ങള്‍ സമ്മാനിക്കും. പുതിയ വാഹനമോ വസ്തുവോ ചിങ്ങം രാശിക്കാര്‍ക്ക് വാങ്ങാനുള്ള അവസരമുണ്ടാവും. പുതിയ ബിസിനസ് ആരംഭിക്കാനും ഇതിലൂടെ സാധിക്കും. പുതിയ ബിസിനസിലൂടെ വലിയ ലാഭവും അതിലേറെ സമ്പത്തും നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
ഭാഗ്യം ഈ രാശിക്കാരില്‍ നിറഞ്ഞ് നില്‍ക്കും. അതുകൊണ്ട് ഡബിള്‍ രാജയോഗം വിചാരിച്ചതിലും വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. യാത്രകളിലൂടെ നല്ല ഫലങ്ങളും ഇവര്‍ക്ക് ലഭിക്കും. സമ്പത്തും ഐശ്വര്യവും ചേര്‍ന്നുള്ള രാജകീയ ജീവിതമാണ് ചിങ്ങം രാശിക്കാരെ കാത്തിരിക്കുന്നത്. അത് ജീവിതം സ്വര്‍ഗതുല്യമാക്കും.












Click it and Unblock the Notifications