Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാഴ്ചയ്ക്കുള്ളില്‍ രാജയോഗം.. ഈ രാശിക്കാര്‍ക്ക് ശുക്രനുദിച്ചു, നിങ്ങള്‍ക്കുമുണ്ടോ ഭാഗ്യം?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നവഗ്രഹങ്ങളെല്ലാം നിശ്ചിത കാലയളവില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും പരിവര്‍ത്തനം ചെയ്യാറുണ്ട്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തെ സ്വാധീനിക്കും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

എന്നാല്‍ ഇത് വ്യത്യസ്ത തരത്തിലാണ് എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ മാറ്റം പ്രതികൂലമായെന്നും വരാം. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരുമിച്ച് എത്തുമ്പോഴാണ് പൊതുവെ രാജയോഗങ്ങള്‍ രൂപപ്പെടാറുള്ളത്. അതല്ലാതെ ചില ഗ്രഹങ്ങളുടെ രാശി മാറ്റം മൂലവും രാജയോഗം രൂപപ്പെടാറുണ്ട്.

astrology

ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും രാശികള്‍ക്കുമെല്ലാം സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തിലുള്ളത്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും ആഡംബരത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകന്‍ എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നത്. അസുരഗുരുവാണെങ്കിലും വ്യക്തികളുടെ ജീവിതത്തില്‍ ഐശ്വര്യം പ്രദാനം ചെയ്യാന്‍ ശുക്രന് സാധിക്കും. അതിനാലാണ് നല്ല കാര്യം നടക്കുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്നത്.

ഇപ്പോഴിതാ ശുക്രന്റെ രാശി മാറ്റത്തിലൂടെ സവിശേഷമായ ഒരു രാജയോഗം രൂപപ്പെടാന്‍ പോകുകയാണ്. നിലവില്‍ മിഥുനം രാശിയിലുള്ള ശുക്രന്‍ ആഗസ്റ്റ് 21 ന് കര്‍ക്കടകം രാശിയിലേക്ക് പ്രവേശിക്കും. ഇതിലൂടെ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടാന്‍ പോകുകയാണ്. ഇത് മൂലം വിവിധ രാശികളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇതുവഴി ഐശ്വര്യവും സമ്പത്തും ഉണ്ടാകാന്‍ പോകുന്നത് എന്ന് നോക്കാം.

മിഥുനം

മിഥുനം രാശിയില്‍ നിന്ന് കര്‍ക്കിടകം രാശിയിലേക്കുള്ള ശുക്രന്റെ മാറ്റം മൂലം രൂപപ്പെടുന്ന ലക്ഷ്മി നാരായണ യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കാനും സാധ്യതയുണ്ട്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദീര്‍ഘയാത്ര നടത്തേണ്ടി വന്നേക്കാം.

തുലാം

മിഥുനം രാശിയില്‍ നിന്ന് കര്‍ക്കിടകം രാശിയിലേക്കുള്ള ശുക്രന്റെ മാറ്റം മൂലം രൂപപ്പെടുന്ന ലക്ഷ്മി നാരായണ യോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വസ്തു, വീട് തുടങ്ങിയവ വാങ്ങാനുള്ള യോഗമുണ്ടാകും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.

വൃശ്ചികം

മിഥുനം രാശിയില്‍ നിന്ന് കര്‍ക്കിടകം രാശിയിലേക്കുള്ള ശുക്രന്റെ മാറ്റം മൂലം രൂപപ്പെടുന്ന ലക്ഷ്മി നാരായണ യോഗം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളൊക്കെ സഫലീകരിക്കപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണ ഇവര്‍ക്കെപ്പോഴുമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+