ഏകാദശിക്കൊപ്പം ലക്ഷ്മിനാരായണ യോഗവും; ജൂണ്‍ 25 മുതല്‍ ഈ രാശിക്കാരുടെ നല്ലകാലം
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. വ്യക്തികളുടെ ജനനം തൊട്ട് ജീവിതത്തിലെ പല സംഭവങ്ങളും മരണവും ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താനാകും എന്നാണ് പറയപ്പെടുന്നത്. ജനന സമയം, ജന്മനക്ഷത്രം, ഗ്രഹനില, രാശിക്കൂറ് എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന ജാതകം വഴിയാണ് ഇത് സാധ്യമാകുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിങ്ങനെയാണ് നവഗ്രഹങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. രാശികള്‍ 12 എണ്ണമാണ്.

മേടം, മീനം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ നക്ഷത്രങ്ങള്‍ 27 എണ്ണമാണ് ഉള്ളത്.
എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കുമെങ്കിലും വ്യത്യസ്ത തരത്തിലായിരിക്കും ഫലം നല്‍കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.
എന്നാല്‍ മറ്റ് പല രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റത്തിനിടെ ഏകാദശി പോലുള്ള ജ്യോതിഷ സംഭവങ്ങളും അരങ്ങേറാറുണ്ട്. ഹൈന്ദവ വിശ്വാസത്തില്‍ ഇതിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പവിത്രവും കഠിനവുമായ വ്രതാനുഷ്ഠാനങ്ങളില്‍ ഒന്നാണ് ഏകാദശി. വര്‍ഷത്തില്‍ ആകെ 24 ഏകാദശികളുണ്ട്.
അവയില്‍ ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കുന്നത് 'നിര്‍ജല ഏകാദശി'യെയാണ്. ജലപാനം പോലും ചെയ്യാതെ അനുഷ്ഠിക്കുന്ന ഈ വ്രതം ഭക്തര്‍ക്ക് അളവറ്റ പുണ്യവും മോക്ഷവും പ്രദാനം ചെയ്യുന്നു എന്നാണ് വിശ്വാസം. ഈ വര്‍ഷം ജൂണ്‍ 25-നാണ് നിര്‍ജല ഏകാദശി വ്രതം ആചരിക്കുന്നത്. ഇത്തവണത്തെ നിര്‍ജല ഏകാദശിക്കൊപ്പം ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗമായ ലക്ഷ്മി നാരായണ രാജയോഗവും രൂപം കൊള്ളുന്നു.
ബുധനും ശുക്രനും ഒരേ രാശിയില്‍ ഒന്നിച്ചു ചേരുമ്പോഴാണ് ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നത്. കര്‍ക്കിടകം രാശിയിലാണ് ബുധന്റെയും ശുക്രന്റെയും കൂടിച്ചേരല്‍ നടക്കുന്നത്. ബുധന്‍ ബുദ്ധിയെയും അറിവിനേയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹമാണ്. ശുക്രനാകട്ടെ സമ്പത്ത്, ഐശ്വര്യം, സമൃദ്ധി എന്നിവയെ ആണ് പ്രതിനിധീകരിക്കുന്നത്. ഈ രാജയോഗം ഇനി പറയുന്ന രാശിക്കാര്‍ക്ക് ജീവിതത്തില്‍ വന്‍ മാറ്റങ്ങള്‍ സമ്മാനിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് നിര്‍ജല ഏകാദശിയും ലക്ഷ്മി നാരായണ യോഗവും അനുകൂലമായിരിക്കും. ഏറെ നാളായി തടസപ്പെട്ടുകിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. പുതിയ വീട്ടിലേക്ക് അധികം വൈകാതെ താമസം മാറാം. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ പദ്ധതികളില്‍ നിന്ന് വലിയ ലാഭമുണ്ടാക്കാന്‍ സാധിക്കും.
കര്‍ക്കിടകം
നിര്‍ജല ഏകാദശിയും ലക്ഷ്മി നാരായണ യോഗവും കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. പലവഴിക്ക് പണം ലഭിക്കുന്നതിലൂടെ സാമ്പത്തിക പ്രയാസങ്ങളില്‍ നിന്ന് മുക്തി നേടാനാകും. സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള മാന്യതയും പ്രശസ്തിയും വര്‍ധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകുന്നതിനൊപ്പം കുടുംബ ബന്ധങ്ങളില്‍ പുതിയ ഐക്യം ദൃശ്യമാകും.















Click it and Unblock the Notifications