Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? അളവറ്റ ധനം കൈയിലെത്തും.. ഫെബ്രുവരി 27 മുതല്‍ ലക്ഷ്മീ നാരായണ രാജയോഗം!

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും വിവിധ തരത്തിലായിരിക്കും പ്രതിഫലിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും.

ഗ്രഹങ്ങളുടെ രാശി മാറ്റത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള രണ്ട് ഗ്രഹങ്ങളാണ് ശുക്രനും ബുധനും. ബുദ്ധിയുടേയും ജ്ഞാനത്തിന്റേയും പ്രതീകമായ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് വിളിക്കുന്നത്. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമാണ് ശുക്രന്‍. ബുധനും ശുക്രനും ഏതെങ്കിലും രാശിയില്‍ ഒരുമിച്ചെത്തുമ്പോഴാണ് ലക്ഷ്മീ നാരായണ രാജയോഗം രൂപം കൊള്ളുന്നത്.

astrology

ഈ ഫെബ്രുവരിയില്‍ ഈ രണ്ട് ഗ്രഹങ്ങളും മീനം രാശിയില്‍ സംക്രമിച്ച് ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കാന്‍ പോകുകയാണ്. നിലവില്‍ ശുക്രന്‍ മീനം രാശിയില്‍ ഉണ്ട്. മേയ് വരെ ശുക്രന്‍ മീനം രാശിയില്‍ തുടരും. ബുധന്‍ ഫെബ്രുവരി 27 ന് മീന രാശിയില്‍ സംക്രമിക്കുന്നതോടെ ബുധനും ശുക്രനും ചേര്‍ന്ന് ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കും എന്നാണ് ജ്യോതിഷികള് പറയുന്നത്.

മേയ് 7 ന് ബുധന്‍ മേട രാശിയില്‍ പ്രവേശിക്കുന്നത് വരെ ഈ രാജയോഗം തുടരും. ലക്ഷ്മീ നാരായണ രാജയോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

മീനം

മീനം രാശിയിലെ ബുധ-ശുക്ര സംയോജനത്തിലൂടെ സൃഷ്ടിക്കുന്ന ലക്ഷ്മീ നാരായണ രാജയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ഇഷ്ടസ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹാലോചന വന്നേക്കാം

മിഥുനം

മീനം രാശിയിലെ ബുധ-ശുക്ര സംയോജനത്തിലൂടെ സൃഷ്ടിക്കുന്ന ലക്ഷ്മീ നാരായണ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. വിദേശത്ത് ജോലി അവസരം വന്നെത്തും. പുതിയ വീട് വാങ്ങാനുള്ള സാധ്യത കാണുന്നു. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ പങ്കെടുക്കാം.

കര്‍ക്കടകം

മീനം രാശിയിലെ ബുധ-ശുക്ര സംയോജനത്തിലൂടെ സൃഷ്ടിക്കുന്ന ലക്ഷ്മീ നാരായണ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വാഹനം സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

കന്നി

മീനം രാശിയിലെ ബുധ-ശുക്ര സംയോജനത്തിലൂടെ സൃഷ്ടിക്കുന്ന ലക്ഷ്മീ നാരായണ രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി അവിവാഹിതരായിരിക്കുന്നവര്‍ക്ക് വിവാഹാലോചന വന്നെത്തും. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. അപ്രതീക്ഷിതായി വലിയ അളവില്‍ സമ്പത്ത് കൈയിലെത്തും. പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+