Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗം എന്നാല്‍ ഇതാണ്... മേയ് 29 മുതല്‍ ആഡംബരജീവിതം; ഈ രാശിക്കാരാണോ?

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം അടിസ്ഥാനമാക്കി മനുഷ്യജീവിതത്തിലെ സംഭവങ്ങള്‍ പ്രവചിക്കുന്ന പുരാതന ഭാരതീയ ശാസ്ത്രമാണ് ജ്യോതിഷം. ജാതകം, ദശാഫലം, വാസ്തു, രത്‌നശാസ്ത്രം, ദേവപ്രശ്‌നം എന്നിവയാണ് കേരളീയ ജ്യോതിഷത്തിലെ പ്രധാന ശാഖകള്‍.

ഏതൈാരു വ്യക്തിയുടേയും ജനന സമയം, ഗ്രഹനില, ജന്മനക്ഷത്രം, രാശിക്കൂറ് എന്നിവ അടിസ്ഥാനമാക്കി ജാതകം എഴുതാറുണ്ട്. ഈ ജാതകം അനുസരിച്ച് വ്യക്തികളുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ഗണിച്ച് കണ്ടെത്താനാകും. അതിനാല്‍ തന്നെ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.

Lakshmi Narayana Yoga 2026

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രവര്‍ത്തനത്തെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശുക്രനും ബുധനും.

സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പ്രതീകമായ ശുക്രനെ അസുരഗുരു എന്ന് കൂടി വിശേഷിപ്പിക്കാറുണ്ട്. ബുദ്ധിയുടേയും അറിവിന്റേയും കാരകനായ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് വിളിക്കുന്നത്. പഞ്ചാംഗം അനുസരിച്ച് മെയ് 14 ന് ശുക്രന്‍ മിഥുനത്തില്‍ പ്രവേശിക്കും. മേയ് 29 ന് ബുധനും മിഥുനം രാശിയില്‍ എത്തും. ഇതോടെ മിഥുനത്തില്‍ ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കും.

ബുധനും ശുക്രനും ഒരേ രാശിയില്‍ സംയോജിക്കുമ്പോള്‍ ആണ് ലക്ഷ്മി-നാരായണ രാജയോഗം രൂപം കൊള്ളുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ഈ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം..

മിഥുനം

മിഥുനം രാശിയിലെ ബുധ-ശുക്ര സംയോഗം വഴി രൂപപ്പെടുന്ന ലക്ഷ്മി-നാരായണ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണകരമാകും. ജോലി സംബന്ധമായ തടസങ്ങളെല്ലാം നീങ്ങിക്കിട്ടും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തം നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്രയ്ക്ക് സാധ്യത കാണും. പുതിയ ജോലി തേടുന്നവര്‍ക്കും അനുകൂലമായ സമയം.

തുലാം

തുലാം രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ ബുധ-ശുക്ര സംയോഗം വഴി രൂപപ്പെടുന്ന ലക്ഷ്മി-നാരായണ രാജയോഗം ഗുണം ചെയ്യും. ഈ രാജയോഗം ഈ രാശിക്കാരുടെ ഭാഗ്യ ഭാവത്തില്‍ ആണ് രൂപം കൊള്ളുന്നത്. അതിനാല്‍ ഈ സമയത്ത് ഇവര്‍ക്ക് ഭാഗ്യം അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ കടാക്ഷം കൂടെയുണ്ടാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ബംപര്‍ സമ്മാനം വരെ അടിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക സാഹചര്യങ്ങള്‍ ശക്തിപ്പെടും. നിക്ഷേപങ്ങളില്‍ ലാഭം, സ്വദേശത്തും വിദേശത്തും യാത്ര ചെയ്യാനും യോഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+