തൊടുന്നതെല്ലാം പൊന്നാകും, വരുമാനം കുത്തനെ കൂടും... കാത്തിരിക്കുന്നത് ആഡംബര ജീവിതം; ഇതാണ് രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ സഞ്ചാരങ്ങള്‍ക്കും സ്ഥാനമാറ്റങ്ങള്‍ക്കും പ്രത്യേക പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും.
ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള രണ്ട് ഗ്രഹങ്ങളാണ് ബുധനും ശുക്രനും. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍. അതിനാല്‍ തന്നെ ശുക്രന്റെ സഞ്ചാരത്തിലുണ്ടാകുന്ന ഏതൊരു മാറ്റവും എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായി ഭവിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് അമൂല്യമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക എന്ന് മാത്രം.

ഇപ്പോഴിതാ ശുക്രനൊപ്പം ബുധന്‍ കൂടിച്ചേരാനിരിക്കുകയാണ്. ജൂലൈ മാസത്തിലാണ് ജ്യോതിഷത്തില്‍ തന്നെ ഏറെ പ്രധാനപ്പെട്ട ബുധ ശുക്ര സംയോഗത്തിന് അവസരമൊരുങ്ങുന്നത്. കര്‍ക്കടകം രാശിയിലാണ് ഈ സംയോഗം സംജാതമാകാന്‍ പോകുന്നത്. കര്‍ക്കടകം രാശിയിലെ ശുക്ര ബുധ സംയോഗത്താല്‍ ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നു എന്നതിലാണ് ഇതില്‍ ഏറ്റവും പ്രധാനം.
ചില രാജയോഗങ്ങള്‍ ജാതകത്തില്‍ ഉണ്ടായാല്‍ പിന്നെ ആ വ്യക്തിക്ക് ഒന്നിനും ഒരു കുറവും ഉണ്ടാകില്ല. അത്തരമൊരു രാജോഗമാണ് ലക്ഷ്മി നാരായണ യോഗം. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും മൂന്ന് രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.
കര്‍ക്കടകം
കര്‍ക്കടകം രാശിയിലെ ശുക്ര ബുധ സംയോഗത്താല്‍ രൂപപ്പെടുന്ന ലക്ഷ്മി നാരായണ യോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ ജോലി തേടുന്നവര്‍ക്കും അനുകൂല സമയം. ഈ രാശിക്കാരുടെ ലഗ്‌ന ഭാവത്തിലാണ് ലക്ഷ്മീ നാരായണ യോഗം നടക്കാന്‍ പോകുന്നത്. അതിനാല്‍ തന്നെ നിരവധി നേട്ടങ്ങള്‍ ഇവര്‍ക്ക് കൈവരിക്കാനാകും.
മുടങ്ങി കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ധനനേട്ടം, സാമ്പത്തിക ഭദ്രത എന്നിവയുണ്ടാകും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. സന്താനങ്ങള്‍ വഴി സമൂഹത്തില്‍ പേരും പ്രശസ്തിയും ലഭിക്കാനിടയാകും.
കന്നി
കര്‍ക്കടകം രാശിയിലെ ശുക്ര ബുധ സംയോഗത്താല്‍ രൂപപ്പെടുന്ന ലക്ഷ്മി നാരായണ യോഗം കന്നി രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ സമ്മാനിക്കും. ഈ യോഗത്താല്‍ ഈ രാശിക്കാരുടെ സുവര്‍ണ ദിനങ്ങള്‍ക്ക് തുടക്കമാകും. കന്നി രാശിക്കാരുടെ വരുമാനം, ലാഭം എന്നീ ഭാവത്തിലാണ് ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഇതിലൂടെ ഇവര്‍ക്ക് അപ്രതീക്ഷിത ധനനേട്ടം, ലാഭം എന്നിവയുണ്ടാകും.
തൊടുന്നതെല്ലാം പൊന്നായി മാറും. ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാന്‍ സാധിക്കും. ഏറെ നാളായി മുടങ്ങി കിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരും. വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയം.
തുലാം
കര്‍ക്കടകം രാശിയിലെ ശുക്ര ബുധ സംയോഗത്താല്‍ രൂപപ്പെടുന്ന ലക്ഷ്മി നാരായണ യോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇവരുടെ കര്‍മ്മ ഭാവത്തിലാണ് ലക്ഷ്മി നാരായണ യോഗം വരുന്നത്. അതിനാല്‍ തന്നെ ജോലിയില്‍ ഉന്നതസ്ഥാനത്തെത്താന്‍ ഇതുവഴി സാധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും ഗതിവേഗം കൈവരിക്കും.












Click it and Unblock the Notifications