രാജയോഗം തുടങ്ങി മക്കളെ.. വെറുതെയിരുന്നാലും കൈയില്‍ കാശെത്തും; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയും നക്ഷത്രവും സഞ്ചാര ദിശയും മാറ്റാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. പക്ഷെ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.
ഗ്രഹങ്ങളുടെ രാശി മാറ്റത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള രണ്ട് ഗ്രഹങ്ങളാണ് ശുക്രനും ബുധനും. ബുദ്ധിയുടേയും ജ്ഞാനത്തിന്റേയും പ്രതീകമാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന വിശേഷണവും ബുധനുണ്ട്.

സമൃദ്ധിയുടേയും സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമാണ് ശുക്രന്‍. ബുധനും ശുക്രനും ഏതെങ്കിലും രാശിയില്‍ ഒരുമിച്ചെത്തുമ്പോഴാണ് ലക്ഷ്മീ നാരായണ രാജയോഗം രൂപം കൊള്ളുന്നത്. ഇന്നലെ വൃശ്ചികം രാശിയില്‍ ശുക്രനും ബുധനും സംയോജിച്ചതോടെ ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇതുവഴി ലക്ഷ്മീ ദേവിയുടേയും വിഷ്ണുവിന്റേയും അനുഗ്രഹം വ്യക്തികള്‍ക്ക് ലഭിക്കും.
പന്ത്രണ്ട് രാശിക്കാര്‍ക്കും ലക്ഷ്മീ നാരായണ രാജയോഗത്തിന്റെ സ്വാധീനം പ്രകടമാകും എങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് വഴി നേട്ടം ലഭിക്കുക എന്ന് നോക്കാം.
മേടം
വൃശ്ചികം രാശിയില്‍ ശുക്രനും ബുധനും സംയോജിച്ചതോടെ രൂപപ്പെട്ട ലക്ഷ്മീ നാരായണ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലം സഫലീകരിക്കപ്പെടും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകാന്‍ സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘസമയം ചെലവഴിക്കാന്‍ സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വൃശ്ചികം രാശിയില്‍ ശുക്രനും ബുധനും സംയോജിച്ചതോടെ രൂപപ്പെട്ട ലക്ഷ്മീ നാരായണ രാജയോഗം അനുഗ്രഹമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. കരിയറില്‍ പുരോഗതിയുണ്ടാകും. കോടതി സംബന്ധമായ വിഷയങ്ങളില്‍ വിജയം ഉണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
തുലാം
വൃശ്ചികം രാശിയില്‍ ശുക്രനും ബുധനും സംയോജിച്ചതോടെ രൂപപ്പെട്ട ലക്ഷ്മീ നാരായണ രാജയോഗം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സാമ്പത്തികമായി വലിയ ഉന്നതിയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയൊരു തുക കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാന്‍ ഇടയാക്കും. കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.
ധനു
വൃശ്ചികം രാശിയില്‍ ശുക്രനും ബുധനും സംയോജിച്ചതോടെ രൂപപ്പെട്ട ലക്ഷ്മീ നാരായണ രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. സാമ്പത്തികമായി അഭിവൃദ്ധി നേടാന്‍ ഇതെല്ലാം നിങ്ങളെ സഹായിക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും.
കുംഭം
വൃശ്ചികം രാശിയില്‍ ശുക്രനും ബുധനും സംയോജിച്ചതോടെ രൂപപ്പെട്ട ലക്ഷ്മീ നാരായണ രാജയോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി വീട് എന്ന ആഗ്രഹം സഫലീകരിക്കപ്പെടും. മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കും. കലാപരമായ കഴിവുകളില്‍ ശോഭിക്കും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.












Click it and Unblock the Notifications