Get Updates
Get notified of breaking news, exclusive insights, and must-see stories!

പലവഴിക്ക് പണം കൈയിലെത്തും, പുതിയ വീട്ടിലേക്ക് താമസം മാറും; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. പന്ത്രണ്ട് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ചിലര്‍ക്ക് ഇത് ഗുണകരമാകുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ദോഷകരമായ ഫലമായിരിക്കും സമ്മാനിക്കുക.

ഈ മാസം നിരവധി ഗ്രഹങ്ങളാണ് രാശി മാറുന്നത്. ഇതിന്റെ ഭാഗമായി ചില രാജയോഗങ്ങളും രൂപപ്പെടുന്നുണ്ട്. ഒരു രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരത്തില്‍ ശുക്രനും ബുധനും മകരം രാശിയില്‍ ഒന്നിച്ചതോടെ ലക്ഷ്മീ നാരായണ യോഗം രൂപപ്പെട്ടിരിക്കുകയാണ്. ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട രാജയോഗമാണ് ഇത്.

astrology

ശുക്രന്‍ ഫെബ്രുവരി 12 ന് പുലര്‍ച്ചെ 4:41 ന് ആണ് മകരം രാശിയില്‍ പ്രവേശിച്ചത്. ബുധന്‍ നേരത്തെ മകരം രാശിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതുവഴി രൂപപ്പെട്ട ലക്ഷ്മീ നാരായണ യോഗം ചില രാശിക്കാര്‍ക്ക് സമ്പത്തും സമൃദ്ധിയും നല്‍കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മേടം

മകരം രാശിയിലെ ബുധ-ശുക്ര സംയോഗത്താല്‍ രൂപപ്പെട്ട ലക്ഷ്മീ നാരായണ യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഈ രാശിക്കാര്‍ക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.

മിഥുനം

മകരം രാശിയിലെ ബുധ-ശുക്ര സംയോഗത്താല്‍ രൂപപ്പെട്ട ലക്ഷ്മീ നാരായണ യോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി തടസപ്പെട്ട വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറും. വിദേശത്ത് ജോലി അവസരം ലഭിച്ചേക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

കന്നി

കന്നി രാശിക്കാര്‍ക്ക് മകരം രാശിയിലെ ബുധ-ശുക്ര സംയോഗത്താല്‍ രൂപപ്പെട്ട ലക്ഷ്മീ നാരായണ യോഗം അനുഗ്രഹമായിരിക്കും. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയം. കുടുംബജീവിതം കൂടുതല്‍ മെച്ചപ്പെടും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വരുമാനത്തിനായി മറ്റ് വഴികളും തുറക്കപ്പെടും.

മകരം

മകരം രാശിയിലെ ബുധ-ശുക്ര സംയോഗത്താല്‍ രൂപപ്പെട്ട ലക്ഷ്മീ നാരായണ യോഗം മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. അതിനാല്‍ സാമ്പത്തികമായി ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും. ഭാഗ്യത്തിന്റെ പിന്തുണയും നിങ്ങളെ സഹായിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നല്ല സമയം ചെലവഴിക്കാനാകും. ആസ്തിയില്‍ കാര്യമായ വര്‍ധനയുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+