ലക്ഷ്മീനാരായണ യോഗവും രാജവൈഭോഗവും; ഈ രാശിക്കാരില്‍ നിങ്ങളുമുണ്ടോ? കോളടിച്ചല്ലോ
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനങ്ങള്‍ക്കും സഞ്ചാര രേഖയിലെ മാറ്റങ്ങള്‍ക്കും ഗ്രഹങ്ങളുടെ ഉദയാസ്തമയത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഗ്രഹ സംക്രമണം എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്.
ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ.

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
സൗരയുഥത്തില്‍ കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ടെങ്കില്‍ ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങളെയാണ് കണക്കാക്കിയിരിക്കുന്നത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ബുധനും ശുക്രനും. ബുദ്ധി, അറിവ്, ജ്ഞാനം എന്നിവയുടെ കാരകനായി കണക്കാക്കപ്പെടുന്ന ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അസുരഗുരുവായ ശുക്രനാകട്ടെ സമ്പത്ത്, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ കാരകനാണ്. ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും എന്നാണ് വിശ്വാസം.
ജനുവരി 31-ന് ബുധനും ശുക്രനും അവിട്ടം നക്ഷത്രത്തില്‍ എത്തും. അവിട്ടം നക്ഷത്രത്തിലെ ബുധ - ശുക്ര സംയോഗം ലക്ഷ്മീനാരായണ യോഗവും രാജവൈഭോഗവും സൃഷ്ടിക്കപ്പെടും. ഇത് ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെയാണ് ഈ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മേടം
അവിട്ടം നക്ഷത്രത്തിലെ ബുധ - ശുക്ര സംയോഗം വഴി രൂപപ്പെടുന്ന ലക്ഷ്മീനാരായണ യോഗവും രാജവൈഭോഗവും മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉറപ്പിക്കാം. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച ലാഭം തേടിയെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് അവിട്ടം നക്ഷത്രത്തിലെ ബുധ - ശുക്ര സംയോഗം വഴി രൂപപ്പെടുന്ന ലക്ഷ്മീനാരായണ യോഗവും രാജവൈഭോഗവും ഗുണകരമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമമാക്കും. മുന്‍കാല നിക്ഷേപങ്ങളിലൂടെ അപ്രതീക്ഷിത വരുമാനം ലഭിക്കും. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്.
കന്നി
അവിട്ടം നക്ഷത്രത്തിലെ ബുധ - ശുക്ര സംയോഗം വഴി രൂപപ്പെടുന്ന ലക്ഷ്മീനാരായണ യോഗവും രാജവൈഭോഗവും കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ഏറെ നാളത്തെ പ്രണയം ദാമ്പത്യ ജീവിതത്തിലേക്ക് വഴി മാറും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.












Click it and Unblock the Notifications